Thug Life OTT: കമൽ ഹാസന്റെ ‘തഗ് ലൈഫ്’ ഒടിടിയിൽ എത്തി; എവിടെ കാണാം?
Thug Life OTT Release Date: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് ബോക്സ് ഓഫീസിൽ കാര്യമായ വിജയം നേടാനായില്ല. ഇപ്പോഴിതാ, പ്രതീക്ഷിച്ചതിലും മുമ്പ് തന്നെ ‘തഗ് ലൈഫ്’ ഒടിടിയിൽ എത്തിയിരിക്കുകയാണ്.

'തഗ് ലൈഫ്' പോസ്റ്റർ
കമൽഹാസൻ, തൃഷ, സിലമ്പരസൻ(സിമ്പു) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത ‘തഗ് ലൈഫ്’ ജൂൺ 5നാണ് തീയേറ്ററുകളിൽ എത്തിയത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് ബോക്സ് ഓഫീസിൽ കാര്യമായ വിജയം നേടാനായില്ല. ഇപ്പോഴിതാ, പ്രതീക്ഷിച്ചതിലും മുമ്പ് തന്നെ ‘തഗ് ലൈഫ്’ ഒടിടിയിൽ എത്തിയിരിക്കുകയാണ്. തീയേറ്ററിൽ പോയി കാണാൻ കഴിയാതിരുന്നവർക്ക് ഇനി വീട്ടിലിരുന്ന് ചിത്രം കാണാം.
‘തഗ് ലൈഫ്’ ഒടിടി
‘തഗ് ലൈഫി’ന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. ഇന്ന് (ജൂൺ 3) മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. ആരംഭിക്കുമെന്നാണ് വിവരം.
‘തഗ് ലൈഫ്’ ബോക്സ് ഓഫീസ്
കമൽ ഹാസൻ വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തിയ ‘തഗ് ലൈഫ്’ ഇന്ത്യയിൽ നിന്ന് ആകെ നേടിയത് 56.85 കോടി കളക്ഷനാണ്. വിദേശത്ത് നിന്ന് മാത്രമുള്ള ബോക്സ് ഓഫീസ് കളക്ഷൻ 41.2 കോടിയാണ്. അങ്ങനെ, ആഗോള ബോക്സ് ഓഫീസിൽ ചിത്രം ആകെ നേടിയത് 98.05 കോടിയാണ്. സമീപ കാലത്ത് ഒരു കമൽ ഹാസൻ ചിത്രം നേടുന്ന ഏറ്റവും കുറഞ്ഞ ബോക്സ് ഓഫീസ് കളക്ഷനാണിത്.
‘തഗ് ലൈഫ്’ അണിയറ പ്രവർത്തകർ
മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിൽ അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, അഭിരാമി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചത് ഗോകുലം മൂവീസ് ആണ്. ഛായാഗ്രഹണം രവി കെ ചന്ദ്രനാണ്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ്. സംഗീത സംവിധാനം നിർവഹിച്ചത് എ ആർ റഹ്മാനാണ്.