Renu Sudhi: ഒരു ആൽബത്തിന് രേണു സുധി വാങ്ങുന്ന പ്രതിഫലം ഇത്ര; നടി മാത്രമല്ല മോഡലും കൂടിയാണെന്ന് രേണു

Renu Sudhi’s Remuneration for an Album: നേരത്തെ നൽകിയ ഒരു അഭിമുഖത്തിനിടയിൽ രേണു സുധി തന്റെ ഫോണിൽ ബാങ്ക് ബാലൻസ് കാണിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. വളരെ തുച്ഛമായ തുക മാത്രമായിരുന്നു രേണുവിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്.

Renu Sudhi: ഒരു ആൽബത്തിന് രേണു സുധി വാങ്ങുന്ന പ്രതിഫലം ഇത്ര; നടി മാത്രമല്ല മോഡലും കൂടിയാണെന്ന് രേണു

രേണു സുധി

Published: 

25 Jun 2025 12:02 PM

അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. രേണുവിന്റെ ആൽബങ്ങളും റീലുകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അഭിനയിച്ച ആൽബങ്ങളുടെ പേരിലും ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിലുമെല്ലാം രൂക്ഷമായ സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്.

ഒട്ടനവധി വർക്കുകൾ ലഭിക്കുന്നുണ്ടെങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെടുകയാണ് താൻ എന്ന് രേണു സുധി പറയുന്നു. നേരത്തെ നൽകിയ ഒരു അഭിമുഖത്തിനിടയിൽ രേണു സുധി തന്റെ ഫോണിൽ ബാങ്ക് ബാലൻസ് കാണിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. വളരെ തുച്ഛമായ തുക മാത്രമായിരുന്നു രേണുവിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലും രേണുവിന്റെ ബാങ്ക് ബാലന്‍സ് സംബന്ധിച്ച് ചോദ്യം ഉയര്‍ന്നു. എന്നാൽ, ഇത്തവണ ബാങ്ക് ബാലൻസ് പരസ്യമായി കാണിക്കാൻ രേണു സുധി തയ്യാറായില്ല. മൈന്‍ഡ് സ്‌കേപ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം.

ചോദ്യത്തിന് മറുപടിയായി രണ്ട് വര്‍ക്കുകളുടെ അഡ്വാന്‍സ് തുക അക്കൗണ്ടില്‍ വന്ന് കിടപ്പുണ്ട് എന്നാണ് രേണു പറഞ്ഞത്. വളരെ കുറഞ്ഞ തുക മാത്രമാണ് രേണു ആല്‍ബങ്ങള്‍ക്ക് പ്രതിഫലമായി വാങ്ങുന്നതെന്ന് സഹതാരം പ്രതീഷ് പറയുന്നു. ഒരു ആല്‍ബത്തിന് 5000 രൂപയാണ് രേണു പ്രതിഫലം വാങ്ങുന്നത്. 3000 രൂപ വാങ്ങി ചെയ്ത വര്‍ക്കുകളും ഉണ്ടെന്ന് അവർ പറയുന്നു.

ALSO READ: വിജയ്‌യുടെ കൂടെയുള്ള ചിത്രങ്ങൾ നീക്കം ചെയ്ത് മകൻ? അഭ്യൂഹങ്ങൾക്കിടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി തൃഷ

തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ കുറിച്ചും രേണു അഭിമുഖത്തിൽ പറയുന്നുണ്ട്. താൻ ആരുടേയും ജീവിതത്തിലേക്ക് കയറി വരുന്നില്ല, പിന്നെ തന്റെ വ്യക്തി ജീവിതം കുത്തിപ്പൊക്കുന്നത് എന്തിനാണെന്ന് രേണു ചോദിക്കുന്നു. താനെന്ത് ചെയ്താലും പ്രശ്നമാണ്, തനിക്ക് ചിരിക്കാൻ പോലും പറ്റില്ലേയെന്നും അവർ ചോദിച്ചു. സുധിച്ചേട്ടന്റെ മരണദിവസം താൻ തന്റെയൊരു വർക്കിനെ കുറിച്ച് സംസാരിച്ചാൽ എന്താണ് ഇത്ര കുറ്റമെന്നും, സുധി ചേട്ടൻ തന്റെ ഭർത്താവല്ലേ നാട്ടുകാരുടെ അല്ലല്ലോയെന്നും രേണു കൂട്ടിച്ചേർത്തു.

“താൻ ഏത് ഡ്രസ് ഇട്ടാലും കുറ്റമാണ്. അപ്പോള്‍ പിന്നെ തുണി ഉടുക്കാതെ നടന്നാല്‍ മതിയോ. വയറ് കണ്ടാലും കുറ്റും. താന്‍ ചുമ്മാ കാണിക്കുകയല്ല. ഫോട്ടോ ഷൂട്ട് ചെയ്യുമ്പോള്‍ വയര്‍ കാണുന്ന ഡ്രസ്സ് ഇട്ട് ചെയ്യും. അത് ജോലിയുടെ ഭാഗമാണ്. ഇനിയും വേണ്ടി വന്നാല്‍ കാണിക്കും. ക്യാമറയ്ക്ക് മുന്നില്‍ ലിപ് ലോക്ക് ചെയ്യില്ല. ക്യാമറയ്ക്ക് പിന്നില്‍ എന്തേലും കാണിച്ചാല്‍ എന്റെ ഇഷ്ടമാണ്. ഞാൻ ഇപ്പോൾ ഒരു മോഡലും കൂടിയാണ്. രജിത് സാറിന്റെയും ജിന്റോയുടേയും ഒപ്പം റാംപ് വാക്ക് ചെയ്തു. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ ചെയ്യുകയാണ്.” രേണു പറഞ്ഞു.

Related Stories
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
Methil Devika: ‘ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്, കുറ്റബോധമുണ്ട്!’ ‘തുടരും’ ഒഴിവാക്കാന്‍ കാരണം…: മേതില്‍ ദേവിക
Actress Assault Case: ‘‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!’’ വിമർശനവുമായി ജുവൽ മേരി
Actress Radhika Radhakrishnan: അത് പൊളിച്ചു! അഭിമാനകരമായ നേട്ടവുമായി അപ്പനിലെ ഷീല
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ