Cyclone Senyar: സെന്‍യാര്‍ ചുഴലിക്കാറ്റെത്തുന്നു; തമിഴ്‌നാട്ടില്‍ കനത്ത മഴ, കേരളത്തിലും ജാഗ്രതാ നിര്‍ദേശം

Kerala Weather Update: തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുകയാണ്. 12 ജില്ലകളില്‍ മുന്നറിയിപ്പ് നിലനില്‍ക്കുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. തിരുവാരൂരില്‍ കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഷോക്കേറ്റ് മരിച്ചു.

Cyclone Senyar: സെന്‍യാര്‍ ചുഴലിക്കാറ്റെത്തുന്നു; തമിഴ്‌നാട്ടില്‍ കനത്ത മഴ, കേരളത്തിലും ജാഗ്രതാ നിര്‍ദേശം

പ്രതീകാത്മക ചിത്രം

Updated On: 

25 Nov 2025 13:43 PM

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം 48 മണിക്കൂറിനുള്ളില്‍ സെന്‍യാര്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലാക്ക കടലിടുക്കിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായാണ് ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ തീവ്ര ന്യൂനമര്‍ദമാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുകയാണ്. 12 ജില്ലകളില്‍ മുന്നറിയിപ്പ് നിലനില്‍ക്കുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. തിരുവാരൂരില്‍ കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഷോക്കേറ്റ് മരിച്ചു. തിരുനെല്‍വേലി കുറുക്കുത്തുറൈ മുരുകന്‍ ക്ഷേത്രത്തില്‍ ഉള്‍പ്പെടെ വെള്ളം കയറി. താമിരഭരണി നദീതീരത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, നാഗപട്ടണം, മയിലാടുതുറ, തിരുവാരൂര്‍, പുതുകോട്ട, തഞ്ചാവൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാഗപട്ടണത്തെ 15,000 ഏക്കര്‍ സ്ഥലത്തെ കൃഷി കനത്ത മഴയെ തുടര്‍ന്ന് നശിച്ചു. തൂത്തുക്കുടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വെള്ളം കയറി. ഇതേതുടര്‍ന്ന് രോഗികളെ മറ്റൊരിടത്തേക്ക് മാറ്റി.

Also Read: Cyclone Senyar: കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയോ? ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്പെടുന്നു… ഇനി വരുന്നത് ‘സെൻയാർ’ ചുഴലിക്കാറ്റ്

അതേസമയം, കേരളത്തിലും അതീവ ജാഗ്രത തുടരുകയാണ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് അലര്‍ട്ടുള്ളത്. ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കും. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കന്യാകുമാരി കടലിന് സമീപത്തായുള്ള ചക്രവാതച്ചുഴി അടുത്ത മണിക്കൂറില്‍ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും