Samyuktha: നന്ദമൂരി ബാലകൃഷ്ണയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി സംയുക്ത; ഏറ്റെടുത്ത് തെലുങ്ക് മാധ്യമങ്ങൾ

Samyuktha Seeks Blessings From Nandamuri Balakrishna: നന്ദമൂരി ബാലകൃഷ്ണയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന നടി സംയുക്തയുടെ വിഡിയോ ഏറ്റെടുത്ത് തെലുങ്ക് മാധ്യമങ്ങൾ. ഒരു പൊതു പരിപാടിയിൽ വച്ചാണ് സംഭവം.

Samyuktha: നന്ദമൂരി ബാലകൃഷ്ണയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി സംയുക്ത; ഏറ്റെടുത്ത് തെലുങ്ക് മാധ്യമങ്ങൾ

സംയുക്ത, നന്ദമുരി ബാലകൃഷ്ണ

Published: 

15 Jun 2025 16:16 PM

തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി നടി സംയുക്ത. ഒരു പൊതു പരിപാടിക്കിടെയാണ് സംഭവം. സംയുക്ത നന്ദമൂരി ബാലകൃഷ്ണയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങുന്നതും ബാലകൃഷ്ണ നടിയുടെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സംയുക്തയുടെ പ്രവൃത്തി തെലുങ്ക് മാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനാണ് സംയുക്തയും നന്ദമൂരി ബാലകൃഷ്ണയും ഒരുമിച്ച് ഒരു വേദിയിലെത്തിയത്. ഇവിടെനിന്ന് മടങ്ങുമ്പോൾ സംയുക്ത ബാലകൃഷ്ണയെ കണ്ടു. പരസ്പരം ആലിംഗനം ചെയ്തതിന് ശേഷം ബാലകൃഷ്ണ നടന്നെങ്കിലും സംയുക്ത അദ്ദേഹത്തിൻ്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങുകയായിരുന്നു. ഇതോടെ ബാലകൃഷ്ണ സംയുക്തയുടെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Also Read: Vincy Aloshious: ‘അവസരങ്ങൾ നഷ്ടപ്പെട്ടതിൽ വിഷമമില്ല, ആ വിഡിയോ ചെയ്യുന്നതിന് മുമ്പ് ഒരുപാട് ആലോചിച്ചിരുന്നു’; വിൻസി അലോഷ്യസ്

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിക്കുന്ന നടിയാണ് സംയുക്ത. 2016ൽ മലയാള സിനിമയായ പോപ്കോണിലൂടെ അഭിനയ ജീവിതം ആരംഭിച്ച സംയുക്ത 2018ൽ ടൊവിനോ തോമസിനൊപ്പം തീവണ്ടി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. 2018ൽ തന്നെ പുറത്തിറങ്ങിയ കളരി എന്ന സിനിമയിലൂടെയാണ് സംയുക്ത തമിഴിൽ അരങ്ങേറിയത്. അയ്യപ്പനും കോശിയും എന്ന സിനിമയുടെ തെലുങ്ക് റീമേക്ക് ഭീംല നായകിലൂടെ 2022ലാണ് നടി തെലുങ്കിൽ അരങ്ങേറിയത്. അതേവർഷം ഗാലിപട 2 എന്ന സിനിമയിലൂടെ താരം കന്നഡയിലും അരങ്ങേയം കുറിച്ചു. 2023ൽ പുറത്തിറങ്ങിയ ബൂമറാങ് ആണ് സംയുക്തയുടേതായി അവസാനം പുറത്തിറങ്ങിയ മലയാളം സിനിമ. 2024ൽ പുറത്തിറങ്ങിയ ലവ് മീ എന്ന തെലുങ്ക് സിനിമയാണ് സംയുക്തയുടെ അവസാന സിനിമ.

ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളിലായി സംയുക്തയുടെ സിനിമകൾ ഉടൻ റിലീസാവാനൊരുങ്ങുകയാണ്. ഇതിൽ നന്ദമൂരി ബാലകൃഷ്ണയുടെ സിനിമയായ അഖണ്ട 2 എന്ന സിനിമയും ഉൾപ്പെട്ടിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്