Chennai Metro: ചെന്നൈ മലയാളികളുടെ പ്രിയപ്പെട്ട പാത ഫെബ്രുവരിയിൽ തന്നെ, നിർണായക ഘട്ടം പൂർത്തിയായി
Chennai Metro Phase 2: മൊത്തം 118.9 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് കോറിഡോറുകളാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്നത്. താഴത്തെ തട്ട് സാധാരണ വാഹനങ്ങൾ സഞ്ചരിക്കുന്ന ഫ്ലൈഓവറായും മുകളിലെ തട്ട് മെട്രോ ട്രെയിനുകൾ സഞ്ചരിക്കുന്ന പാതയായാണ് ക്രമീകരിച്ചിരിക്കുന്നത്.

Chennai Metro
ചെന്നൈ നഗരത്തിലെ ഗതാഗതകുരുക്കിന് പൂട്ടിടാൻ ചെന്നൈ മെട്രോ. നാലാം കോറിഡോറിന്റെ ഭാഗമായ പോരൂർ മുതൽ വടപളനി വരെയുള്ള പാതയിലാണ് ആദ്യ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. പോരൂർ പവർ ഹൗസ് മുതൽ വടപളനി വരെയുള്ള നിർമ്മാണം പൂർത്തിയായ പാതയിലാണ് പരീക്ഷണം നടന്നത്.
വരും ആഴ്ചകളിൽ കൂടുതൽ പരീക്ഷണങ്ങൾ പൂർത്തിയാക്കി ഫെബ്രുവരി പകുതിയോടെ ഈ പാത സർവീസിനായി തുറന്നുകൊടുക്കാനാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിടുന്നത്. മൊത്തം 118.9 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് കോറിഡോറുകളാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്നത്.
പാതയുടെ ഏറ്റവും വലിയ സവിശേഷത അതിൻ്റെ ‘ഡബിൾ ഡെക്കർ’ രൂപകൽപ്പനയാണ്. താഴത്തെ തട്ട് സാധാരണ വാഹനങ്ങൾ സഞ്ചരിക്കുന്ന ഫ്ലൈഓവറായും മുകളിലെ തട്ട് മെട്രോ ട്രെയിനുകൾ സഞ്ചരിക്കുന്ന പാതയായാണ് ക്രമീകരിച്ചിരിക്കുന്നത്. ഏകദേശം 4,000 തൊഴിലാളികളെയും 57 ക്രെയിനുകളെയുമാണ് പദ്ധതിക്കായി നിയോഗിച്ചിരിക്കുന്നത്.
ALSO READ: ചെന്നൈയിലാണോ ജോലി, ഇനി തിരക്കിൽ പെടില്ല; കാത്തിരുന്ന ഡബിൾ ഡെക്കർ പാത എത്തുന്നു
യാത്രക്കാർക്കുള്ള ഗുണങ്ങൾ
ഈ പുതിയ പാത പ്രവർത്തനസജ്ജമാകുന്നതോടെ ചെന്നൈയിലെ തിരക്കേറിയ ഐടി ഹബ്ബുകളും പ്രധാന വാണിജ്യ കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകും.
റോഡിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ പോരൂരിൽ നിന്ന് വടപളനിയിലേക്ക് മിനിറ്റുകൾക്കുള്ളിൽ എത്താം.
വടപളനിയിലെ നിലവിലെ മെട്രോ സ്റ്റേഷനുമായി (ഗ്രീൻ ലൈൻ) ഈ പാത ബന്ധിപ്പിക്കുന്നത് നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള യാത്ര സുഗമമാക്കും.