Shubhanshu Shukla on Bengaluru Traffic: ‘ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇതിലും പെട്ടെന്ന് എത്തും’; ബെംഗളൂരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല
Shubhanshu Shukla on Bengaluru Traffic: ബെംഗളൂരുവിന്റെ ഒരറ്റത്തുള്ള മാറത്തഹള്ളിയില്‍ നിന്ന് ടെക് ഉച്ചകോടി നടക്കുന്ന വേദിയിലെത്തുന്നതിനെക്കാള്‍ പെട്ടെന്ന് ബഹിരാകാശത്ത് നിന്ന് ഭൂമിയിൽ എത്താം എന്നാണ് അദ്ദേഹം പറയുന്നത്.

Shubhanshu Shukla On Bengaluru Traffic
ബെംഗളൂരു: ബെംഗളൂരു നിവാസികൾ നേരിടുന്ന പ്രധാന പ്രശ്നമാണ് രൂക്ഷമായ ഗതാഗതക്കുരുക്ക്. ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ മുൻപന്തിയിലാണ് ബെംഗളൂരു. പലപ്പോഴും നഗരത്തിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് നിരവധി വാർത്തകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ ബെംഗളൂരുവിലെ ട്രാഫിക്കിനെ കുറിച്ച് ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ബെംഗളൂരുവിന്റെ ഒരറ്റത്തുള്ള മാറത്തഹള്ളിയില്‍ നിന്ന് ടെക് ഉച്ചകോടി നടക്കുന്ന വേദിയിലെത്തുന്നതിനെക്കാള്‍ പെട്ടെന്ന് ബഹിരാകാശത്ത് നിന്ന് ഭൂമിയിൽ എത്താം എന്നാണ് അദ്ദേഹം പറയുന്നത്. താൻ ഈ വേദിയിൽ ചെലവഴിക്കാന്‍ ഉദ്ദേശിച്ചിരുന്ന സമയത്തിനെക്കാള്‍ മൂന്നിരട്ടി സമയം എടുത്താണ് താൻ ഇവിടെ വരെ എത്തിയതെന്നും ഇതിൽ നിന്ന് തന്റെ ആത്മാര്‍ഥത തിരിച്ചറിയണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
Also Read: ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം, മലയാളികൾക്കും നേട്ടം? അറിയേണ്ടത്
കര്‍ണാടക മന്ത്രി പിയങ്ക് ഗാര്‍ഖ വേദിയിൽ ഇരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. ഇതിനു പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് മന്ത്രി രംഗത്ത് എത്തി. ഇത്തരത്തില്‍ യാത്രയില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നാണ് അദ്ദേഹം മറുപടി നൽകിയത്.
അതേസമയം 2027-ൽ ഇന്ത്യയുടെ തദ്ദേശീയ ബഹിരാകാശ പദ്ധതിയായ ഗഗൻയാനിനായി തിരഞ്ഞെടുത്ത ബഹിരാകാശ യാത്രികരിൽ ഒരാളാണ് ശുഭാംശു ശുക്ല. ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥനും ടെസ്റ്റ് പൈലറ്റുമാണ് അദ്ദേഹം. ഇതിനു പുറമെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ എത്തിയ ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ശുഭാംശു ശുക്ല.
Group Capt. Shubhanshu Shukla, began his session at #BTS2025 with a sarcastic remark on #bengalurutraffic, saying he had taken “three times longer to reach the venue from Marathahalli, than the duration of his presentation.”@gagan_shux pic.twitter.com/1s2ewScM2J
— Elezabeth Kurian (@ElezabethKurian) November 20, 2025