Shine Tom Chacko: ‘ഇതിപ്പോ കുറേ ഓലപ്പാമ്പുകളല്ലേ; കുറ്റംചെയ്തിട്ടുണ്ടങ്കില്‍ അല്ലേ കേസ് ആവുക’; ഷൈൻ ടോമിന്റെ പിതാവ്

Shine Tom Chacko's Father Response: ഇന്ന് വൈകിട്ടോടെയായിരുന്നു പോലീസ് താരത്തിന്റെ വീട്ടിലെത്തി നോട്ടീസ് നൽകിയത്. ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഷൈൻ വീട്ടിൽ ഇല്ലാത്തതിനെ തുടർന്ന് പിതാവായിരുന്നു നോട്ടീസ് കൈപ്പറ്റിയത്.

Shine Tom Chacko: ഇതിപ്പോ കുറേ ഓലപ്പാമ്പുകളല്ലേ; കുറ്റംചെയ്തിട്ടുണ്ടങ്കില്‍ അല്ലേ കേസ് ആവുക; ഷൈൻ ടോമിന്റെ പിതാവ്

സി.പി. മാത്യു, ഷൈൻ ടോം ചാക്കോ

Published: 

18 Apr 2025 | 09:34 PM

തൃശ്ശൂർ: ഡാൻസാഫ് സംഘത്തിൻ്റെ പരിശോധയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് നടൻ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയ സംഭവത്തിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി പോലീസ്. നടന്റെ വീട്ടിൽ നേരിട്ടെത്തിയാണ് നോട്ടീസ് നൽകിയത്. നാളെ രാവിലെ പത്തുമണിക്ക് എറണാകുളം നോര്‍ത്ത് എസ്‌ഐക്ക് മുമ്പില്‍ ഹാജരാവാനാണ് നിര്‍ദേശിച്ചെങ്കിലും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഹാജരാകുമെന്നാണ് പിതാവ് നോട്ടീസ് കൈപറ്റിയ ശേഷ മറുപടി നൽകിയതെന്ന് പോലീസ് പറഞ്ഞു.

ഇന്ന് വൈകിട്ടോടെയായിരുന്നു പോലീസ് താരത്തിന്റെ വീട്ടിലെത്തി നോട്ടീസ് നൽകിയത്. ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഷൈൻ വീട്ടിൽ ഇല്ലാത്തതിനെ തുടർന്ന് പിതാവായിരുന്നു നോട്ടീസ് കൈപ്പറ്റിയത്. ഇതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സി.പി. ചാക്കോ പ്രതികരിച്ചു.

സർക്കാർ നോട്ടീസ് അയച്ചാൽ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. നാളെ വൈകിട്ട് മൂന്ന് മണിക്ക് ഷൈൻ നോര്‍ത്ത് സ്‌റ്റേഷനില്‍ ഹാജരാകുമെന്ന് പിതാവ് പറഞ്ഞു. നടൻ വീട്ടിൽ ഇല്ലെന്നും അവർ അവിടേക്ക് ആള്‍ക്ക് ഓടി എത്തേണ്ടേയെന്നും മാധ്യമപ്രവർത്തകരോട് സി പി ചാക്കോ പറഞ്ഞു. നടന്റെ കൂടെ അഭിഭാഷകരൊന്നുമില്ലെന്നും സുഹൃത്തുക്കൾ ഒപ്പമുണ്ടാകുമെന്നും പറഞ്ഞു. നിയമോപദേശം തേടിയിട്ടില്ല. കേസായാൽ അതിനെ കുറിച്ച് ആലോചിക്കാമെന്നാണ് പിതാവ് പറയുന്നത്. പത്തുകൊല്ലം കേസ് നടത്തി പരിചയമുണ്ട്. അഭിഭാഷകനോട് സംസാരിക്കേണ്ട ഘട്ടം എത്തിയിട്ടില്ല. ഇതിപ്പോ ഇങ്ങനെ കുറേ ഓലപ്പാമ്പുകളല്ലേ. അത് കഴിഞ്ഞ് കേസ് ആവുമ്പോള്‍ വക്കീലിനെ ബന്ധപ്പെടാം. കുറ്റംചെയ്തിട്ടുണ്ടങ്കില്‍ അല്ലേ കേസ് ആവുക എന്നാണ് പിതാവ് ചോദിക്കുന്നത്.

Also Read:ഷൈന്‍ നാളെ പത്തുമണിക്ക്‌ നേരിട്ട് ഹാജരാവണം; വീട്ടിലെത്തി നോട്ടീസ് നല്‍കി പോലീസ്‌

അതേസമയം കഴിഞ്ഞ ബുധനാഴ്ചയാണ് ലഹരി റെയ്ഡിനിടെ കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയത്. ലഹരി റെയ്ഡിനിടെ എന്തിന് മുങ്ങിയെന്നറിയാനാണ് പോലീസ് നോട്ടീസ് നൽകി വിളിപ്പിക്കുന്നത്.

റെയ്ഡ നടന്ന ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട ഷൈൻ മറ്റൊരു ​ഹോട്ടലിലെത്തി മുറിയെടുത്ത് ഇവിടെ നിന്ന് തൃശൂര്‍ വഴി രക്ഷപ്പെട്ടെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. തൃശ്ശൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. നിലവിൽ ഷൈൻ പൊള്ളാച്ചിയിലെ റിസോർട്ടിലാണെന്നാണ് സൂചന.

Related Stories
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ