Moonwalk OTT : മികച്ച അഭിപ്രായം നേടിട്ടും തിയറ്ററിൽ ഓടിയില്ല, മൂൺവാക്ക് ഇനി ഒടിടിയിലേക്ക്
Moonwalk Malayalam Movie OTT Release Date And Platform : ലിസ്റ്റിൻ സ്റ്റീഫനും ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്നാണ് മൂൺവാക്ക് അവതരിപ്പിച്ചിരിക്കുന്നത്. മെയ് മാസം അവസാനമാണ് മൂൺവാക്ക് തിയറ്ററിൽ എത്തിയത്.

Moonwalk Ott
ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച പുതുമുഖങ്ങൾ അണിനിരന്ന് ചിത്രമാണ് മൂൺവാക്ക്. മെയ് അവസാനം തിയറ്ററിൽ എത്തി മികച്ച അഭിപ്രായം നേടിയെടുത്തെങ്കിലും മൂൺവാക്ക് അധിക നാൾ തിയറ്ററിൽ നിലനിന്നില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ജൂൺ എട്ടാം തീയതി മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത തുടങ്ങും.
എൺപത്, തൊന്നൂറ് കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് നവാഗതനായ വിനോദ് എകെയാണ്. മൈക്കിൾ ജാക്ക്സണിൽ ആകൃഷ്ടരായി ബ്രേക്ക് ഡാൻസ് ഗ്രൂപ്പ് ഉണ്ടാകുന്നതും അതിന് പശ്ചാത്തലത്തിലുമാണ് ചിത്രത്തിൻ്റെ കഥ. മീനാക്ഷി രവീന്ദ്രനും ശ്രീകാന്ത് മുരളി ഒഴികെ ചിത്രത്തിലെ ബഹുഭൂരിപക്ഷം പേരും പുതുമുഖങ്ങളാണ്. ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച ചിത്രം മാജിക് ഫ്രെയിംസിൻ്റെയും ആമേൻ മൂവി മൊണാസ്റ്റട്രിയുടെയും ഫയർവുഡ് ഷോസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്നാണ് മൂൺവാക്ക് നിർമിച്ചിരിക്കുന്നത്.
ALSO READ : Bazooka OTT : ഡൊമിനിക്കിൻ്റെ കാര്യം മറന്നേക്ക്, ബസൂക്ക ദാ ഒടിടിയിലേക്ക് വരുന്നു; എപ്പോൾ, എവിടെ കാണാം?
സംവിധായകൻ എ കെ വിനോദും മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷങ്ങൾ ഒരുക്കിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ പ്രശാന്ത് പിള്ളയാണ് മൂൺവാക്കിൻ്റെ സംഗീതം ഒരുക്കിട്ടുള്ളത്. അൻസാർ ഷാ ആണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ദീപു ജോസഫും കിരൺ ദാസും ചേർന്നാണ് എഡിറ്റിങ് നിർവഹിച്ചിട്ടുള്ളത്.