Trisha Krishnan : ‘ഏറ്റവും മികച്ചയാൾ’; വിജയിയുമായുള്ള ഗോസിപ്പുകൾക്കിടെ പിറന്നാളാശംസ നേർന്ന് തൃഷ; ഉറപ്പിക്കാമോ എന്ന് ആരാധകർ
Trisha’s Heartfelt Birthday Wish to Thalapathy Vijay: വിജയിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് കൊണ്ടാണ് താരം ആശംസ നേർന്നത്. തൃഷ അടുത്തിടെ ഒരു വളർത്തുനായയെ ദത്തെടുത്തിരുന്നു. അതുമായി സോഫയിൽ ഇരുന്ന് കളിപ്പിക്കുന്ന വിജയിയാണ് ഫോട്ടോയിലുള്ളത്.

Trisha Wishes Thalapathy Vijay
ഏറെ ആരാധകരുള്ള പ്രിയ താരമാണ് സൂപ്പർ സ്റ്റാർ ദളപതി വിജയ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. ആരാധകർ മാത്രമല്ല മലയാള താരങ്ങൾ മുതൽ തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും വിജയിക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരുന്നു. എന്നാൽ ആരാധകർ ഉറ്റുനോക്കിയത് നടി തൃഷയുടെ ബെർത്ത്ഡെ വിഷായിരുന്നു. ഇതിനായി രാവിലെ മുതൽ ആരാധകർ കാത്തിരിക്കുകയായിരുന്നു.
ആശംസ കാണാതെ വിഷമിച്ചിരിക്കുന്ന ആരാധകർക്കിടയിലേക്കായിരുന്നു തൃഷയുടെ പോസ്റ്റ് എത്തിയത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് നടി പോസ്റ്റ് പങ്കുവച്ചത്. ഇതോടെ ആഹ്ലാദത്തിലാണ് വിജയ്-തൃഷ ആരാധകർ. വിജയിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് കൊണ്ടാണ് താരം ആശംസ നേർന്നത്. തൃഷ അടുത്തിടെ ഒരു വളർത്തുനായയെ ദത്തെടുത്തിരുന്നു. അതുമായി സോഫയിൽ ഇരുന്ന് കളിപ്പിക്കുന്ന വിജയിയാണ് ഫോട്ടോയിലുള്ളത്.
Also Read:ആദിവാസികളെ അധിക്ഷേപിച്ചു; വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ കേസ്
ഏറ്റവും മികച്ചയാൾ എന്നാണ് ചിത്രത്തിന് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഒപ്പം പുഞ്ചിരിക്കുന്ന സ്മൈലിയും ഈവിൾ ഐയുടെ ഒരു സ്മൈലിയും ചേർത്തിട്ടുണ്ട്. ബ്ലാക്ക് ജീൻസും ബ്ലു ലിനൻ ഷർട്ടുമാണ് വിജയിയുടെ വേഷം. മഞ്ഞ നിറത്തിലുള്ള സ്ലീവ് ലെസ് കോട്ടൺ ഡ്രസ്സായിരുന്നു തൃഷയുടെ വേഷം.
പോസ്റ്റ് പങ്കുവച്ച് നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. ചുരുക്കി പറഞ്ഞാൽ തൃഷ സോഷ്യൽമീഡിയയ്ക്ക് തീ ഇട്ടു. സെലിബ്രിറ്റികളും ആരാധകരും എല്ലാം തൃഷയുടെ പോസ്റ്റിന് കമന്റുകളുമായി എത്തി. കഴിഞ്ഞ കുറച്ച് നാളുകളായി നടനുമായി തൃഷ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ചർച്ചയായിരുന്നു. ആ ഗോസിപ്പുകൾക്ക് കൂടുതൽ ശക്തി പകരുന്നതാണ് തൃഷയുടെ പിറന്നാൾ ആശംസകൾ. ഇതോടെ പ്രണയത്തിലാണെന്ന് സൂചനകൾ നൽകുകയാണ് തൃഷയെന്നാണ് ആരാധകർ പറയുന്നത്. ഇത് ഉറപ്പിക്കാമോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്.