Prince and Family: ചിഞ്ചു റാണി അല്‍പം ഓവറല്ലേ? ഒടിടിയില്‍ പ്രിന്‍സിനും ഫാമിലിക്കും നിറം മങ്ങിയോ?

Prince and Family OTT Release: ദിലീപിന്റെ 150ാമത് ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ഏറെ നാളുകള്‍ക്ക് ശേഷം മികച്ച പ്രതികരണം ലഭിച്ചൊരു ദിലീപ് ചിത്രം കൂടിയാണിത്. തിയേറ്ററില്‍ ഗംഭീര പ്രതികരണം നേടിയ പ്രിന്‍സ് ആന്‍ഡ് ഫാമിലി കഴിഞ്ഞ ദിവസമാണ് ഒടിടിയിലേക്ക് എത്തിയത്.

Prince and Family: ചിഞ്ചു റാണി അല്‍പം ഓവറല്ലേ? ഒടിടിയില്‍ പ്രിന്‍സിനും ഫാമിലിക്കും നിറം മങ്ങിയോ?

പ്രിന്‍സ് ആന്‍ഡ് ഫാമിലി പോസ്റ്റര്‍

Published: 

21 Jun 2025 | 07:17 AM

പൊതുവേ ദിലീപ് ചിത്രങ്ങളോട് ഇന്ന് മലയാളികള്‍ക്ക് വലിയ താത്പര്യമില്ല. ഒരു കാലത്ത് ദിലീപിന്റെ സിനിമകള്‍ക്ക് പൊട്ടിച്ചിരിച്ച പ്രേക്ഷകര്‍ ഇന്ന് പലപ്പോഴും താരത്തിന്റെ സിനിമകള്‍ കാണുന്നത് ഒരു ഭാവ വ്യത്യാസവുമില്ലാതെയാണ്. ഇക്കാര്യം പലരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപിന്റെ 150ാമത് ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ഏറെ നാളുകള്‍ക്ക് ശേഷം മികച്ച പ്രതികരണം ലഭിച്ചൊരു ദിലീപ് ചിത്രം കൂടിയാണിത്. തിയേറ്ററില്‍ ഗംഭീര പ്രതികരണം നേടിയ പ്രിന്‍സ് ആന്‍ഡ് ഫാമിലി കഴിഞ്ഞ ദിവസമാണ് ഒടിടിയിലേക്ക് എത്തിയത്.

മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നുവെങ്കിലും പ്രിന്‍സിനും ഫാമിലിക്കുമെതിരെ പലകോണില്‍ നിന്നും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അതില്‍ ആളുകള്‍ എടുത്ത് പറഞ്ഞൊരു പേരാണ് നായിക ചിഞ്ചു റാണിയുടേത്. ഈ കുട്ടിയുടെ അഭിനയം അല്‍പം ഓവറല്ലേ എന്നാണ് പലര്‍ക്കും ചോദിക്കാനുണ്ടായിരുന്നത്.

എന്നാല്‍ ആ കുട്ടി അങ്ങനെയാകണം അല്ലെങ്കില്‍ ശരിയാകില്ലെന്ന് ഉത്തരം നല്‍കി സംവിധായകനും രംഗത്തെത്തി. പക്ഷെ ഒടിടി റിലീസിന് പിന്നാലെ ചിഞ്ചു റാണി വീണ്ടും കീറിമുറിക്കലുകള്‍ക്ക് വിധേയമാകുകയാണ്.

ചിഞ്ചു റാണി എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഇത്രയേറെ ഓവര്‍ ആക്കേണ്ടതില്ല എന്ന അഭിപ്രായമാണ് പൊതുവേ എല്ലാവര്‍ക്കുമുള്ളത്. ചില സ്ഥലങ്ങളില്‍ ചിഞ്ചു റാണിയെ അവതരിപ്പിച്ച റാനിയ നന്നായി ചെയ്തുവെന്നും, എന്നാല്‍ ചിലയിടങ്ങളില്‍ കഥാപാത്രം മറ്റൊരു തലത്തിലേക്ക് മാറി പോകുന്നുവെന്നും അഭിപ്രായം ഉയരുന്നുണ്ട്.

മാനസിക രോഗിയായ ഇന്‍ഫുളവന്‍സര്‍ എന്ന തലത്തിലേക്കും പലപ്പോഴും റാനിയയുടെ കഥാപാത്രം മാറുന്നു. നമ്മുടെ നാട്ടിലെ ഇന്‍ഫ്‌ളുവന്‍സര്‍മാരെല്ലാം ഇത്തരത്തിലാണോ എന്നാണ് പലരും ചോദിക്കുന്നത്.

Also Read: Mohan sithara : ഒഎൻവി എഴുതിയ വരി തെറ്റിച്ചു പാടി യേശുദാസ്, തിരുത്താത്ത വരികളുമായി ഇന്നും ആ പാട്ട്, കഥ പറഞ്ഞു മോഹൻ സിത്താര

എന്നാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന പഴി ഇത്തവണ ദിലീപിന് കേള്‍ക്കേണ്ടതായി വന്നിട്ടില്ല. ദിലീപിന്റെ കഥാപാത്രം വളരെ മികച്ചതാണെന്നുള്ള അഭിപ്രായം തന്നെയാണ് ഒടിടിയിലും ഉയരുന്നത്. വിവാഹമോഹവുമായി നടക്കുന്ന യുവാവിന്റെ ജീവിതം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ദിലീപിന് സാധിച്ചു.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്