Prithviraj: ചേച്ചിയുടെ നാട്ടുകാരിയാണല്ലേ നവ്യ എന്ന് ഒരാള്‍ ചോദിച്ചു, എനിക്ക് കാര്യം മനസിലായി, മറുപടിയും കൊടുത്തു: മല്ലിക സുകുമാരന്‍
Mallika Sukumaran About Prithviraj and Navya Nair: പൃഥ്വിരാജിനോടൊപ്പം അഭിനയിച്ച നായികമാരെയും പൃഥ്വിവിനെയും ചേര്‍ത്ത് വന്ന ഗോസിപ്പുകളെ കുറിച്ച് മനസുതുറക്കുകയാണ് അവര്‍. ഏറ്റവും കൂടുതല്‍ പൃഥ്വിയുടെ പേരിനൊപ്പം കേട്ടത് നവ്യയുടെ പേരാണ്. എന്നാല്‍ നവ്യയുടെ അച്ഛനെയെല്ലാം തനിക്ക് വളരെ നന്നായി അറിയാമെന്നാണ് മല്ലിക കൗമുദി മൂവിസിനോട് പറയുന്നത്.

പൃഥ്വിരാജ്, മല്ലിക, നവ്യ
മലയാളികളുടെ ഇഷ്ട താരമാണ് മല്ലിക സുകുമാരന്‍. വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന മല്ലിക ഇടയ്ക്ക് ഒരിടവേള എടുത്തിരുന്നുവെങ്കിലും വീണ്ടും അഭിനയരംഗത്ത് സജീവമാകുകയാണ്. തന്റെ കുടുംബത്തിലെ വിശേഷങ്ങള്‍ മല്ലിക എപ്പോഴും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ പൃഥ്വിരാജിനോടൊപ്പം അഭിനയിച്ച നായികമാരെയും പൃഥ്വിവിനെയും ചേര്‍ത്ത് വന്ന ഗോസിപ്പുകളെ കുറിച്ച് മനസുതുറക്കുകയാണ് അവര്‍. ഏറ്റവും കൂടുതല്‍ പൃഥ്വിയുടെ പേരിനൊപ്പം കേട്ടത് നവ്യയുടെ പേരാണ്. എന്നാല്‍ നവ്യയുടെ അച്ഛനെയെല്ലാം തനിക്ക് വളരെ നന്നായി അറിയാമെന്നാണ് മല്ലിക കൗമുദി മൂവിസിനോട് പറയുന്നത്.
”ചിലര്‍ വിചാരിച്ച് വെച്ചിരിക്കുന്നത് ഒരു നടിയും നടനും നാലഞ്ച് സിനിമകളില്‍ ഒരുമിച്ചഭിനയിത്താല്‍ അവര്‍ തമ്മില്‍ പ്രണയത്തിലാണ്, അവര്‍ കല്യാണം കഴിക്കുമെന്നാണ്. അതൊക്കെ തെറ്റായ ധാരണയാണ്. സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നത് അവരുടെ ജോലിയാണ്. അങ്ങനെ തന്നെ അതിനെ കാണണം. രാജുവിന്റെ കാര്യത്തില്‍ അങ്ങനെ ഒരുപാട് സംഭവിച്ചിട്ടുണ്ട്.
നവ്യയുടെ പേരായിരുന്നു രാജുവിനെ ചേര്‍ത്ത് ആദ്യം കേട്ടത്. വെള്ളിത്തിരയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഒരാള്‍ എന്റെയടുത്ത് വന്ന് സംസാരിച്ചു. ആ സംസാരിത്തിനിടയ്ക്ക് ചേച്ചിയുടെ നാട്ടുകാരിയാണല്ലേ നവ്യ എന്ന് ചോദിച്ചു. അപ്പോള്‍ തന്നെ എന്താണ് കാര്യമെന്ന് എനിക്ക് മനസിലായി.
ഇത് കേട്ടതോടെ നവ്യയുടെ കുടുംബത്തെ എനിക്ക് നന്നായി അറിയാം. നവ്യയുടെ അച്ഛനെ എനിക്ക് പരിചയവുമുണ്ട്. പൃഥ്വിയും നവ്യയും തമ്മില്‍ ഒന്നുമില്ലെന്നും ഞാന്‍ അയാളോട് പറഞ്ഞു. ഇത്തരത്തില്‍ ഒരുപാട് നടിമാരുടെ പേര് കേട്ടിട്ടുണ്ട്,” മല്ലിക പറയുന്നു.