Pala Suresh: മിമിക്രിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം, നടന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്) അന്തരിച്ചു

Suresh Krishna aka Pala Suresh Died: മിമിക്രി വേദികളിലെ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുകരിച്ചാണ് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സ്റ്റേജ് ഷോകളിലും, മെഗാ ഷോകളിലും പതിവ് സാന്നിധ്യമായിരുന്നു

Pala Suresh: മിമിക്രിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം, നടന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്) അന്തരിച്ചു

സുരേഷ് കൃഷ്ണ

Updated On: 

18 Aug 2025 09:53 AM

പിറവം: നടനും മിമിക്രി കലാകാരനുമായ സുരേഷ് കൃഷ്ണ (പാലാ സുരേഷ്) അന്തരിച്ചു. 53 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പിറവത്തെ വസതിയില്‍ വച്ചാണ് ഹൃദയാഘാതമുണ്ടായത്. ഉറക്കത്തില്‍ ഹൃദയാഘാതം ഉണ്ടായതായാണ് വിവരം. പതിവുസമയം പിന്നിട്ടിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ വിവരമറിയുന്നത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം രാമപുരം വെള്ളിലാപ്പിള്ളി സ്വദേശിയായ സുരേഷ് പിറവത്ത് കുടുംബസമേതം വാടകവീട്ടിലാണ് താമസിച്ചിരുന്നത്.

മൂന്ന് പതിറ്റാണ്ടോളമായി മിമിക്രി വേദികളിലെ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുകരിച്ചാണ് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സ്റ്റേജ് ഷോകളിലും, മെഗാ ഷോകളിലും പതിവ് സാന്നിധ്യമായിരുന്നു.

Also Read: Alin Jose Perera: ‘കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു, തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്’; അലിൻ ജോസ് പെരേര

എബിസിഡി എന്ന സിനിമയിലും, ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം നര്‍മ ട്രൂപ്പ്, കൊച്ചിന്‍ രസിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശത്തും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പാരഡി ഗാനങ്ങളിലൂടെയും ശ്രദ്ധേയനായി. എബിസിഡി എന്ന സിനിമയില്‍ പത്രപ്രവര്‍ത്തകന്റെ വേഷമാണ് അഭിനയിച്ചത്. വെട്ടത്തുകുന്നേൽ വീട്ടിൽ ബാലന്‍, ഓമന ദമ്പതിമാരുടെ മകനാണ്. ഭാര്യ: ദീപ. മക്കള്‍: ദേവനന്ദ, ദേവകൃഷ്ണ.

സുരേഷ് കൃഷ്ണയുടെ വിയോഗത്തില്‍ മിമിക്രി കലാകാരനായ കണ്ണന്‍ സാഗര്‍ അനുശോചിച്ചു. മിമിക്സ് ഗാനമേളയില്‍ സ്ട്രിങ്സ് വായിക്കാൻ കേമനായിരുന്നു സുരേഷ് കൃഷ്ണയെന്ന്‌ കണ്ണന്‍ സാഗര്‍ പറഞ്ഞു. കളിയും ചിരിയും തമാശകളും കൂടെകൊണ്ടുനടന്ന ഇദ്ദേഹത്തെ മറക്കില്ലെന്നും കണ്ണന്‍ സാഗര്‍ പറഞ്ഞു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ