Assembly Election Results 2026: പിണറായി, മമത, സ്റ്റാലിന്‍…കനത്ത തിരിച്ചടിയേറ്റ് നേതാക്കള്‍; എംഎല്‍എ പദം പോലുമില്ലാതെ പടിയിറക്കം?

Assembly Results 2026: Stalin, Pinarayi Vijayan, Mamata Banerjee Trailing: തമിഴ്‌നാട്ടില്‍ കന്നിയങ്കത്തിന് ഇറങ്ങിയ തമിഴക വെട്രി കഴകം പാര്‍ട്ടിയാണ് വലിയ മുന്നേറ്റം നടത്തുന്നത്. സ്റ്റാലിന്റെ ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് വിജയ്‌യുടെ ടിവികെ അധികാരം ഉറപ്പിക്കുന്നത്. സ്റ്റാലിന് പുറമെ മകന്‍ ഉദയനിധി സ്റ്റാലിന് പോലും വിജയം നേടാനാകുന്നില്ല.

Assembly Election Results 2026: പിണറായി, മമത, സ്റ്റാലിന്‍...കനത്ത തിരിച്ചടിയേറ്റ് നേതാക്കള്‍; എംഎല്‍എ പദം പോലുമില്ലാതെ പടിയിറക്കം?

പിണറായി വിജയന്‍, മമത ബാനര്‍ജി, എംകെ സ്റ്റാലിന്‍

Updated On: 

04 May 2026 | 04:04 PM

രാജ്യത്ത് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സിറ്റിങ് മുഖ്യമന്ത്രിമാര്‍ക്ക് കനത്ത തിരിച്ചടി. തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഭരണകക്ഷികള്‍ തിരിച്ചടി നേരിടുന്നത്. ധര്‍മ്മടം മണ്ഡലത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും, കൊളത്തൂര്‍ മണ്ഡലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും, ഭബാനിപൂര്‍ മണ്ഡലത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വളരെ പിന്നിലാണ്.

പ്രതിപക്ഷ നിരയിലെ ഏറ്റവും കരുത്തുറ്റ മൂന്ന് നേതാക്കളാണ് സംപൂജ്യരായി കളത്തില്‍ നിന്ന് ഇറങ്ങാന്‍ പോകുന്നത്. സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി പദങ്ങളിലേക്ക് എത്താന്‍ സാധിച്ചില്ലെങ്കിലും, എംഎല്‍എ സ്ഥാനത്ത് ഒതുങ്ങാം എന്ന ആഗ്രഹം പോലും നടക്കില്ലെന്നാണ് സൂചന.

തമിഴ്‌നാട്ടില്‍ കന്നിയങ്കത്തിന് ഇറങ്ങിയ തമിഴക വെട്രി കഴകം പാര്‍ട്ടിയാണ് വലിയ മുന്നേറ്റം നടത്തുന്നത്. സ്റ്റാലിന്റെ ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് വിജയ്‌യുടെ ടിവികെ അധികാരം ഉറപ്പിക്കുന്നത്. സ്റ്റാലിന് പുറമെ മകന്‍ ഉദയനിധി സ്റ്റാലിന് പോലും വിജയം നേടാനാകുന്നില്ല. ബംഗാളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെ താഴെയിറക്കി അധികാരത്തിലേറാന്‍ പോകുകയാണ് ബിജെപി. സംസ്ഥാനത്ത് എന്‍ഡിഎ ആഹ്ലാദപ്രകടനം ആരംഭിച്ചുകഴിഞ്ഞു.

രണ്ട് മണ്ഡലങ്ങളിലും വിജയം

മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ടിവികെയുടെ വിജയ് തന്നെയാണ് വിജയം ഉറപ്പിക്കുന്നത്. പെരാമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് മത്സരിച്ചത്. ഞങ്ങള്‍ക്ക് വിജയ് തന്നെ മതിയെന്ന് പറയുകയാണ് ജനങ്ങള്‍. തമിഴ്‌നാട്ടില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് പാര്‍ട്ടിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. നിലവില്‍ ലഭിച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും നേതാക്കള്‍ പറയുന്നു.

Also Read: Tamil Nadu Assembly Election Result 2026: വിജയ് മുഖ്യമന്ത്രി? കന്നിയങ്കത്തിൽ മിന്നി ടിവികെ, ഡിഎംകെ മൂന്നാമത്

പിണറായി വിജയന്‍ വിജയിച്ചു

തുടക്കത്തില്‍ തിരിച്ചടി നേരിട്ടിരുന്നു എങ്കിലും പിന്നീട് പിണറായി വിജയന്‍ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി വിപി അബ്ദുള്‍ റഷീദിനെ പരാജയപ്പെടുത്തി പിണറായി വിജയന്‍ വിജയം ഉറപ്പിച്ചു. എന്നാല്‍ മണ്ഡലത്തില്‍ പിണറായിക്കെതിരെ ശക്തമായ വികാരം ഉടലെടുത്തിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. എല്‍ഡിഎഫിന് നേരിട്ട തിരിച്ചടിയില്‍ വിശദമായ ചര്‍ച്ച നടത്താനാണ് നേതാക്കളുടെ തീരുമാനം.

2021ല്‍ ചരിത്ര വിജയം

തമിഴ്‌നാട്ടില്‍ 2021ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തിലാണ് എംകെ സ്റ്റാലിന്‍ വിജയിച്ചത്. 70,384 വോട്ടുകളായിരുന്നു അന്ന് അദ്ദേഹത്തിന്റെ ഭൂരിപക്ഷം. എഐഎഡിഎംകെയുടെ ആദി രാജറാമായിരുന്നു എതിരാളി.

English Summary

Early trends in the Assembly Election Results 2026 show three sitting Chief Ministers trailing. M K Stalin, Pinarayi Vijayan, and Mamata Banerjee are currently behind in their respective constituencies. The developments have sparked major political attention across India. Final results are awaited.

Loading...
Unable to load recommendations.
Follow Us
Related Stories
തീരുമാനങ്ങൾ ഏകകണ്ഠമായി മാത്രം, നിർണായക യോഗം ചേർന്ന് ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷ്ണർമാരും
കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ്സുവരെ കാത്തിരിക്കാൻ പറഞ്ഞു; പോലീസുകാരനെ മകൻ വെടിവെച്ചു കൊന്നു
Chennai Metro: ചെന്നൈ മെട്രോ യാത്രക്കാർക്ക് പുതിയ പാത; പൂനമല്ലി–വടപളനി ഉദ്ഘാടനം ഒക്ടോബർ 11ന്
‘ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’; പാക് മാധ്യമപ്രവർത്തകന് എസ്. ജയശങ്കറിൻ്റെ മറുപടി
Sikkim Landslide: കനത്ത മഴക്കൊപ്പം ഉരുൾപൊട്ടലും, സിക്കിമിൽ മുപ്പതോളം വീടുകൾ ഒലിച്ചുപോയി
അച്ഛന് പല സ്ത്രീകളുമായി ബന്ധം, കോടികളുടെ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്ന് മകൻ ചെയ്ത ക്രൂരത; കാൺപൂരിലെ കൊലപാതകത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ
ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം