Shine Tom Chacko: ‘പരമാവധി അതിജീവിക്കാന്‍ പറ്റുന്നുണ്ടെങ്കിലും മമ്മിയെ കാണുമ്പോള്‍ വീണ്ടും തകര്‍ന്നുപോകും’

Shine Tom Chacko opens up about life after the accident: ജീവിതം നമ്മള്‍ ജീവിച്ച് തീര്‍ക്കണം. നമ്മളും ഇവിടെ നിന്ന് പോകണം. മറ്റുള്ളവരെ വേദനിപ്പിക്കാന്‍ പാടില്ല. മരിച്ചവര്‍ വേദനിക്കുന്നുണ്ടോ സന്തോഷിക്കുന്നുണ്ടോ എന്ന് അറിയാന്‍ പറ്റില്ല. അവര്‍ പ്രപഞ്ചത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുണ്ടാകുമെന്നാണ് പഠിപ്പിക്കുന്നതെന്നും ഷൈന്‍ ടോം ചാക്കോ

Shine Tom Chacko: പരമാവധി അതിജീവിക്കാന്‍ പറ്റുന്നുണ്ടെങ്കിലും മമ്മിയെ കാണുമ്പോള്‍ വീണ്ടും തകര്‍ന്നുപോകും

ഷൈൻ ടോം ചാക്കോ

Published: 

01 Aug 2025 | 06:53 PM

രമാവധി അതിജീവിക്കാന്‍ പറ്റുന്നുണ്ടെങ്കിലും മമ്മിയെ കാണുമ്പോള്‍ വീണ്ടും തകര്‍ന്നുപോകുമെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ തന്റെ പിതാവിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെക്കുറിച്ചും, അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും തുറന്ന് സംസാരിച്ചത്. ‘മമ്മിയെയും അനിയനെയും അനിയത്തിമാരെയും കാണുമ്പോള്‍ വീണ്ടും ഡാഡിയെ ഓര്‍മ്മ വരും. എങ്ങനെയൊക്കെ എന്‍ഗേജ്ഡ് ആയി ഇരുന്നാലും ഡാഡിയെ ഓര്‍ക്കും. എവിടെയെങ്കിലുമൊക്കെ ഡാഡിയുണ്ടാകുമെന്ന് വിചാരിക്കാന്‍ അനിയത്തി പറയാറു’ണ്ടെന്നും ഷൈന്‍ വ്യക്തമാക്കി.

”വളരെ ചെറിയ പ്രായത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട പിള്ളേരെ കണ്ടിട്ടുണ്ട്. മരിക്കുകയാണെങ്കില്‍ ഞാനാദ്യം മരിക്കണമേയെന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. മമ്മിയാണ് ആദ്യം പോകേണ്ടതെന്ന് മമ്മിയും പറയുമായിരുന്നു. ഇപ്പോള്‍ 42 വയസായി. ഇപ്പോഴും അങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്. ചെറിയ പ്രായത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ എങ്ങനെയാണ് അത് അതിജീവിച്ചതെന്ന് ചിന്തിക്കാറുണ്ട്”- ഷൈനിന്റെ വാക്കുകള്‍.

നമ്മുടെ ജീവിതം നമ്മള്‍ ജീവിച്ച് തീര്‍ക്കണം. നമ്മളും ഇവിടെ നിന്ന് പോകണം. മറ്റുള്ളവരെ വേദനിപ്പിക്കാന്‍ പാടില്ല. മരിച്ചവര്‍ വേദനിക്കുന്നുണ്ടോ സന്തോഷിക്കുന്നുണ്ടോ എന്ന് അറിയാന്‍ പറ്റില്ല. അവര്‍ പ്രപഞ്ചത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുണ്ടാകുമെന്നാണ് പഠിപ്പിക്കുന്നത്. അവര്‍ക്ക് ഈ ചെറിയ ഇമോഷന്‍സ് അവര്‍ പിന്നെ അറിയില്ല. അവര്‍ വലിയ ‘കോണ്‍ഷ്യസ്‌നെസി’ന്റെ ഭാഗമായി. അവിടെ മിഠായി കിട്ടാത്തതിന്റേയോ, മക്കള്‍ അനുസരിക്കാത്തതിന്റെയോ വേദനയില്ലെന്നും താരം അഭിപ്രായപ്പെട്ടു.

Read Also: Devan: ‘അന്ന് ഞാൻ മമ്മൂട്ടിയെ കണ്ടപ്പോൾ അവശനിലയിലായിരുന്നു അദ്ദേഹം’; ദേവൻ

ചുറ്റും ഇപ്പോഴും പ്രലോഭനങ്ങള്‍ ചുറ്റിക്കറങ്ങുന്നുണ്ട്. വീട്ടില്‍ നിന്ന് അകന്ന് പോകുന്തോറും അത് കൂടുതലായിട്ട് വരും. എത്ര എതിര്‍ക്കുന്നോ അത്ര ശക്തമായിട്ട് തിരിച്ചുവരും. അതിനെ എങ്ങനെ അതിജീവിക്കുമെന്ന ടെന്‍ഷനുണ്ട്. എന്നാലും കാണപ്പെടാത്ത സ്ഥലത്ത് ഇരുന്ന് ആരോ നിരീക്ഷിക്കുന്നുണ്ടെന്ന ചെറിയ തോന്നലുണ്ടെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്