Delhi Student Death: ‘നിനക്ക് എത്ര വേണമെങ്കിലും കരയാം’; 16 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Delhi School Student Death Updates: കുട്ടിയെ അധ്യാപകര്‍ സ്ഥിരമായി പരിഹസിച്ചിരുന്നു. കുട്ടിയോട് മോശമായി പെരുമാറിയ അധ്യാപകര്‍ക്കെതിരെ മാതാപിതാക്കള്‍ പരാതിപ്പെട്ടപ്പോള്‍ സ്‌കൂളില്‍ നിന്നും പുറത്താക്കുമെന്നായിരുന്നു ഭീഷണി.

Delhi Student Death: നിനക്ക് എത്ര വേണമെങ്കിലും കരയാം; 16 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രതീകാത്മക ചിത്രം

Published: 

21 Nov 2025 06:50 AM

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 16 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപകനും മൂന്ന് അധ്യാപകര്‍ക്കും സസ്‌പെന്‍ഷന്‍. ഡല്‍ഹിയിലെ പ്രമുഖ സ്വകാര്യ സ്‌കൂളായ സെന്റ് കൊളംബസ് സ്‌കൂളിലെ പത്താം വിദ്യാര്‍ഥിയായ ഷൗര്യ പാട്ടീല്‍ കഴിഞ്ഞ ദിവസം മെട്രോ സ്‌റ്റേഷനില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തിരുന്നു. കുട്ടി ഒരു വര്‍ഷത്തോളമായി അധ്യാപകരില്‍ നിന്ന് ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടി വന്നതായാണ് കണ്ടെത്തല്‍. ഇതേതുടര്‍ന്നാണ് നടപടി.

കുട്ടിയെ അധ്യാപകര്‍ സ്ഥിരമായി പരിഹസിച്ചിരുന്നു. കുട്ടിയോട് മോശമായി പെരുമാറിയ അധ്യാപകര്‍ക്കെതിരെ മാതാപിതാക്കള്‍ പരാതിപ്പെട്ടപ്പോള്‍ സ്‌കൂളില്‍ നിന്നും പുറത്താക്കുമെന്നായിരുന്നു ഭീഷണി. നൃത്ത പരിശീലനത്തിനിടെ വീണതിനെ തുടര്‍ന്നും കുട്ടിയെ രൂക്ഷമായി അധ്യാപകര്‍ ശകാരിച്ചുവെന്നും ശൗര്യയുടെ പിതാവ് പ്രദീപ് പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പരസ്യമായ അപമാനിക്കപ്പെട്ടപ്പോള്‍ ശൗര്യ പൊട്ടിക്കരഞ്ഞു, ഈ സമയം ഒരു അധ്യാപകന്‍ മകനോട് പറഞ്ഞത് എത്ര വേണമെങ്കിലും കരയാം എനിക്കത് പ്രശ്‌നമില്ല എന്നാണ്. തന്റെ മകന്റെ മരണശേഷം പ്രിന്‍സിപ്പല്‍ തന്നെ വിളിച്ച് എന്ത് സഹായം വേണമെങ്കിലും ചെയ്തുതരാമെന്ന് വാഗ്ദാനം ചെയ്തു. തന്റെ മകനെ തിരികെ നല്‍കണമെന്ന് താന്‍ അയാളോട് പറഞ്ഞുവെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് പ്രദീപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മകന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് സ്‌കൂള്‍ അധികൃതരോട് പറയുമ്പോള്‍ ശൗര്യ ക്ലാസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അവര്‍ പറഞ്ഞത്. അവന് കണക്കില്‍ മാര്‍ക്ക് കുറവാണെന്നും പഠനത്തില്‍ ശ്രദ്ധിക്കാന്‍ അവന് ഇഷ്ടമല്ലെന്നും അവര്‍ കുറ്റപ്പെടുത്തിയെന്നും പിതാവ് ആരോപിച്ചു.

നൃത്ത പരിശീലനത്തിനിടെ ശൗര്യ മനപ്പൂര്‍വ്വം വീണതാണെന്നാണ് അധ്യാപകര്‍ പറഞ്ഞത്, ഇതോടെ അവനെ പൂര്‍ണമായും പരിപാടിയില്‍ നിന്ന് അവര്‍ മാറ്റിനിര്‍ത്തി. അവന്‍ നാടകം കളിക്കുന്നു, അമിതമായി അഭിനയിക്കുന്നു എന്നാണ് അവര്‍ പറഞ്ഞത്. പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തിലാണ് ഇതെല്ലാം സംഭവിച്ചത്. എന്നാല്‍ അദ്ദേഹം വിഷയത്തില്‍ ഇടപെട്ടില്ലെന്നും പ്രദീപ് പറയുന്നു.

Also Read: Delhi Student Death: ക്ഷമിക്കണം അമ്മ… എൻ്റെ അവയവങ്ങൾ ദാനം ചെയ്യണം: ജീവനൊടുക്കി വിദ്യാർഥി, കത്തിൽ അധ്യാപകർക്കെതിരെ ആരോപണം

അതേസമയം, മൂന്ന് അധ്യാപകരെ കുറിച്ചാണ് ശൗര്യയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. ക്ഷമിക്കണം മമ്മി, ഞാന്‍ നിങ്ങളുടെ ഹൃദയം പലതവണ തകര്‍ത്തു, അവസാനമായി ഞാന്‍ അത് ചെയ്യുന്നു, എന്ന് ശൗര്യ ആത്മഹത്യ കുറിപ്പില്‍ കുറിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും