Diya Krishna -Pearle Maaney: ‘ഒരു ഫാമിലി വ്ലോഗറുടെ ചരിത്രത്തിൽ ഇതാദ്യം, തന്റെ കഥ പങ്കുവെച്ച പെൺകുട്ടിക്ക് നന്ദി’; ദിയ കൃഷ്ണയ്ക്ക് അഭിനന്ദനുമായി പേർളി മാണി

Pearle Maaney’s Message to Diya Krishna: നടിയും അവതാരകയുമായ പേളി മാണിയും ദിയയെ അഭിനന്ദിച്ച് ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ഒരു ഫാമിലി വ്ലോഗറിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വ്ലോഗ് ഇത്രയും വേഗം 60 ലക്ഷം കാഴ്ചക്കാരിലേക്ക് എത്തുന്നതെന്ന് പേർളി കുറിച്ചു.

Diya Krishna -Pearle Maaney: ഒരു ഫാമിലി വ്ലോഗറുടെ ചരിത്രത്തിൽ ഇതാദ്യം, തന്റെ കഥ പങ്കുവെച്ച പെൺകുട്ടിക്ക് നന്ദി; ദിയ കൃഷ്ണയ്ക്ക് അഭിനന്ദനുമായി പേർളി മാണി

പേർളി മാണി, ദിയ കൃഷ്ണയും അശ്വിനും നീയോമിനൊപ്പം

Updated On: 

08 Jul 2025 18:45 PM

കഴിഞ്ഞ ഏതാനും നാളുകളായി കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ദിയയുടെ പ്രസവാനന്തര വീഡിയോകൾ ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ് ആണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. ഇപ്പോഴിതാ നടിയും അവതാരകയുമായ പേളി മാണിയും ദിയയെ അഭിനന്ദിച്ച് ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ഒരു ഫാമിലി വ്ലോഗറിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വ്ലോഗ് ഇത്രയും വേഗം 60 ലക്ഷം കാഴ്ചക്കാരിലേക്ക് എത്തുന്നതെന്ന് പേളി കുറിച്ചു.

ഒരു സ്ത്രീക്ക് തന്റെ ജീവിതം, പ്രത്യേകിച്ച് പ്രസവം പോലൊരു കാര്യം ലോകത്തിന് മുന്നിൽ തുറന്നുകൊടുക്കാൻ അപാരമായ ധൈര്യം ആവശ്യമാണെന്ന് പേളി മാണി പറയുന്നു. ഒരു പെൺകുട്ടി വളരെ ധൈര്യത്തോടെ ഡെലിവറി വ്ലോഗ് പങ്കുവെച്ചത് താൻ കണ്ടുവെന്നും ആ സമയം താൻ ഒരുപാടു കരഞ്ഞുവെന്നും താരം പറഞ്ഞു. അവൾ അനുഭവിച്ച വേദന കണ്ടിട്ട് മാത്രമല്ല ഓരോ നിമിഷത്തിലും അവൾ കാണിച്ച ശക്തി കൂടി കണ്ടിട്ടാണെന്നും പേളി കൂട്ടിച്ചേർത്തു. വീണ്ടും വീണ്ടും ആവർത്തിച്ചു കാണാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു മാജിക്കൽ പവർ വീഡിയോയ്ക്ക് ഉണ്ടെന്നും പേളി പറഞ്ഞു.

പേർളി മാണിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി

ALSO READ: കൈനോട്ടക്കാരി പറഞ്ഞത് ശരിയായി! പക്ഷേ അയ്യപ്പനല്ല, പരമശിവൻ; ദിയയുടെ മകന്റെ പേരിന്റെ അര്‍ത്ഥം ഇങ്ങനെ

“നീ വേദനകൊണ്ട് വിറച്ച നിമിഷങ്ങൾ, നിശബ്ദമായ കണ്ണുനീർ, ആത്മാവിന്റെ ഉള്ളിൽ എവിടെയോ നിന്ന് വന്ന നിലവിളി, പിന്നെ ഹൃദയമിടിപ്പിന്റെ ശബ്ദം, ഒരു കുഞ്ഞി കരച്ചിൽ! ശ്വാസം പോലും നിലച്ചുപോയ നിമിഷങ്ങൾ. ആ നിമിഷത്തിൽ ഈ യാത്രയിലൂടെ കടന്നുപോയ ഓരോ സ്ത്രീയേയും ഞാൻ ഓർത്തു. വേദന, ഭയം, പ്രതീക്ഷ, ഉള്ളിൽ നിന്ന് എങ്ങനെയോ ഉയർന്നുവരുന്ന വിശദീകരിക്കാനാകാത്ത ശക്തി. എല്ലാം ഞാൻ ഓർത്തുപോയി” പേളി കൂട്ടിച്ചേർത്തു.

ജൂലൈ അഞ്ചിനാണ് ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനും ആൺ കുഞ്ഞ് പിറന്നത്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഓമിയെന്നാണ് വീട്ടിൽ വിളിക്കുന്നതെന്ന് വ്ലോഗിൽ സിന്ധു കൃഷ്ണ പറയുന്നുണ്ട്. നാല് പെൺകുട്ടികളുടെ അച്ഛനായ കൃഷ്ണകുമാറിന്റെ വീട്ടിലെ ആദ്യ ആൺ കുഞ്ഞ് കൂടിയാണ് നിയോം.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്