Shine Tom Chacko Car Accident: ‘അന്ന് ഇതേസ്ഥലത്ത് ഞങ്ങളുടെ ബസും അപടകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ്’; സ്നേഹ ശ്രീകുമാർ

Sneha Sreekumar on Shine Tom Chacko Car Accident: ഷൈനിന്റെ വാഹനം അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത് മുമ്പ് താനടങ്ങുന്ന നാടകസംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് സ്നേഹ പറയുന്നു. അന്ന് സംഭവസ്ഥലത്ത് വെച്ചുതന്നെ ഒരാൾ മരിച്ചതായും അവർ കൂട്ടിച്ചേർത്തു.

Shine Tom Chacko Car Accident: അന്ന് ഇതേസ്ഥലത്ത് ഞങ്ങളുടെ ബസും അപടകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ്; സ്നേഹ ശ്രീകുമാർ

സ്നേഹ ശ്രീകുമാർ

Updated On: 

06 Jun 2025 | 04:41 PM

സേലം ധർമപുരിയിൽ ഉണ്ടായ അപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ച് നടി സ്നേഹ ശ്രീകുമാർ. ഷൈനിന്റെ വാഹനം അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത് മുമ്പ് താനടങ്ങുന്ന നാടകസംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് സ്നേഹ പറയുന്നു. അന്ന് സംഭവസ്ഥലത്ത് വെച്ചുതന്നെ ഒരാൾ മരിച്ചതായും അവർ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലാണ് സ്നേഹ ഇക്കാര്യം കുറിച്ചത്.

“വളരെ ദുഃഖകരമായ വാർത്ത… ആദരാഞ്ജലികൾ” എന്ന് പറഞ്ഞുകൊണ്ടാണ് സ്നേഹയുടെ കുറിപ്പ് ആരംഭിക്കുന്നത്. സേലത്തിനടുത്തു ധർമ്മപുരിയിൽ ആണ് അപകടം എന്ന് വാർത്തകളിൽ കണ്ടുവെന്നും, ഇതേസ്ഥലത്ത് വെച്ചായിരുന്നു നാടകം കഴിഞ്ഞ് ബെംഗളൂരുവിൽ നിന്ന് വരുന്ന വഴിക്ക് ഞങ്ങളുടെ ബസും അപകടത്തിൽ പെട്ടതെന്നും നടി പറയുന്നു. അന്ന് സംഭവസ്ഥലത്ത് വെച്ചുതന്നെ ഒരാൾ മരിച്ചതായും മറ്റുള്ളവർക്ക് പരിക്കേറ്റതായും സ്നേഹ പറഞ്ഞു.

അന്ന് മുതൽ ഈ സ്ഥലത്തുണ്ടാകുന്ന അപകടവാർത്തകൾ ഞെട്ടലോടെയാണ് കേൾക്കാറുള്ളതെന്നും, സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമായി ഇത് എങ്ങിനെ മാറിയെന്ന് അറിയില്ലെന്നും നടി കൂട്ടിച്ചേർത്തു. ഈ വാർത്തയും ഞെട്ടിക്കുന്നത് ആണെന്ന് നടി പറയുന്നു. വലിയ ഒരു വിപത്തിൽ അകപ്പെട്ട ഒരാളെ കൂടെ നിന്ന് തിരിച്ചു കൊണ്ടുവരാൻ ഒരു കുടുംബം മുഴുവനായി ഇറങ്ങി തിരിച്ചതാണ്. എല്ലാ അച്ഛനമ്മമാരും അങ്ങനെ അല്ലേ എന്ന് ചോദിക്കുന്നവരോട്, അങ്ങനെ അല്ല. അങ്ങനെ അല്ലാത്തവരും ഉണ്ടെന്ന് നടി പറയുന്നു.

തെറ്റുപറ്റിയത് കൊണ്ട് ഒരാളെ ക്രൂശിക്കുന്നതിലും വലുതാണ് അതിൽ നിന്നു മാറി വരാൻ കൂടെ നിൽക്കുന്നത്. അങ്ങനെ ശക്തമായി കൂടെ നിന്ന ഒരു അച്ഛൻ ആണ് പോയത്. ഈ വാർത്തയ്ക്കു അടിയിൽ വന്നു നെഗറ്റീവ് കമന്റ്‌ ഇടുന്നവർക്കാണ് ആദ്യം ചികിത്സ വേണ്ടതെന്ന് സ്നേഹ ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: മുന്നിൽ സഞ്ചരിച്ച ലോറി പെട്ടെന്ന് ട്രാക്കുമാറിയതാണ് അപകട കാരണമെന്ന് ഷൈനിന്റെ ഡ്രൈവർ

സ്നേഹയുടെ ഫേസ്ബുക്ക് പോസ്റ്റ്:

വെള്ളിയാഴ്ച പുലർച്ചെ പാലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച്, സേലം- ബെംഗളൂരു ദേശീയ പാതയിലാണ് ഷൈൻ ടോം ചാക്കോയുടെ വാഹനം അപകടത്തിൽപ്പെട്ടത്. കർണാടക രജിസ്ട്രേഷൻ ലോറിയുടെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ഷൈൻ ടോം ചാക്കോയും അമ്മയും അച്ഛനും സഹായിയുമാണ് കാറിലുണ്ടായിരുന്നത്. ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഷൈനിന്റെ പിതാവ് ചാക്കോ മരണപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ ഷൈനും മാതാവും ചികിത്സയിലാണ്.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ