India Pakistan Conflict: വാര്‍ത്താ സമ്മേളനം 10 മണിക്ക്‌; കാത്തിരിക്കുന്നത് നിര്‍ണായക പ്രഖ്യാപനങ്ങള്‍?

India Pakistan Conflict Press briefing: രാജ്യത്തെ 26 സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പാകിസ്ഥാന്റെ ശ്രമം. എന്നാല്‍ ശക്തമായി ഇന്ത്യ തിരിച്ചടിച്ചു. നിയന്ത്രണരേഖയിൽ പലയിടത്തും ഇടയ്ക്കിടെ വെടിവയ്പ്പ് തുടരുകയാണെന്ന് റിപ്പോര്‍ട്ട്. വിവിധയിടങ്ങളില്‍ കനത്ത ഷെല്ലാക്രമണം നടന്നുവെന്നാണ് വിവരം

India Pakistan Conflict: വാര്‍ത്താ സമ്മേളനം 10 മണിക്ക്‌; കാത്തിരിക്കുന്നത് നിര്‍ണായക പ്രഖ്യാപനങ്ങള്‍?

ജലന്ധറിലെ ബ്ലാക്ക്ഔട്ട്‌

Published: 

10 May 2025 07:03 AM

ന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക വാര്‍ത്താ സമ്മേളനം രാവിലെ 10ന് നടക്കും. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമാണ് വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നാണ് അഭ്യൂഹം. നേരത്തെ 5.45ന് സൈന്യം വാര്‍ത്താ സമ്മേളനം നടത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ പിന്നീട് ഇതുനീട്ടിവച്ചു. മുന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ വിദേശകാര്യസെക്രട്ടറിയും, സൈനിക ഉദ്യോഗസ്ഥരുമാണ് കൈകാര്യം ചെയ്തിരുന്നത്. നിര്‍ണായക പ്രഖ്യാപനങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലുണ്ടാകുമെന്നാണ് സൂചന.

ഇന്നലെ രാത്രി രാജ്യത്തെ 26 സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പാകിസ്ഥാന്റെ ശ്രമം. എന്നാല്‍ ശക്തമായി ഇന്ത്യ തിരിച്ചടിച്ചു. നിയന്ത്രണരേഖയിൽ പലയിടത്തും ഇടയ്ക്കിടെ വെടിവയ്പ്പ് തുടരുകയാണെന്ന് റിപ്പോര്‍ട്ട്. വിവിധയിടങ്ങളില്‍ കനത്ത ഷെല്ലാക്രമണം നടന്നുവെന്നാണ് വിവരം. ഉധംപുര്‍, സിര്‍സ എന്നിവിടങ്ങളിലേക്ക് പാകിസ്ഥാന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെന്നും സൂചനങ്ങള്‍ പുറത്തുവരുന്നുണ്ട്.

Read Also: India Pakistan Tensions: അതിർത്തി സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാനിർദേശം; ആളുകളെ ഒഴിപ്പിച്ചു,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബാർമർ, പൊഖ്‌റാൻ, ജയ്സാൽമർ എന്നിവിടങ്ങളിളും പാകിസ്ഥാന്‍ ലക്ഷ്യമിട്ടു. എന്നാല്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രണം നിര്‍വീര്യമാക്കി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 32 വിമാനത്താവളങ്ങള്‍ മെയ് 15 വരെ അടച്ചിട്ടു. അതേസമയം, ഡ്രോൺ ആക്രമണങ്ങൾ നടത്താന്‍ പാകിസ്ഥാന്‍ സിവിലിയന്‍ വിമാനങ്ങള്‍ കവചമായി ഉപയോഗിക്കുന്നുവെന്നാണ് ഇന്ത്യന്‍ ആരോപണം.

Related Stories
Namma Metro: നമ്മ മെട്രോ വേറെ ലെവലാകുന്നു; ഡിസംബര്‍ 22 മുതല്‍ ട്രെയിന്‍ കാത്തിരിപ്പ് സമയം കുറയും
Nitin Nabin: ഇനി യുവത്വം നയിക്കട്ടെ; ബിജെപിയ്ക്ക് പുതിയ പ്രസിഡന്റ്, ആരാണ് നിതിന്‍ നബിൻ?
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം