Nadikar OTT : നെറ്റ്ഫ്ലിക്സ് വേണ്ടെന്ന വെച്ച നടികർ, അവസാനം ഒരു വർഷത്തിന് ശേഷം ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Nadikar OTT Release Date & Platform : കഴിഞ്ഞ വർഷം മെയിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് നടികർ. ഒടിടി റിലീസ് സംബന്ധിച്ച് നെറ്റ്ഫ്ലിക്സുമായി ധാരണയായെങ്കിലും പിന്നീട് മറ്റ് കാരണങ്ങൾ കൊണ്ട് അത് നടന്നില്ല.

Nadikar OTT
തിയറ്ററിൽ എത്തിട്ടും ഒടിടിയിൽ റിലീസാകാത്ത ടൊവിനോ തോമസ് ചിത്രമാണ് നടികർ. ലാൽ ജൂനിയർ ഒരുക്കിയ ചിത്രം കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് തിയറ്ററിൽ എത്തിയത്. സിനിമയ്ക്കുള്ളിലെ കഥ പറയുന്ന സിനിമ ബോക്സ്ഓഫീസിൽ അമ്പേ പരാജയമായിരുന്നു. എന്നാൽ ചിത്രം ഒടിടിയിൽ ഉടൻ എത്തുമെന്ന് കരുതിയെങ്കിലും അതും സംഭവിച്ചില്ല. അങ്ങനെ തിയറ്ററിൽ റിലീസായി ഒരു വർഷം പിന്നിട്ടതിന് ശേഷം ടൊവിനോ തോമസിൻ്റെ നടികർ ഇതാ ഒടിടിയിലേക്ക് എത്തുന്നു.
സൈന പ്ലേയാണ് ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഉടൻ സൈന പ്ലേയിൽ സംപ്രേഷണം ചെയ്യുമെന്ന് ഒടിടി പ്ലാറ്റ്ഫോം ഔദ്യോഗിക തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു. നേരത്തെ ചിത്രത്തിൻ്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിൻ്റെ ഒടിടി റിലീസ് സംബന്ധിച്ച് നെറ്റ്ഫ്ലിക്സുമായി ധാരണയായെങ്കിലും അത് പകുതിക്ക് വെച്ച് ഇല്ലാതായി.
നടികറുടെ ഒടിടി റിലീസ് അറിയിച്ചുകൊണ്ടുള്ള സൈന പ്ലേയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഉയർന്ന തുകയ്ക്ക് ചിത്രത്തിൻ്റെ അവകാശം സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ് തയ്യാറാകാതെ വന്നതോടെയാണ് ഡീൽ ഇല്ലാതെയായി പോയതെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം മുതൽ മലയാള സിനിമകളുടെ ബോക്സ്ഓഫീസ് പ്രകടനങ്ങളും കൂടി പരിഗണിച്ചായിരുന്നു മുൻനിര ഒടിടി പ്ലാറ്റ്ഫോമുകൾ ചിത്രങ്ങളുടെ ഡിജിറ്റൽ അവകാശങ്ങൾ വാങ്ങിയിരുന്നത്. ഇതാണ് നെറ്റ്ഫ്ലിക്സ് നടികറുടെ ഒടിടി അവകാശം വാങ്ങുന്നതിൽ നിന്നും പിൻവാങ്ങിയത്.
അല്ലു അർജുൻ്റെ പുഷ്പ സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിൻ്റെയും ഗോഡ്സ്പീഡ് സിനിമയുടെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവീൻ യേർനേനി, വൈ രവി ശങ്കർ, അലൻ ആൻ്റണി, അനൂപ് വേണുഗോപാൽ എന്നിവരാണ് നടികരുടെ നിർമാതാക്കൾ. സുവിൻ എസ് സോമശേഖരനാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. ടൊവിനോയ്ക്ക് പുറമെ ദിവ്യ പിള്ള, ഭാവന, സൗബിൻ ഷഹീർ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, അനൂപ് മേനോൻ, ചന്തു സലീംകുമാർ തുടങ്ങിയ നിരവധി പേരാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്. ആൽബിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. രതീഷ് രാജ് ആണ് എഡിറ്റർ. യാക്സൺ ഗാരി പെരേരയും നേഹ നായരും ചേർന്നാണ് നടികർ സിനിമയ്ക്ക് സംഗീതം നൽകിട്ടുള്ളത്.