Shweta Menon: ‘ഷൂട്ടിന്റെ ആദ്യ ദിവസം തന്നെ പീരിയഡ്‌സ് ആയി, എനിക്ക് എഴുനേൽക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു’; കാക്കക്കുയിലിലെ അനുഭവം പങ്കുവച്ച് ശ്വേത

Shweta Menon About Kakkakkuyil Shooting Experience: അന്ന് തനിക്ക് പിരീയഡ്സ് ആയെന്നും തന്റെ വയർ കുറച്ച് വീർത്തിരുന്നുവെന്നുമാണ് താരം പറയുന്നത്. താൻ ഡയറക്ടറെ വിളിച്ച് വയറുണ്ട് എന്ന് പറഞ്ഞുവെന്നും അദ്ദേഹത്തിന് ലഞ്ജ തോന്നിയെന്നുമാണ് ശ്വേത പറയുന്നത്.

Shweta Menon: ഷൂട്ടിന്റെ ആദ്യ ദിവസം തന്നെ പീരിയഡ്‌സ് ആയി, എനിക്ക് എഴുനേൽക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു; കാക്കക്കുയിലിലെ അനുഭവം പങ്കുവച്ച് ശ്വേത

Shweta Menon

Published: 

13 Nov 2025 | 02:55 PM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ശ്വേത മേനോൻ. സ്വന്തം നിലപാട് തുറന്ന് പറയുന്ന ന‌ടിയാണ് ശ്വേത. സിനിമാ രം​ഗത്തും മോഡലിം​ഗ് രം​ഗത്തും തന്റെതായ സ്ഥാനം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇന്ന് മലയാള സിനിമയുടെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയാണ്. ഇപ്പോഴിതാ സിനിമാ, പരസ്യ രം​ഗത്തെ തന്റെ പഴയ കാല അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് ശ്വേത മനസ് തുറന്നത്.

ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് പീരിയഡ്‌സ് ആയതിനെക്കുറിച്ചും അത് ഡയറക്ടറിനോട് തുറന്ന് പറഞ്ഞതിനെക്കുറിച്ചും സംസാരിക്കുകയാണ് നടി. ഒരു പെർഫ്യൂം പരസ്യത്തിൽ അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് താരം. ഒരു പാർട്ടിയിലേക്ക് പെർഫ്യൂം അടിച്ച് പോകുന്നതും ആളുകൾ വൗ എന്ന് പറയുന്നതുമാണ് പരസ്യമെന്നും ഈ പെർഫ്യൂം ഉണ്ടെങ്കിൽ ഒന്നും ധരിക്കേണ്ട എന്നാണ് പരസ്യത്തിന്റെ ആശയമെന്നും താരം പറയുന്നു. ഇതിനായി താൻ സ്കിൻ കളർ പോലെയുള്ള ബോഡി സ്യൂട്ട് ധരിക്കണം. എന്നാൽ അന്ന് തനിക്ക് പിരീയഡ്സ് ആയെന്നും തന്റെ വയർ കുറച്ച് വീർത്തിരുന്നു. താൻ ഡയറക്ടറെ വിളിച്ച് വയറുണ്ട് എന്ന് പറഞ്ഞുവെന്നും അദ്ദേഹത്തിന് ലജ്ജ തോന്നിയെന്നുമാണ് ശ്വേത പറയുന്നത്.

Also Read:‘ഇനി ഒന്നും ഒളിപ്പിക്കാനില്ല’; രശ്​മികയുടെ കയ്യില്‍ ചുംബിച്ച് വിജയ് ദേവരകൊണ്ട; വീഡിയോ വൈറൽ

തന്നോട് ഒരു പെൺകുട്ടിയും ഇങ്ങനെ പറ‍ഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് കേട്ട് നിങ്ങൾ‌‌ ഒരു സംവിധായകനാണെന്നും അതിനാൽ താൻ തുറന്ന് പറയണം എന്ന് പറഞ്ഞുവെന്നും താരം പറയുന്നു. കാക്കക്കുയിൽ എന്ന സിനിമയിൽ ആലാരേ ​ഗോവിന്ദ എന്ന ഡാൻസ് നമ്പർ ചെയ്യുമ്പോൾ ആദ്യ ദിവസം തന്നെ പിരീയഡ്സ് ആയതിനെക്കുറിച്ചും നടി പറഞ്ഞു.

കാക്കക്കുയിൽ എന്ന സിനിമയിൽ ആലാരേ ​ഗോവിന്ദ എന്ന ഡാൻസ് നമ്പർ ചെയ്യുമ്പോൾ ആദ്യ ദിവസം തന്നെ പിരീയഡ്സ് ആയി. 9 മണിക്കായിരുന്നു ഫിഫ്റ്റെന്നും താൻ 12.30 നാണ് എത്തിയതെന്നും താരം പറ‍ഞ്ഞു. താൻ ഇക്കാര്യം സംവിധായകൻ പ്രിയദർശനോട് പറഞ്ഞുവെന്നും ഇഞ്ചക്ഷനെടുത്ത ശേഷമാണ് ലൊക്കേഷനിലേക്ക് വന്നതെന്നും നടി പറഞ്ഞു. താൻ ആരായാലും അവരോട് തുറന്ന് പറയുന്ന ആളാണ്. ആദ്യം പിരീയഡ്സ് ആയ സമയത്ത് തന്റെ അച്ഛനാണ് സാനിറ്ററി നാപ്കിൻ പോയി വാങ്ങ് എന്ന് പഠിപ്പിച്ചതെന്നും ശ്വേത മേനോൻ പറയുന്നു.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ