Delhi Assembly Election Result 2025 : തുടക്കം കിടുക്കി ബിജെപി, ആദ്യ ഫലസൂചനയില്‍ കെജ്‌രിവാളടക്കം പിന്നില്‍; ഇഞ്ചോടിഞ്ച് പോരാട്ടം

Delhi Assembly Election Result 2025 Updates : 10 മണിയോടെ ഏകദേശ ചിത്രം വ്യക്തമാകും.  മദ്യനയ അഴിമതിയടക്കം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമായിരുന്നു. യമുനാ നദി വിവാദവും അവസാന നിമിഷം ചര്‍ച്ചയായി. 70 അംഗ നിയമസഭയില്‍ 36 സീറ്റാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. 70 സീറ്റുകളിലായി 699 പേര്‍ ജനവിധി തേടി. മത്സരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു

Delhi Assembly Election Result 2025 : തുടക്കം കിടുക്കി ബിജെപി, ആദ്യ ഫലസൂചനയില്‍ കെജ്‌രിവാളടക്കം പിന്നില്‍; ഇഞ്ചോടിഞ്ച് പോരാട്ടം

വോട്ടെടുപ്പിന് മുമ്പ് നടന്ന സുരക്ഷാ പരിശോധന

Published: 

08 Feb 2025 | 09:25 AM

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപി മുന്നില്‍. എക്‌സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ആദ്യ ഫലസൂചനകള്‍ പുറത്തുവരുന്നത്. പോസ്റ്റല്‍ വോട്ടുകളിലും ബിജെപി മുന്നിലാണ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. ആം ആദ്മി പാര്‍ട്ടി(എഎപി)ക്കും, കോണ്‍ഗ്രസിനും നിരാശ സമ്മാനിക്കുന്നതാണ് ആദ്യ സൂചനകള്‍. എഎപിയുടെ മുഖങ്ങളായ അരവിന്ദ് കെജ്‌രിവാള്‍, മുഖ്യമന്ത്രി അതിഷി, മനീഷ് സിസോദിയ എന്നിവരടക്കം നിലവില്‍ പിന്നിലാണ്. എന്നാല്‍ തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിന് എഎപി ശ്രമിക്കുന്നുണ്ട്. നിലവില്‍ ഇഞ്ചോടിഞ്ചാണ് പോരാട്ടം.

കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും തകര്‍പ്പന്‍ വിജയം നേടിയ എഎപിക്ക് ഒരു എക്‌സിറ്റ് പോള്‍ പോലും ഇത്തവണ അനുകൂലമായി പ്രവചിട്ടില്ല. എന്നാല്‍ എക്‌സിറ്റ് പോളുകളും ബിജെപിയുടെ തേരോട്ടമാണ് പ്രവചിക്കുന്നത്. എക്‌സിറ്റ് പോളുകള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസ് ചിത്രത്തില്‍ പോലുമില്ലെന്ന് വ്യക്തമാകും.

Read Also : വോട്ടില്‍ 0.12 ശതമാനം വര്‍ധന; പുതിയ കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

10 മണിയോടെ ഏകദേശ ചിത്രം വ്യക്തമാകും.  മദ്യനയ അഴിമതിയടക്കം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമായിരുന്നു. യമുനാ നദി വിവാദവും അവസാന നിമിഷം ചര്‍ച്ചയായി. ഈ വിഷയങ്ങളിലൂന്നി കൃത്യമായി പ്രചാരണം നടത്താനായത് ബിജെപിക്ക് ആത്മവിശ്വാസം പകരുന്നു. കേന്ദ്രബജറ്റില്‍ മധ്യവര്‍ഗത്തിന് വേണ്ടി നടത്തിയ പ്രഖ്യാപനങ്ങളും പ്രയോജനപ്പെടുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

തോല്‍വി ഭയന്ന് എഎപി സ്ഥാനാര്‍ത്ഥികളെ വിലയ്‌ക്കെടുക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന കെജ്‌രിവാളിന്റെ ആരോപണവും തിരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഭരണത്തില്‍ തിരിച്ചെത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ എഎപിയും, കോണ്‍ഗ്രസും മുഖവിലയ്‌ക്കെടുക്കുന്നില്ല. ക്ഷേമവാഗ്ദാനങ്ങളാണ് ഇരുപാര്‍ട്ടികളും പ്രതീക്ഷയര്‍പ്പിക്കുന്നത്.

70 അംഗ നിയമസഭയില്‍ 36 സീറ്റാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. 70 സീറ്റുകളിലായി 699 പേര്‍ ജനവിധി തേടി. മത്സരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. പീപ്പിള്‍സ് ഗ്രീന്‍ പാര്‍ട്ടിയുടെ ജി. തുളസീധരന്‍, സിപിഐയുടെ ഷിജോ വര്‍ഗീസ് കുര്യന്‍ എന്നിവരാണ് ഡല്‍ഹിയില്‍ ജനവിധി തേടിയ മലയാളികള്‍. 60.54 ശതമാനമായിരുന്നു പോളിങ്. 94,51,997 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 50,42,988 പുരുഷ വോട്ടര്‍മാരും 44,08,606 വനിതാ വോട്ടര്‍മാരും ഉള്‍പ്പെടുന്നു.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ