Rapper Vedan: ‘ഞാന്‍ പ്രേമത്തിലാണല്ലോ, മൗന ലോവ എന്റെ കാമുകിക്ക് വേണ്ടി എഴുതിയത്’; വേടന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി ആരാധികമാര്‍
Rapper Vedan About His Mauna Loa: 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ട് പുറത്തെത്തി നിമിഷ നേരംകൊണ്ടാണ് വൈറലായി മാറിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളും ഈ പാട്ടുമായി ബന്ധപ്പെട്ടാണ്. പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ച് പുറത്തേക്കിറങ്ങിയ വേടനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങളും വേടന്റെ മറുപടിയുമാണ് ഇപ്പോള്‍ ട്രെന്‍ഡിങ്.

വേടന്‍
കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും പെട്ട് ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു റാപ്പര്‍ വേടന്റെ പുതിയ പാട്ട് പുറത്തെത്തുന്നത്. വേടന്‍ ആദ്യമായി പുറത്തിറക്കിയ പ്രേമഗാനമാണ് മൗന ലോവ. സ്‌പോട്ടിഫൈയും യൂട്യൂബും ഉള്‍പ്പെടെയുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ മൗന ലോവ ലഭ്യമാണ്.
2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ട് പുറത്തെത്തി നിമിഷ നേരംകൊണ്ടാണ് വൈറലായി മാറിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളും ഈ പാട്ടുമായി ബന്ധപ്പെട്ടാണ്. പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ച് പുറത്തേക്കിറങ്ങിയ വേടനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങളും വേടന്റെ മറുപടിയുമാണ് ഇപ്പോള്‍ ട്രെന്‍ഡിങ്.
മൗന ലോവയെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് വേടനോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുമ്പോള്‍ ”ഞാനെന്റെ കാമുകിക്ക് വേണ്ടി, ഞാന്‍ പ്രേമത്തിലാണല്ലോ, അപ്പോള്‍ എനിക്കിപ്പോ ആണ് പ്രേമമൊക്കെ ഉണ്ടാകുന്നത്. ഞാനെന്റെ കാമുകിയ്ക്ക് വേണ്ടി എഴുതിയൊരു പാട്ടാണ്. എന്റെ കാമുകിയെ മൗന ലോവ പോലെ ഒരു അഗ്നിപര്‍വ്വതമായി എഴുതിയതാണ്. ഞാനെന്റെ കാമുകിക്ക് കൊടുക്കുന്ന ഒരു ഗിഫ്റ്റ് മാത്രമാണത്,” എന്നാണ് വേടന്‍ മറുപടി നല്‍കുന്നത്. വിപ്ലവ പാട്ടുകള്‍ ഇനിയും വരും അതില്‍ പ്രേമപാട്ടുകളും ഉണ്ടാകും, എല്ലാവരും പാട്ട് കേള്‍ക്കുക എന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: Rapper Vedan: വേടന്റെ പുതിയ ആൽബം ‘മോണോലോവ’ എത്തി
അതേസമയം, വേടന്‍ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയതോടെ ആരാധികമാര്‍ നിരാശയിലായിരിക്കുകയാണ്. വേടന്റെ വീഡിയോകള്‍ക്ക് താഴെ നിരവധിയാളുകളാണ് കമന്റുമായെത്തുന്നത്. അങ്ങനെ ഒരു കാമുകി ഇല്ല, ഞാന്‍ ആണ് ആ കാമുകി, കാമുകിയോ എന്ന ഞാന്‍ പോട്ടേ, അങ്ങനെ നിനക്കും കാമുകി ആയോ, എന്റെ സ്വപ്‌നങ്ങള്‍ തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ എത്തുന്നത്.