Vlogger Rohit Case : ‘ആണുങ്ങള്‍ക്കുള്ളതാണ് ജയില്‍, നെഞ്ചും വിരിച്ച് പോകും’; യൂട്യൂബര്‍ രോഹിത്ത്

YouTuber Rohit aka Preshnesh Video: താന്‍ ഉപദ്രവിച്ചിട്ട് എവിടെയാണ് പരിക്ക് എന്നും അതിന്‍റെ രേഖ കാണിക്കണമെന്നും ഇത്രയും കാലം അന്നം തന്ന സഹോദരനാണെന്ന് മറക്കരുതെന്നും വിഡിയോയില്‍ രോഹിത് പറയുന്നു.

Vlogger Rohit Case : ‘ആണുങ്ങള്‍ക്കുള്ളതാണ് ജയില്‍, നെഞ്ചും വിരിച്ച് പോകും’; യൂട്യൂബര്‍ രോഹിത്ത്

Vlogger Rohit Aka Preshnesh

Published: 

22 May 2025 20:04 PM

സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് ഗ്രീൻ ഹൗസ് ക്ളീനിംഗ് എന്ന യൂട്യൂബ് ചാനൽ ഉടമ രോഹിത്ത്. കഴിഞ്ഞ ദിവസമാണ് സഹോദരിയെ മർദ്ദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തത്. സഹോദരിയുടെയും അമ്മയുടെയും പരാതിയിലാണ് ആലപ്പുഴ വനിതാ പൊലീസ് കേസെടുത്തത്. മർദ്ദിച്ചെന്നും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു എന്നുമാണ് പരാതി.

രോഹിത്ത് സഹോദരിയുടെ കരണത്തടിച്ചെന്നും മുടിക്കുത്തിന് പിടിച്ചെന്നും കഴുത്തില്‍ പിടിച്ച് ഞെക്കിയെന്നും പരാതിയില്‍ പറയുന്നു. തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സഹോദരിയെ രോഹിത്ത് മര്‍ദിക്കുന്ന വീഡിയോ ഉള്‍പ്പെടെ വീട്ടുകാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Also Read:ശാരീരകമായി ഉപദ്രവിച്ചു; വ്ളോഗർ രോഹത്തിനെതിരെ സഹോദരിയുടെ പരാതി, പോലീസ് കേസെടുത്തു

ഇപ്പോഴിതാ സംഭവത്തിനു പിന്നാലെ പുതിയ വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് രോഹിത്. കുറെപേർ എപ്പോഴാണ് ജയിലിലേക്ക് പോകുന്നതെന്ന് ചോദിച്ച് എത്തുന്നുണ്ടെന്നും പോകാൻ വിളി വരുമ്പോൾ നെഞ്ചുംവിരിച്ച് തന്നെ പോകാം. ആണുങ്ങൾക്കുള്ളതാണ് ജയിൽ എന്നാണ് രോ​ഹിത്ത് പറയുന്നത്. തന്‍റെ വീട്ടുകാര്‍ക്ക് കേസുമായി പോകാനാണ് താല്‍പര്യമെന്നും ജയിലില്‍ പോകുമ്പോള്‍ എല്ലാവരെയും അറിയിക്കാമെന്നും രോഹിത് പറയുന്നു. താന്‍ ഉപദ്രവിച്ചിട്ട് എവിടെയാണ് പരിക്ക് എന്നും അതിന്‍റെ രേഖ കാണിക്കണമെന്നും ഇത്രയും കാലം അന്നം തന്ന സഹോദരനാണെന്ന് മറക്കരുതെന്നും വിഡിയോയില്‍ രോഹിത് പറയുന്നു.

അതേസമയം ഏപ്രില്‍ മൂന്നിനാണ് രോഹിത്ത് സഹോദരിയെ മര്‍ദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സഹോദരിക്ക് പിതാവ് നൽകിയ സ്വ‌ർണാഭരണങ്ങൾ വിൽക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദ്ദിക്കാൻ കാരണമെന്ന് പരാതിയിൽ പറയുന്നു. ഇതിനു പിന്നാലെ അമ്മയ്ക്കും സഹോദരിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി രോഹിത്തും വീഡിയോ പങ്കുവച്ചിരുന്നു.

വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്