Rapper Vedan: ‘;പരാതി നേരത്തെ പ്രതീക്ഷിച്ചു, പാട്ടെഴുത്തില്‍ കോംപ്രമൈസ് ഇല്ല’; വേടൻ

Rapper Vedan responds to NIA complaint: പാട്ടിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് കാട്ടി പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാറാണ് പരാതി നൽകിയത്. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

Rapper Vedan: ;പരാതി നേരത്തെ പ്രതീക്ഷിച്ചു, പാട്ടെഴുത്തില്‍ കോംപ്രമൈസ് ഇല്ല; വേടൻ
Published: 

29 May 2025 | 01:39 PM

പ്രധാനമന്ത്രിയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി കൗൺസിലർ എൻഐഎയ്ക്ക് നൽകിയ പരാതിയിൽ പ്രതികരിച്ച് റാപ്പർ വേടൻ. പരാതി താൻ നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്നും ആരെയും വിമർശിക്കാനുള്ള സ്വാതന്ത്രം രാജ്യത്തുണ്ടെന്നും വേടൻ പറഞ്ഞു. ജാമ്യ വ്യവസ്ഥയുടെ ഭാ​ഗമായി കൊച്ചിയിലെത്തിയപ്പോഴായിരുന്നു പ്രതികരണം.

തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം കുറച്ച് കാലത്തേക്കെ ഉണ്ടാകൂവെന്നും മടുക്കുമ്പോള്‍ നിര്‍ത്തുമെന്നും വേടന്‍ പറഞ്ഞു. ജോലി നിര്‍ത്താനൊന്നും പോണില്ല. പാട്ടെഴുത്തില്‍ കോംപ്രമൈസ് ഇല്ല. അത് ചെയ്തിരിക്കുമെന്നും വേടൻ വ്യക്തമാക്കി.

അതേസമയം, നമുക്ക് പ്രശ്‌നമൊന്നുമില്ലെന്നും സൗഹൃദത്തിലാണെന്നും അറിയിച്ച് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ബന്ധപ്പെടുന്നുണ്ടെന്നും വേടൻ പറഞ്ഞു. കേസുകള്‍ തന്റെ പരിപാടികളെ ബാധിച്ചിട്ടുണ്ട്. തൊണ്ട പ്രശ്‌നവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തെ ബ്രേക്കിലാണെന്നും വേടൻ സൂചിപ്പിച്ചു.

പാട്ടിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് കാട്ടി പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാറാണ് പരാതി നൽകിയത്. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. അഞ്ച് വർഷം മുമ്പ് പുറത്തിറങ്ങിയ ‘വോയ്സ് ഓഫ് വോയ്സ്ലെസ്’ എന്ന പാട്ടിൽ കപടദേശവാദി നാട്ടിൽ, വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി തുടങ്ങിയ പരാമർശങ്ങളുണ്ടായിരുന്നു.

Related Stories
Chatha Pacha: ‘ചത്താ പച്ച’യിൽ മമ്മൂട്ടിയുടെ കാമിയോ മോശം; സമൂഹമാധ്യമങ്ങളിൽ ബുള്ളറ്റ് വാൾട്ടറിന് വിമർശനം
Adoor – Mammootty Movie: വര്‍ഷങ്ങള്‍ക്കിപ്പുറം ‘പദയാത്ര’യുമായി അടൂരും മമ്മൂട്ടിയും; സിനിമയുടെ പൂജ ചടങ്ങുകൾ നടന്നു
Sarvam Maya OTT: പ്രേക്ഷക ഹൃദയം കീഴടക്കിയ സര്‍വ്വം മായ ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?
Avantika Mohan: ‘ഒരു ചാൻസ് ഉണ്ടെങ്കിൽ ഞാൻ കെട്ടിക്കോട്ടെ’? കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് ചുട്ട മറുപടി നൽകി അവന്തിക
Bhavana: ‘ആ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല’; പ്രചാരണം തള്ളി നടി ഭാവന
2026 Oscar Nomination: ഓസ്കാറിൽ ഇത്തവണയും ഇന്ത്യയ്ക്ക് നിരാശ; നോമിനേഷനിൽ തിളങ്ങി ‘സിന്നേഴ്സും’ ‘മാർട്ടി സുപ്രീമും’
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
Viral Video | മുത്തശ്ശിയെ ആദ്യം ഫ്ലൈറ്റിൽ കയറ്റിയ പേരക്കുട്ടി
Vande Bharat Sleeper Express : ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്പീപ്പർ ട്രെയിൻ കന്നിയാത്ര
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌