India Pakistan Conflict: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചർച്ച നീക്കിവച്ചു; ഡിജിഎംഒ ചർച്ച നടക്കുക അഞ്ച് മണിക്ക്

Talks Between The DGMOs Have Been Postponed: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചർച്ച വൈകിട്ട് അഞ്ച് മണിക്ക് നടക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തീരുമാനിച്ചിരുന്ന ചർച്ചയാണിത്.

India Pakistan Conflict: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചർച്ച നീക്കിവച്ചു; ഡിജിഎംഒ ചർച്ച നടക്കുക അഞ്ച് മണിക്ക്

ഇന്ത്യ - പാകിസ്താൻ

Published: 

12 May 2025 | 02:45 PM

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഡിജിഎംഒ ചർച്ച നീക്കിവച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടത്താൻ തീരുമാനിച്ചിരുന്ന ചർച്ച വൈകിട്ട് അഞ്ച് മണിക്കാവും ഇനി നടക്കുക. വെടിനിർത്തൽ ധാരണ ആയ സാഹചര്യത്തിലാണ് ചർച്ച നടത്താൻ ഇരു സൈനിക മേധാവികളും തമ്മിൽ തീരുമാനിച്ചത്. അല്പസമയം മുൻപ് ചർച്ചയുടെ സമയം മാറ്റിയതായി അധികൃതർ അറിയിച്ചു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം എങ്ങനെ നിയന്ത്രിക്കാമെന്നതാവും ചർച്ചയിലെ പ്രധാന അജണ്ട. അതിർത്തിയിലെ സ്ഥിതിഗതികളും വെടിനിർത്തൽ ധാരണ ലംഘിച്ച പാകിസ്താൻ്റെ നടപടികളും ചർച്ചയാവും. ഇരു രാജ്യങ്ങളുടെയും ഡിജിഎംഒമാര്‍ തമിൽ നടത്തിയ ആദ്യഘട്ട ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ ധാരണയായത്.

പാകിസ്താൻ ഡിജിഎംഒ ഇന്ത്യയെ ബന്ധപ്പെടുകയായിരുന്നു എന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. വെടിനിർത്തൽ ധാരണ ആയതിന് പിന്നാലെ പാകിസ്താൻ ഇത് ലംഘിച്ചെങ്കിലും പിന്നീട് സ്ഥിതിഗതികൾ ശാന്തമായി.

Also Read: India Pakistan Conflict: ഇന്ത്യ-പാക് ഡിജിഎംഒ ചർച്ച ഇന്ന്; ഡൽഹിയിൽ ഉന്നതതല യോഗം; ജമ്മുവിൽ ഡ്രോൺ കണ്ടെന്ന വാർത്ത വ്യാജം

ഗ്രൗണ്ട് ലെവലിലേക്ക് വിവരമെത്താൻ വൈകുക സാധാരണയാണെന്നും ധാരണ ലംഘിച്ചത് ഗൗരവമായി കണക്കാക്കേണ്ടതില്ലെന്നും സൈന്യം പറഞ്ഞു. ഇനി വെടിനിർത്തൽ ലംഘിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്നും സൈന്യം അറിയിച്ചു. പാകിസ്താനുമായി ചർച്ച തുടരുമെന്ന് സൈന്യം കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. ഇന്ന് നടക്കുന്ന ചർച്ചയിൽ സൈനിക നടപടിയും സഹകരണവുമായി ബന്ധപ്പെട്ട് കൂടുതൽ തീരുമാനങ്ങളുണ്ടാവും.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്