Ahmedabad Air crash: അവിടെ എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ ഉണ്ട്, വിമാനാപകട വാർത്ത കേട്ടപ്പോൾ ഷോക്കായി – ഉണ്ണി മുകുന്ദൻ
Unni Mukundan about Ahmedabad Plane Crash: മണി നഗറിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള മേഘനിനഗറിലാണ് വിമാനം തകർന്നു വീണത്. തൃശ്ശൂരിലാണ് ഉണ്ണിമുകുന്ദൻ ജനിച്ചത് എങ്കിലും 24 വയസ്സ് വരെ വളർന്നത്. കേരളത്തെ പോലെ തന്നെ ഗുജറാത്തും തനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണെന്നും ഈ വാർത്ത തന്റെ ഹൃദയത്തിൽ വലിയ മുറിവുണ്ടാക്കുന്നുവെന്ന് ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

Unni Mukundan
കൊച്ചി: അഹമ്മദാബാദിൽ കഴിഞ്ഞ ദിവസം നടന്ന എയർ ഇന്ത്യ വിമാന അപകടത്തിൽ 241 പേർ മരിച്ചതിൽ ദുഃഖം രേഖപ്പെടുത്തി സിനിമാതാരം ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദന്റെ സ്കൂൾ വിദ്യാഭ്യാസവും കുട്ടിക്കാലവും എല്ലാം അഹമ്മദാബാദിലായിരുന്നു. അപകടം നടന്ന സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള മണി നഗറിലാണ് താൻ വളർന്നത് എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഉണ്ണിമുകുന്ദൻ പറഞ്ഞിരുന്നു.
അവിടെയുള്ള തന്റെ സ്കൂൾ കാലത്തെ സുഹൃത്തുക്കളും ഞെട്ടിലിൽ നിന്ന് മുക്തരായിട്ടില്ല എന്ന് ഉണ്ണി കൂട്ടിച്ചേർത്തു. 24 വയസ്സ് വരെ മണി നഗറിൽ ആണ് താമസിച്ചതെന്ന് അദ്ദേഹം മനോരമയോട് സംസാരിക്കുമ്പോഴാണ് വെളിപ്പെടുത്തിയത്. കുട്ടിക്കാലത്ത് കളിച്ചു നടന്ന സ്ഥലത്താണ് ഇപ്പോൾ അപകടം ഉണ്ടായിരിക്കുന്നത്. അത് തന്നെ ഏറെ ദുഃഖിപ്പിക്കുന്നു എന്ന് ഉണ്ണി കൂട്ടിച്ചേർത്തു.
ALSO READ: വിമാനാപകടമുണ്ടായാൽ ആദ്യം തേടുന്നത്; എന്താണ് ഓറഞ്ച് നിറമുള്ള ‘ബ്ലാക്ക് ബോക്‌സ്’?
മണി നഗറിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള മേഘനിനഗറിലാണ് വിമാനം തകർന്നു വീണത്. തൃശ്ശൂരിലാണ് ഉണ്ണിമുകുന്ദൻ ജനിച്ചത് എങ്കിലും 24 വയസ്സ് വരെ വളർന്നത്. കേരളത്തെ പോലെ തന്നെ ഗുജറാത്തും തനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണെന്നും ഈ വാർത്ത തന്റെ ഹൃദയത്തിൽ വലിയ മുറിവുണ്ടാക്കുന്നുവെന്ന് ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടങ്ങളിൽ ഒന്നാണ് അഹമ്മദാബാദിൽ സംഭവിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന 254 പേർ ഉൾപ്പടെ 294 പേരാണ് വിമാന ദുരന്തത്തിൽ മരിച്ചത്. വ്യാഴാഴ്ച ഒന്നരയോടെ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നു വീഴുകയായിരുന്നു. മേഘനി നഗറിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്നുവീണത്. മരിച്ചവരിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്ന 10 മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു.