Bengaluru Temple Wedding: വിവാഹമോചനങ്ങള്‍ കണ്ട് മടുത്തു; ബെംഗളൂരു ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്ക്

Bengaluru Temple Wedding Ban: തന്റെ വിവാഹം നടത്താന്‍ ക്ഷേത്രം അധികൃതര്‍ വിസമ്മതിച്ചുവെന്ന് ആരോപിച്ച് കാര്‍ണാടക മുഖ്യമന്ത്രിയ്ക്ക് യുവാവ് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവരുന്നത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ക്ഷേത്രം അധികൃതരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു.

Bengaluru Temple Wedding: വിവാഹമോചനങ്ങള്‍ കണ്ട് മടുത്തു; ബെംഗളൂരു ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്ക്

പ്രതീകാത്മക ചിത്രം

Published: 

09 Dec 2025 | 04:37 PM

ബെംഗളൂരു: വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ബെംഗളൂരുവിലെ ഒരു ക്ഷേത്രം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രത്തിലാണ് വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ബെംഗളൂരുവില്‍ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടന്ന ക്ഷേത്രം കൂടിയാണിത്. വിവാഹമോചനങ്ങള്‍ വര്‍ധിക്കുന്നതാണ് വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനുള്ള കാരണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

തന്റെ വിവാഹം നടത്താന്‍ ക്ഷേത്രം അധികൃതര്‍ വിസമ്മതിച്ചുവെന്ന് ആരോപിച്ച് കാര്‍ണാടക മുഖ്യമന്ത്രിയ്ക്ക് യുവാവ് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവരുന്നത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ക്ഷേത്രം അധികൃതരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. സിഎംഒയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ നടത്തികൊടുക്കുന്ന വിവാഹങ്ങള്‍ പരാജയപ്പെട്ട് കോടതിമുറികളില്‍ കയറിയിറങ്ങാന്‍ താത്പര്യമില്ലെന്നാണ് പൂജാരിമാര്‍ പറഞ്ഞത്.

വിവാഹ നിരോധനവുമായി ബന്ധപ്പെട്ട പോസ്റ്റ്‌

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ വെച്ച് നടന്ന പല വിവാഹങ്ങളും വിവാഹമോചനത്തില്‍ കലാശിച്ചിരുന്നു. എന്നാല്‍ ദമ്പതികള്‍ തമ്മിലുള്ള കേസിന്റെ ഭാഗമായി പോലീസ് ക്ഷേത്രത്തെ സമീപിക്കുന്നത് വര്‍ധിച്ചതോടെയാണ് കടുത്ത തീരുമാനമെടുക്കാന്‍ ഭാരവാഹികള്‍ തയാറായത്.

വിവാഹമോചനം നടക്കുമ്പോള്‍ പലപ്പോഴും കോടതികള്‍ വിവാഹം നടത്തികൊടുത്ത പൂജാരിമാരോട് ഹാജരാകാന്‍ പറയാറുണ്ട്. പല ദമ്പതികളും വീട്ടില്‍ നിന്ന് ഒളിച്ചോടി വിവാഹം കഴിക്കുന്നവരായിരിക്കും. വിവാഹം കഴിക്കാനായി പലരും വ്യാജരേഖകള്‍ ഉണ്ടാക്കാറുമുണ്ട്. എന്നാല്‍ പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍, ദമ്പതികളുടെ മാതാപിതാക്കള്‍ ക്ഷേത്രത്തിലെ പൂജാരിമാരെ പോലും ചേര്‍ത്ത് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Also Read: Namma Metro: ബെംഗളൂരു വിമാനത്താവളത്തില്‍ ശരവേഗത്തിലെത്താം; നമ്മ മെട്രോ ബ്ലൂ ലൈന്‍ നിര്‍മ്മാണം ഇങ്ങനെ

ക്ഷേത്രത്തില്‍ മറ്റ് ആചാരങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വിവാഹങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു. തീരുമാനം പിന്നീട് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.

Related Stories
Viral Video: വാതിലടയ്ക്കുന്നതിന് മുന്‍പ് പുറത്ത് ഇറങ്ങിക്കോ’; വന്ദേഭാരതില്‍ ടിക്കറ്റെടുക്കാതെ യാത്രക്കാര്‍; വീഡിയോ വൈറൽ
Bengaluru: ചിക്കൻ കഴിക്കാൻ പൊന്ന് വില കൊടുക്കണം; ബെംഗളൂരുവിൽ വിലക്കയറ്റം രൂക്ഷം
Shimla toy train: മഞ്ഞ് കണ്ട്, കളിച്ച്, ഒരു ടോയ്ട്രെയിൻ യാത്ര നടത്താം… ഷിംല വിളിക്കുന്നു, ഇപ്പോൾ ബെസ്റ്റ് ടൈം
Namma Metro: കലേന അഗ്രഹാര-തവരെക്കരെ മെട്രോ യാത്ര ഈ തീയതി മുതല്‍; സ്‌റ്റോപ്പുകളും ഒരുപാട്
Bengaluru-Radhikapur Express: ബെംഗളൂരു വീക്ക്‌ലി എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു; അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഗുണകരം
PM Modi: സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനൊരുങ്ങി യുവജനങ്ങള്‍; മോദി ഇന്ന് നല്‍കുന്നത് 61,000 അപ്പോയിന്റ്‌മെന്റ് ലെറ്ററുകള്‍
ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
മൃണാൾ താക്കൂർ ധരിച്ച വസ്ത്രത്തിന്റെ വില കേട്ടോ?
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
സിറ്റ്ഔട്ടിലെ സോഫയ്ക്കടിയിൽ മൂർഖൻ
രണ്ട് മൂർഖന്മാർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
മച്ചിന് മുകളിൽ പാമ്പ്, അവസാനം പിടികൂടിയത് കണ്ടോ?
വയനാട് പുൽപ്പള്ളിയിലെ ആനത്താരയിൽ നിന്നുള്ള കാഴ്ച