Rahul Easwar: ‘ദിലീപിന് അതിജീവിതയെ ആക്രമിച്ചിട്ട് എന്ത് കിട്ടാനാണ്, കാവ്യ ഗർഭിണിയായി കുഞ്ഞിനെ കാത്തിരിക്കുന്ന സമയം’: രാഹുൽ ഈശ്വർ
Rahul Easwar on Actress Attack Case: പാവം കാവ്യ മാധവനെ വരെ ഈ കേസിലേക്ക് വലിച്ചിടാൻ നോക്കി. കാവ്യയുടെ അമ്മയെ വരെ ഈ കേസിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചില്ലേ എന്നാണ് രാഹുൽ ഈശ്വർ പറയുന്നത്.

Dileep , Kavya Madhavan
കേരള മനസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു കൊച്ചിയിലെ നടി ആക്രമിക്കപ്പെട്ട കേസ്. നടൻ ദിലീപ് പ്രതിയായ കേസ് എട്ട് വർഷത്തിന് ശേഷം ഡിസംബർ 8 ന് വിധി വരുകയാണ്. അന്തിമ വിധി എന്താകുമെന്നാണ് കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്നത്. ഇതിനിടെയിൽ ദിലീപിനെ അനുകൂലിച്ച് കൊണ്ട് രാഹുൽ ഈശ്വർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ദിലീപിന് അതിജീവിതയെ ആക്രമിച്ചിട്ട് എന്ത് കിട്ടാനാണ് എന്നാണ് രാഹുൽ ഈശ്വർ ചോദിക്കുന്നത്. ഭാര്യയും നടിയുമായ കാവ്യ മാധവൻ ഗർഭിണിയായ സമയത്ത് ദിലീപിന് അതിജീവിതയെ ആക്രമിച്ചിട്ട് എന്ത് കിട്ടാനാണെന്നും പൾസർ സുനിയാണ് ഇത് ചെയ്തതെന്നും രാഹുൽ യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
ശാസ്ത്രജ്ഞനായ നമ്പി നാരായന് ശേഷം ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലിപ് എന്നാണ് രാഹുൽ പറയുന്നത്. അദ്ദേഹത്തിനെതിരെ യാതൊരു തരത്തിലുള്ള തെളിവുകളും ഇല്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തെയും ദിലീപിന്റെ കുടുംബത്തെയും വേട്ടയാടി. ഇടയ്ക്ക് പറഞ്ഞിരുന്നത് മാഡമാണ് ഇതിന് പിന്നിൽ എന്നാണ്. പാവം കാവ്യ മാധവനെ വരെ ഈ കേസിലേക്ക് വലിച്ചിടാൻ നോക്കി. കാവ്യയുടെ അമ്മയെ വരെ ഈ കേസിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചില്ലേ.
നമ്മൾ എല്ലാവരും അതിജീവിതയ്ക്കൊപ്പമാണെന്നും അതിജീവിതയ്ക്ക് നീതി വേണമെന്നാണ് നമ്മൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. നമ്മുടെ അഭിമാനമാണ് അതിജീവിത. അതോടൊപ്പം വ്യാജക്കേസിൽ കുടുക്കിയ ദിലീപിനും നീതി വേണം. പൾസർ സുനിയും കൂട്ടാളികളും ശിക്ഷിക്കപ്പെടണം. എന്നാൽ അന്യായമായി ഈ കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ദിലീപിന് നീതിയുണ്ടാകണം. ദിലീപിനെ കാര്യമില്ലാതെ വേട്ടയാടുകയായിരുന്നു. എത്ര ഗൂഢാലോചന ദിലീപിനെതിരെ നടന്നുവെന്നും രാഹുൽ പറയുന്നു.