Drishyam 3: റീമേക്ക് അല്ല! പുതിയ കഥയുമായി ദൃശ്യം 3? സസ്‍പെന്‍സുമായി അജയ് ദേവ്‍​ഗണും ടീമും

Drishyam 3 Hindi: ഇതോടെ ഹിന്ദി ദൃശ്യം 3 സംബന്ധിച്ച ചില റിപ്പോര്‍ട്ടുകളും ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഹിന്ദി ദൃശ്യം 3 ന്‍റെ ചിത്രീകരണവും ഒക്ടോബറില്‍ തന്നെ തുടങ്ങുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Drishyam 3: റീമേക്ക് അല്ല! പുതിയ കഥയുമായി ദൃശ്യം 3? സസ്‍പെന്‍സുമായി അജയ് ദേവ്‍​ഗണും ടീമും

Drishyam 3

Published: 

22 Jun 2025 | 12:03 PM

ഇന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന ദൃശ്യം 3. ദൃശ്യ ഒന്നും രണ്ടും വൻ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ദൃശ്യം 2 മലയാളം ഒടിടി റിലീസ് ആയാണ് എത്തിത്. തെലുങ്ക് റീമേക്കും അങ്ങനെതന്നെ ആയിരുന്നു. എന്നാല്‍ ഹിന്ദി, കന്നഡ റീമേക്കുകള്‍ തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. മലയാളികൾ എങ്ങനെയാണോ ദൃശ്യം ഏറ്റെടുത്തത്. അതേപോലെയായിരുന്നു ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ അജയ് ദേവ്​ഗണിന്‍റെ ഹിന്ദിയിലെ ദൃശ്യം ഫ്രാഞ്ചൈസി സ്വീകരിച്ചതും.

കഴിഞ്ഞ ദിവസമാണ് മലയാളം ദൃശ്യം 3 യുടെ ചിത്രീകരണം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് മോഹന്‍ലാലും ജീത്തു ജോസഫും ആന്‍റണി പെരുമ്പാവൂരും ചേര്‍ന്ന് ഇന്നലെ അറിയിച്ചത്. ഇതോടെ ഹിന്ദി ദൃശ്യം 3 സംബന്ധിച്ച ചില റിപ്പോര്‍ട്ടുകളും ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഹിന്ദി ദൃശ്യം 3 ന്‍റെ ചിത്രീകരണവും ഒക്ടോബറില്‍ തന്നെ തുടങ്ങുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read:ദൃശ്യം 3 ഒക്ടോബറിൽ എത്തും; ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ലെന്ന് ആശിർവാദ് സിനിമാസ്

മലയാളം ദൃശ്യം-3 പ്രഖ്യാപിക്കുന്നതിനു മുൻപെ ഹിന്ദി റീമേക്കിന്‍റെ റിലീസ് തീയതി പുറത്തെത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല.നിര്‍മ്മാണ കമ്പനി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നല്‍കിയ വിവരങ്ങളിലായിരുന്നു ഹിന്ദി ദൃശ്യം 3 ന്‍റെ റിലീസ് തീയതിയും ഉള്‍പ്പെട്ടിരുന്നത്. അടുത്ത വർഷം ഗാന്ധി ജയന്തി ദിനത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നത്. ഇതിനിടെയിലാണ് ഹിന്ദി ദൃശ്യം 3 ന്‍റെ ചിത്രീകരണത്തെ കുറിച്ചുള്ള വിവരം ചർച്ചയാകുന്നത്.

ഈ വര്‍ഷം ഒക്ടോബര്‍ 2 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ മൂന്ന് മാസത്തെ തുടര്‍ച്ചയായ ചിത്രീകരണമാണ് നടക്കുകയെന്നാണ് റിപ്പോർട്ട്. ഇതോടെ ഒരേസമയത്ത് ചിത്രീകരണം ആരംഭിക്കുന്നത് പ്രേക്ഷകർക്കിടയിൽ ചർച്ചയ്ക്ക് വഴിവച്ചു. ഹിന്ദി ദൃശ്യം 3 ഒരു റീമേക്ക് അല്ലാതെ മറ്റൊരു തിരക്കഥയിലാണോ എത്തുകയെന്ന സംശയമാണ് ആരാധകർക്കിടയിൽ ഉയരുന്നത്. ഇക്കാര്യം ജൂലൈ അവസാനത്തോടെ അറിയാനാവുമെന്നാണ് ഹിന്ദി ചിത്രത്തിന്‍റെ അണിയറക്കാരെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്