Dead Snake in School Meal: സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

Dead Snake Found In School Mid Day Meal: ഏപ്രില്‍ 26നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചത്ത പാമ്പിനെ കിട്ടിയതോടെ ഭക്ഷണം വിതരണം ചെയ്യരുതെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ച് കുട്ടികളെ കൊണ്ട് ഭക്ഷണം കഴിപ്പിക്കുകയായിരുന്നു എന്ന് ആരോപണം ഉയരുന്നുണ്ട്.

Dead Snake in School Meal: സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

പ്രതീകാത്മക ചിത്രം

Published: 

02 May 2025 14:47 PM

പട്‌ന: സര്‍ക്കാര്‍ സ്‌കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്. ബിഹാറിലെ പട്‌ന ജില്ലയിലെ മൊകാമ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉരുളക്കിഴങ്ങ് കറിയില്‍ നിന്നാണ് ചത്ത പാമ്പിനെ കിട്ടിയത്.

ഏപ്രില്‍ 26നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചത്ത പാമ്പിനെ കിട്ടിയതോടെ ഭക്ഷണം വിതരണം ചെയ്യരുതെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ച് കുട്ടികളെ കൊണ്ട് ഭക്ഷണം കഴിപ്പിക്കുകയായിരുന്നു എന്ന് ആരോപണം ഉയരുന്നുണ്ട്.

500 കുട്ടികള്‍ക്കാണ് ഭക്ഷണം നല്‍കിയത്. ഇതില്‍ നൂറോളം കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് വിവരം. കുട്ടികളുടെ ആരോഗ്യനില മോശമായതോടെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Also Read: Bengaluru Heavy Rain: ബെംഗളൂരുവിൽ കനത്ത മഴ; മരം വീണ് യുവാവിന് ദാരുണാന്ത്യം

സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു. അവര്‍ ഇക്കാര്യം ഉന്നയിച്ച് ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍എച്ച്ആര്‍സി ആവശ്യപ്പെട്ടു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും