Vilayath Buddha: ‘തിലകനെ അനുസ്മരിപ്പിക്കുന്ന ശരീര ഭാഷ, അസാധാരണ അഭിനയ മുഹൂർത്തങ്ങൾ’; ഭാസ്കകരൻ മാഷായി ‘വിലായത്ത് ബുദ്ധ’യിൽ ഞെട്ടിച്ച് ഷമ്മി തിലകൻ

Shammi Thilakan in ‘Vilayath-Buddha’: ചില രംഗങ്ങളിൽ മലയാളത്തിന്‍റെ സ്വന്തം അഭിനയ കുലപതി തിലകനെ തന്നെ അനുസ്മരിപ്പിക്കുന്ന ശരീര ഭാഷയാണ് അദ്ദേഹം പ്രകടിപ്പിച്ചത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

Vilayath Buddha: തിലകനെ അനുസ്മരിപ്പിക്കുന്ന ശരീര ഭാഷ, അസാധാരണ അഭിനയ മുഹൂർത്തങ്ങൾ; ഭാസ്കകരൻ മാഷായി വിലായത്ത് ബുദ്ധയിൽ ഞെട്ടിച്ച് ഷമ്മി തിലകൻ

Shammi Thilakan In Vilayath Buddha

Published: 

22 Nov 2025 10:10 AM

നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യത് പൃഥ്വിരാജ് നായകനായി എത്തിയ ചിത്രമാണ് വിലായത്ത് ബുദ്ധ. കഴിഞ്ഞ ദിവസമാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഡബിൾ മോഹനായി പൃഥ്വിരാജ് തിളങ്ങിയപ്പോൾ ഭാസ്കരൻമാഷ് എന്ന അതിശക്തമായ കഥാപാത്രമായി ഷമ്മി തിലകൻ പകർന്നാടുന്നു കാഴ്ചയാണ് കണ്ടത്.

നാട്ടുകാർക്ക് നാലക്ഷരം പറഞ്ഞുകൊടുത്ത അധ്യാപകനായിരുന്നു മറയൂരുകാരുടെ സ്വന്തം ഭാസ്കരൻ മാഷ്. തന്‍റേടമുള്ള പഞ്ചായത്ത് പ്രസിഡന്‍റ് ആയാണ് ചിത്രത്തിൽ ഷമ്മിയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം കണ്ട് പുറത്തിറങ്ങുന്നവർ ഒരേ സ്വരത്തിൽ പറയുന്ന ഒന്നാണ് ഷമ്മിയുടെ സമാനതകളില്ലാത്ത അഭിനയമുഹൂർത്തങ്ങളെ കുറിച്ച്. ചില രംഗങ്ങളിൽ മലയാളത്തിന്‍റെ സ്വന്തം അഭിനയ കുലപതി തിലകനെ തന്നെ അനുസ്മരിപ്പിക്കുന്ന ശരീര ഭാഷയാണ് അദ്ദേഹം പ്രകടിപ്പിച്ചത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

വ്യത്യസ്ത ഭാവാഭിനയങ്ങൾ മാറി മറിയുന്ന അനന്യമായ കാഴ്ചയാണ് ഷമ്മി തിലകൻ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ചിത്രം ആരംഭിക്കുന്നത് തന്നെ ഭാസ്കരൻ മാഷിന്‍റെ പ്രഭാഷണത്തോടെയാണ്. മാഷിന് നാട്ടിൽ തൂവെള്ള ഭാസ്കരൻ എന്ന മറ്റൊരു വിളിപ്പേരുണ്ട്. എതിരെ നിൽക്കുന്ന പാർട്ടിയിൽ ആരുവന്നാലും ഇപ്പുറത്ത് ഭാസ്കരൻ മാഷുണ്ടെങ്കിൽ പാർട്ടിക്ക് വിജയം ഉറപ്പെന്നാണ് അണികളുടേയും ആത്മവിശ്വാസം.

Also Read: ചന്ദനക്കള്ളൻ ത്രില്ലടിപ്പിച്ചോ..? പൃഥ്വിരാജിന്റെ വിലായത്ത് ബുദ്ധ റിവ്യൂ

അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. ഇതിനു പിന്നാലെയാണ് ഡബിൾ മോഹനന്‍റെ വരവും ചന്ദനവേട്ടയും തുടർ സംഭവങ്ങളുമൊക്കെ അരങ്ങേറുന്നത്. ചിത്രത്തിൽ നേർക്കുനേർ പോരടിക്കുന്ന ഭാസ്കരൻ മാഷിനെയും ഡബിൾ മോഹനനെയുമാണ് കാണാൻ സാധിക്കുന്നത്. ഇവർ ഒരുമിച്ചെത്തുന്ന സീനുകൾ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു.

ചിത്രത്തിലെ ഷമ്മി തിലകന്റെ കഥാപാത്രം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ കരിയറിൽ തന്നെ ഏറെ വേറിട്ട വേഷമാണ് ഭാസ്കരൻമാഷ് എന്ന് നിസ്സംശയം പറയാം.സമീപകാല സിനിമകളിൽ തന്നെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഷമ്മി തിലകൻ ‘വിലായത്ത് ബുദ്ധ’ യിൽ അവതരിപ്പിച്ചിരിക്കുന്നത്.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും