Delhi Man Electrocution Death: ഭർത്താവിനെ ഷോക്കടിപ്പിച്ചു കൊന്നു; സഹായിച്ചത് കാമുകൻ; ഒടുവിൽ സഹോദരന്റെ സംശയത്തിൽ കുടുങ്ങി

Delhi Man Electrocution Death Case Updates: കരണിന്റെ ഭാര്യ സുസ്മിതയും ബന്ധുവായ രാഹുലും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.

Delhi Man Electrocution Death: ഭർത്താവിനെ ഷോക്കടിപ്പിച്ചു കൊന്നു; സഹായിച്ചത് കാമുകൻ; ഒടുവിൽ സഹോദരന്റെ സംശയത്തിൽ കുടുങ്ങി

സുസ്മിതയും രാഹുലും, സുസ്‌മിതയും കരണും

Updated On: 

24 Jul 2025 14:23 PM

ന്യൂഡൽഹി: ഡൽഹിയിൽ ഷോക്കേറ്റു മരിച്ച 36കാരന്റെ മരണത്തിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

ജൂലൈ 12നായിരുന്നു ഷോക്കേറ്റ് കരൺ ദേവ് മരിച്ചത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചത് ഭാര്യ സുസ്മിതയാണ്. വൈദ്യുതാഘാതം ഏറ്റെന്നായിരുന്നു ഡോക്ടറോട് ഇവർ പറഞ്ഞത്. മരണം സ്ഥിരീകരിച്ചതോടെ അപകടമരണമാണെന്നും പോസ്റ്റുമോർട്ടം വേണ്ടെന്നും കുടുംബം അറിയിച്ചു. ഭാര്യയും ഇക്കാര്യത്തിൽ നിർബന്ധം പിടിച്ചിരുന്നു.

എന്നാൽ, മരണപ്പെട്ട കരൺ ദേവിന്റെ പ്രായവും മരണസാഹചര്യവും ഉൾപ്പടെ കണക്കിലെടുത്ത് ഡൽഹി പോലീസ് പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് വ്യക്തമാക്കി. കരൺ ദേവിന്റെ ബന്ധുവായ രാഹുലും ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. ഇയാളും പോസ്റ്റ്മോർട്ടത്തെ ശക്തമായി എതിർത്തിരുന്നു.

ഒടുവിൽ, കരൺ ദേവിന്റെ സഹോദരൻ കുണാലിന് ഉണ്ടായ സംശയമാണ് കേസിൽ വഴിത്തിരിവായത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം സഹോദരന്റെ ഭാര്യയും ബന്ധുവായ രാഹുലും ചേർന്നാണ് സഹോദരനെ കൊലപ്പെടുത്തിയതെന്ന് സംശയമുള്ളതായി ചൂണ്ടിക്കാണിച്ച് കുണാൽ പോലീസിൽ പരാതി നൽകി. ഇവരുടെ ഇൻസ്റ്റാഗ്രാം ചാറ്റ് ഉൾപ്പടെ തെളിവായി ഹാജരാക്കുകയും ചെയ്തു. ഇതിൽ നിന്നും ഭർത്താവിനെ എങ്ങനെ കൊലപ്പെടുത്താം എന്നതടക്കം ഇവർ ചർച്ച ചെയ്തതായി പോലീസ് കണ്ടെത്തി.

കരണിന്റെ ഭാര്യ സുസ്മിതയും ബന്ധുവായ രാഹുലും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിനായി കൃത്യമായ ആസൂത്രണം ഇവർ നടത്തിയിരുന്നു. കൊലപ്പെടുത്താൻ ആദ്യം ഉപയോഗിച്ച ഉറക്കഗുളിക സംബന്ധിച്ച വിവരങ്ങൾ ഇവർ തിരഞ്ഞത് ഗൂഗിളിലാണ്.

ALSO READ: പിണങ്ങിപോയ ഭാര്യ തിരികെ വരാൻ അഞ്ച് വയസുകാരനെ നരബലി നൽകി; അമ്മാവനും മന്ത്രവാദിയും അറസ്റ്റിൽ

കരണിന് ഇവർ അത്താഴത്തിൽ 15 ഉറക്ക ഗുളികകളാണ് ചേർത്തുനൽകിയത്. ശേഷം കരൺ അബോധാവസ്ഥയിലാകുന്നതുവരെ ഇവർ കാത്തിരുന്നു. അമിതമായി ഉറക്കഗുളിക കഴിച്ചാൽ എത്ര സമയത്തിനുള്ളിൽ മരണം സംഭവിക്കുമെന്നത് ഉൾപ്പടെ ഇവർ ഗൂഗിളിൽ തിരഞ്ഞ് കണ്ടെത്തിയിരുന്നെങ്കിലും, സമയമേറെയായിട്ടും കരൺ മരിച്ചില്ല. ഇതോടെ ഇരുവരും ചേർന്ന് ചർച്ച ചെയ്ത അപകടമരണമെന്ന് വരുത്തിത്തീർക്കുന്നതിനായി വൈദ്യുതാഘാതം ഏൽപ്പിക്കുകയായിരുന്നു.

സഹോദരന്റ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ സുസ്‌മിത കുറ്റം സമ്മതിച്ചു. കാമുകനായ ബന്ധുവിനൊപ്പം ചേർന്ന് താൻ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അവർ പോലീസിന് മൊഴി നൽകി. കേസിൽ വിശദമായ അന്വേഷണം നടത്തി വരികയാണ് പോലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി പുറത്തുവരുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്ന് പോലീസ് അറിയിച്ചു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ