India Pakistan Tensions: ജനാധിപത്യത്തിന്റെ മുഖമുദ്രയാണ് വിമര്‍ശനം, പാകിസ്ഥാന് അത് അത്ഭുതമായി തോന്നിയേക്കാം: കേന്ദ്രം

India Pakistan Tensions Updates: വിവിധ വിഷയങ്ങളില്‍ ഇന്ത്യയിലെ ജനങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ പാകിസ്ഥാന്‍ വക്താവ് വളരെയധികം സന്തോഷിക്കുന്നതായി തോന്നുന്നു. പൗരന്മാര്‍ സ്വന്തം സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് പാകിസ്ഥാന് അത്ഭുതമായി തോന്നിയേക്കാം.

India Pakistan Tensions: ജനാധിപത്യത്തിന്റെ മുഖമുദ്രയാണ് വിമര്‍ശനം, പാകിസ്ഥാന് അത് അത്ഭുതമായി തോന്നിയേക്കാം: കേന്ദ്രം

വിക്രം മിശ്രി

Published: 

10 May 2025 17:30 PM

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൈനിക മേധാവിയുടെ വിമര്‍ശനത്തിന് ചുട്ടമറുപടി നല്‍കി കേന്ദ്രം. സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പാകിസ്ഥാന്റെ പരിഹാസം. ഐഎസ്പിആറിന്റെ തലവനായ ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരിയാണ് ഇക്കാര്യം പറഞ്ഞിരുന്നത്. ഏതൊരു ജനാധിപത്യ രാജ്യത്തിന്റെ മുഖമുദ്രയാണ് വിമര്‍ശനങ്ങള്‍ എന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി.

വിവിധ വിഷയങ്ങളില്‍ ഇന്ത്യയിലെ ജനങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ പാകിസ്ഥാന്‍ വക്താവ് വളരെയധികം സന്തോഷിക്കുന്നതായി തോന്നുന്നു. പൗരന്മാര്‍ സ്വന്തം സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് പാകിസ്ഥാന് അത്ഭുതമായി തോന്നിയേക്കാം.

ഏതൊരു ജനാധിപത്യ രാജ്യത്തിന്റെയും മുഖമുദ്രയാണ് വിമര്‍ശനങ്ങള്‍. പാകിസ്ഥാന് അക്കാര്യം പരിചയമില്ലാത്തത് കൊണ്ടാണ് അതിശയം തോന്നുന്നത് എന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.

അതേസമയം, വിവിധയിനം ആയുധങ്ങള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പാകിസ്ഥാന്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് കേണല്‍ സോഫിയ ഖുറേഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശ്രീനഗര്‍, ഉദ്ധംപുര്‍, പഠാന്‍കോട്ട്, ആദംകോട്ട് അടക്കം സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായതായും അതിന് ഇന്ത്യ തിരിച്ചടി നല്‍കിയെന്നും അവര്‍ കൂട്ടിട്ടേര്‍ത്തു.

Also Read: India Pakistan Tensions: ഇന്ത്യ ലക്ഷ്യമിട്ട മൂന്ന് പാക് വ്യോമസേന താവളങ്ങൾ; ഈ തിരഞ്ഞെടുപ്പിന് പിന്നിലെ കാരണമെന്ത്?

ജനവാസമേഖലകളില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍ ആക്രമണം നടത്തുകയാണ്. പാക് സൈനിക താവളങ്ങള്‍ക്ക് നേരെ ഇന്ത്യ തിരിച്ചടിച്ചു. ലാഹോറില്‍ നിന്ന് പറന്നുയര്‍ന്ന സിവിലിയന്‍ വിമാനങ്ങളുടെ മറവിലാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. S 400 സൂക്ഷിച്ച സ്ഥലം, ബ്രഹ്‌മോസ് ഫസിലിറ്റി എന്നിവ നശിപ്പിച്ചതായി പാകിസ്ഥാന്‍ വ്യാജപ്രചാരണം നടത്തുന്നു. ഇത് പൂര്‍ണമായും ഇന്ത്യ തള്ളിക്കളയാണെന്നും സോഫിയ ഖുറേഷി പറഞ്ഞു.

Related Stories
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം