Bengaluru: ഹൈദരാബാദ് മോഡല്‍ ഫ്ലൈഓവർ ബെംഗളൂരുവിലും; എവിടെയാണ് വരുന്നതെന്ന് അറിയണോ?

New Flyover in Bengaluru Inspired by Hyderabad Model: ബെംഗളൂരു നഗരത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അടുത്തിടെ നിരവധി റോഡുകളും മേല്‍പ്പാലങ്ങളും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘം പഠനം നടത്തുന്നതിനായി ഹൈദരാബാദിലെത്തിയത്. മേല്‍പ്പാലങ്ങള്‍, എലിവേറ്റഡ് ഇടനാഴികള്‍, ജങ്ഷനിലെ ഗതാഗത സംവിധാനം എന്നിവയെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം.

Bengaluru: ഹൈദരാബാദ് മോഡല്‍ ഫ്ലൈഓവർ ബെംഗളൂരുവിലും; എവിടെയാണ് വരുന്നതെന്ന് അറിയണോ?

മേല്‍പ്പാലം

Updated On: 

27 Apr 2026 | 08:21 AM

ബെംഗളൂരു: ഹൈദരാബാദ് മോഡല്‍ ഫ്‌ളൈഓവറുകള്‍ ബെംഗളൂരു നഗരത്തിലും നിര്‍മിക്കാന്‍ പോകുന്നു. ഹൈദരബാദിലുടനീളമുള്ള പ്രധാന ഫ്‌ളൈഓവറുകള്‍ പ്രത്യേകസംഘം പരിശോധിച്ച് വരികയാണ്. ഹൈദരാബാദ് നഗരത്തില്‍ നിലവില്‍ 30 ലധികം മേല്‍പ്പാലങ്ങളുണ്ട്. ഇതിന് പുറമെ ഗ്രേഡ് സെപ്പറേറ്ററുകള്‍, എലിവേറ്റഡ് ഘടനകളും എന്നിവയും നിര്‍മിക്കുന്നു.

ബെംഗളൂരു നഗരത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അടുത്തിടെ നിരവധി റോഡുകളും മേല്‍പ്പാലങ്ങളും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘം പഠനം നടത്തുന്നതിനായി ഹൈദരാബാദിലെത്തിയത്. മേല്‍പ്പാലങ്ങള്‍, എലിവേറ്റഡ് ഇടനാഴികള്‍, ജങ്ഷനിലെ ഗതാഗത സംവിധാനം എന്നിവയെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം.

വന്‍ പദ്ധതി വരുന്നുണ്ട്

13,262 കോടി രൂപ ചെലവില്‍ 11 മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതിക്കാണ് കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. തുംകുരു റോഡ്, മൈസൂരു റോഡ്, ഹൊസൂര്‍ റോഡ്, ഓള്‍ഡ് മദ്രാസ് റോഡ്, കനകപുര റോഡ് എന്നിവയുള്‍പ്പെടെയുള്ള നിരവധി ഭാഗങ്ങളിലേക്ക് പദ്ധതി എത്തും.

ഏകദേശം 100 ജങ്ഷനുകളിലൂടെയുള്ള ഗതാഗതം സിഗ്നല്‍ ഇല്ലാതെ നടപ്പാക്കാനും നീക്കമുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകാതെ ആരംഭിക്കുമെന്നാണ് വിവരം. മുന്നോട്ടുവെച്ച പദ്ധതി നിലവില്‍ വരുന്നതോടെ ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് സ്വപ്‌നം മാത്രമായി മാറുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

ഹൈദരാബാദില്‍ എന്തുണ്ട്?

ഹൈദരാബാദില്‍ 30 ലധികം പ്രധാന ഫ്‌ളൈഓവറുകള്‍, ഗ്രേഡ് സെപ്പറേറ്ററുകള്‍, എലിവേറ്റഡ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം നിലവിലുണ്ട്. ബയോഡൈവേഴ്‌സിറ്റി ജങ്ഷന്‍ ഫ്‌ളൈഓവര്‍, ദുര്‍ഗം ചെറുവു കേബിള്‍ പാലം, പഞ്ചഗുട്ട സ്റ്റീല്‍ ഫ്‌ളൈഓവര്‍, ഷെയ്ക്ക്‌പേട്ട് ഫ്‌ളൈഓവര്‍ എന്നിവയാണ് പ്രധാനികള്‍. അഞ്ച് വര്‍ഷത്തിന് മുകളിലായി ഇവയില്‍ പലതും നിര്‍മിച്ചിട്ട്.

മുത്ത നദിക്ക് കുറുകെ പുതിയപാലം

മുംബൈ-ബെംഗളൂരു ബൈപാസില്‍ വാര്‍ജെ ഭാഗത്ത് മുത്ത നദിക്ക് കുറുകെ നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ ഉദ്ഘാടനം ജൂണ്‍ മാസത്തോടെ നടക്കുമെന്ന് വിവരം. ഈ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ റൂട്ടില്‍ നേരിടുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ ആശ്വാസമാകും. നിലവിലുള്ള പാലത്തിന് വീതി വളരെ കുറവാണ്. അതിനാല്‍ തന്നെ വാഹനങ്ങള്‍ ദീര്‍ഘനേരം കുടുങ്ങിക്കിടക്കുന്നത് പതിവാണ്.

ഈ പ്രശ്‌നം പരിഹരിക്കാനായി പഴയ പാലത്തിന്റെ ഇരുവശങ്ങളിലുമായി രണ്ട് പുതിയ നാലുവരി പാലങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഒരു പാലം ഇതിനോടകം തുറന്നിട്ടുണ്ട്. അടുത്ത പാലത്തിന്റെ നിര്‍മാണ ജോലികള്‍ അവസാനഘട്ടത്തിലാണെന്നും ജൂണ്‍ ആദ്യത്തോടെ തുറക്കുമെന്നും അധികൃതര്‍ പറയുന്നു.

Also Read: Mumbai-Pune Expressway: മുംബൈ-പൂനെ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; കേബിള്‍ പാലം മെയ് 1ന് തുറക്കും

52.68 കോടി രൂപ ചെലവിലാണ് നിര്‍മാണം. 2024 സെപ്റ്റംബറില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ജൂണോടെ അവസാനിക്കും. പാലത്തിനോടൊപ്പം മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയായിരുന്നു പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

പാലം തുറക്കുന്നതോടെ വാര്‍ജെ-നവലെ മേഖലയില്‍ പതിവായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് കുറയുന്നതോടെ യാത്രാ സമയവും ഗണ്യമായി കുറഞ്ഞേക്കാം. എന്നാല്‍ സിന്‍ഹഗഡ് റോഡുമായി ബന്ധിപ്പിക്കു സര്‍വീസ് റോഡിന്റെ നിര്‍മാണം ഇനിയും വൈകാനാണ് സാധ്യത.

Follow Us
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
വെളുത്തുള്ളി ചതച്ച് തളിച്ചാൽ പാമ്പ് വരില്ലേ?
കള്ളം പറഞ്ഞാൽ ശരീരം ചൂടാകുമോ?
ഷൂസിനുള്ളില്‍ പാമ്പ് കയറുന്നതിന് കാരണമെന്ത്? ശ്രദ്ധിച്ചോളൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്