Mohanlal: ശ്രീലങ്കൻ പാർലമെൻറിൽ വൻ വരവേൽപ്പ്; നന്ദി അറിയിച്ച് മോഹൻലാൽ

Mohanlal on Warm Welcome in Srilankan Parliament: ശ്രീലങ്കൻ ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്വി സാലിഹ് മോഹൻലാലിനെ സ്വാ​ഗതം ചെയ്യുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിന് പിന്നാലെയാണ് അവർക്ക് നന്ദി അറിയിച്ചുകൊണ്ട് മോഹൻലാൽ രംഗത്തെത്തിയത്.

Mohanlal: ശ്രീലങ്കൻ പാർലമെൻറിൽ വൻ വരവേൽപ്പ്; നന്ദി അറിയിച്ച് മോഹൻലാൽ

മോഹൻലാൽ ശ്രീലങ്കൻ പാർലമെൻറിൽ

Updated On: 

19 Jun 2025 | 09:18 PM

ശ്രീലങ്കൻ പാർലമെൻറിൽ ലഭിച്ച ഊഷ്മള സ്വീകരണത്തിന് നന്ദി അറിയിച്ച് മോഹൻലാൽ. ഇന്നാണ് (ജൂൺ 19) താരം ശ്രീലങ്കൻ പാർലമെന്റ് സന്ദർശിച്ചത്. ശ്രീലങ്കൻ ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്വി സാലിഹ് മോഹൻലാലിനെ സ്വാ​ഗതം ചെയ്യുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിന് പിന്നാലെയാണ് അവർക്ക് നന്ദി അറിയിച്ചുകൊണ്ട് മോഹൻലാൽ രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം.

“ശ്രീലങ്കൻ പാർലമെന്റിൽ ലഭിച്ച ഹൃദ്യമായ സ്വീകരണത്തിൽ താൻ ആദരിക്കപ്പെട്ടു. പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ, സ്പീക്കർ ഡോ. ജഗത് വിക്രമരത്‌ന, ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്‌വി സാലിഹ്, എന്റെ പ്രിയ സുഹൃത്ത് ഇഷാന്ത രത്‌നായക എന്നിവരെ കാണാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. ശ്രീലങ്കയിലേക്കുള്ള ഈ സന്ദർശനത്തെ അവിസ്മരണീയമാക്കിയ ഊഷ്മളതയ്ക്കും, അർത്ഥവത്തായ സംഭാഷണങ്ങൾക്കും ഞാൻ നന്ദിയുള്ളവനാണ്.” മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

മോഹൻലാലിൻറെ ഫേസ്ബുക്ക് പോസ്റ്റ്:

ശ്രീലങ്കൻ ഡെപ്യൂട്ടി സ്പീക്കറായ ഡോ. റിസ്വി സാലിഹ് സഭ നടക്കുന്നതിനിടെ മോഹൻലാലിനെ സ്വാ​ഗതം ചെയ്യുന്നത് വീഡിയോയിൽ കാണാം. “ഇന്ത്യൻ ഫിലിം ആക്ടറും സംവിധായകനുമായ പദ്മശ്രീ, പദ്മഭൂഷൺ, ഡോ. മോഹൻലാൽ വിശ്വനാഥൻ ശ്രീലങ്കൻ പാർലമെന്റിൽ എത്തിയിട്ടുണ്ട്. ആശംസകൾ അറിയിക്കുന്നതിനൊപ്പം ശ്രീലങ്കയിലേക്ക് അദ്ദേഹത്തെ സ്വാ​ഗതം ചെയ്യുന്നു” എന്നാണ് സ്പീക്കർ പറഞ്ഞത്. പിന്നാലെ തൊഴു കൈകളോടെ മോഹൻലാൽ ​ഗ്യാലറിയിൽ എഴുന്നേറ്റ് നിൽക്കുന്നുതും വീഡിയോയിൽ ഉണ്ട്.

ALSO READ: ‘ബിക്കിനി ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിന്ന് സന്തോഷിക്കും, അതും ഒരുതരത്തിൽ പ്രണയമാണ്’; നീന ഗുപ്ത പറയുന്നു

മോഹൻലാലിന് ശ്രീലങ്കയിൽ ലഭിച്ച സ്വീകരണം:

അതേസമയം, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം ശ്രീലങ്കയിൽ എത്തിയത്. കഴിഞ്ഞ ദിവസം ശ്രീലങ്കയിലെത്തിയ മോഹൻലാലിനെ സ്വീകരിക്കുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ എട്ടാം ഷെഡ്യൂൾ ചിത്രീകരണം ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍, ഗ്രേസ് ആന്‍റണി, രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ