Diya krishna: ഓസി പ്ര​ഗ്നന്റ് ആണോ ? ഫോട്ടോയ്ക്ക് പിന്നാലെ ചോദ്യം

Diya Krishna new post: ഭർത്താവ് അശ്വിനൊപ്പം നിൽക്കുന്ന ദിയയുടെ ചിത്രത്തിനു താഴെയാണ് ആരാധകർ പുതിയ ചോദ്യവുമായി എത്തിയിരിക്കുന്നത്.

Diya krishna: ഓസി പ്ര​ഗ്നന്റ് ആണോ ? ഫോട്ടോയ്ക്ക് പിന്നാലെ ചോദ്യം

ദിയ കൃഷ്ണ, അശ്വിൻ ഗണേഷ് (IMAGE - Instagram)

Published: 

22 Oct 2024 | 02:43 PM

തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ദിയ കൃഷ്ണ എന്ന ഓസിയ്ക്ക് ഫാൻസ് ഏറെയാണ്. ദിയയുടെ പോസ്റ്റുകൾക്ക് വളരെയധികം ആരാധകർ കമന്റുമായി എത്താറുണ്ട്. അത്തരത്തിലൊന്നാണ് ദിയയുടെ പുതിയ പോസ്റ്റ്. ഭർത്താവ് അശ്വിനൊപ്പം നിൽക്കുന്ന ദിയയുടെ ചിത്രത്തിനു താഴെയാണ് ആരാധകർ പുതിയ ചോദ്യവുമായി എത്തിയിരിക്കുന്നത്.

ഓസി പ്ര​ഗ്നന്റ് ആണോ എന്നാണ് ആരാധകരുടെ ചോദ്യം. ഒന്നിനും റിപ്ലെ നൽകിയിട്ടില്ല ദിയ. സെൽഫി ചിത്രം പകർത്തുന്നത് അശ്വിനാണ്. അശ്വിനെ നോക്കിയാണ് ദിയ നിൽക്കുന്നത്. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ അശ്വിൻ ഗണേഷിനെ ദിയ വിവാഹം ചെയ്തത്.

തമിഴ്‌നാട് സ്വദേശിയായ അശ്വിൻ ദിയയ്ക്ക് പിന്തുണയുമായി എപ്പോഴും കൂടെ ഉണ്ടാകാറുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് ശേഷം ഡൽഹിയിൽ ഡിന്നർ റിസപ്ഷനും ഒരുക്കിയിരുന്നു.

വിവാഹത്തിന് മുമ്പ് മെഹന്ദി, ഹൽദി, സംഗീത് ചടങ്ങുകളും ഉണ്ടായിരുന്നു, ഇരുവരുടേയും കുടുംബം ആഘോഷമായി തന്നെയാണ് വിവാഹം നടത്തിയത്. ബാലിയിലെ ഹണിമൂൺ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. ഫാൻസി ആഭരണങ്ങളുടെ വിൽപനയാണ് ദിയയുടെ തൊഴിൽ. ഇതിനും ആരാധകർ ഏറെയാണ്. ഒ ബൈ ഓസി എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് വിൽപന.

ദിയയുടെ വെഡിങ് വീഡിയോകളും അതിന്റെ മുന്നൊരുക്കങ്ങളുള്ള വ്ലോ​ഗുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. ദിയയ്ക്കൊപ്പം തന്നെ ആരാധകരുണ്ട് സഹോദരിമാർക്കും അമ്മ സിന്ധു കൃഷ്ണയ്ക്കും. നടിയായ അഹാനയും ഇഷാനിയും ഹൻസികയുമാണ് ദിയയുടെ സഹോദരിമാർ. ഇവരുടെ വീഡിയോകളും വിശേഷങ്ങളും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറ്.

 

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ