AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Pakistan Tensions: ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്റെ ഫത്ത 2ഉം; മിസൈല്‍ തടഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍

India Destroyed Pakistan's Fatah 2 Missile: ഓപ്പറേഷന്‍ ബുന്യന്‍ ഉല്‍ മര്‍സൂസ് എന്ന പേരിലാണ് പാകിസ്ഥാന്‍ നിലവില്‍ ഇന്ത്യയ്‌ക്കെതിരെ സൈനിക ഓപ്പറേഷന്‍ നടത്തുന്നത്. ഈ ആക്രമണങ്ങള്‍ക്കിടെ ഫത്ത 2 എന്ന ദീര്‍ഘദൂര മിസൈല്‍ പാകിസ്ഥാന്‍ പരീക്ഷിച്ചതായും ഹരിയാനയിലെ സിര്‍സയില്‍ വെച്ച് തടഞ്ഞതായുമാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

India Pakistan Tensions: ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്റെ ഫത്ത 2ഉം; മിസൈല്‍ തടഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 10 May 2025 | 02:22 PM

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭാഗത്തുനിന്ന് രാജ്യത്തിനെതിരായ പ്രകോപനം തുടരുകയാണ്. പാകിസ്ഥാന്‍ അയച്ച നിരവധി ഡ്രോണുകളും മിസൈലുകളുമാണ് ഇന്ത്യ ഇതിനോടകം തകര്‍ത്തത്. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിച്ച ഫത്ത 2 മിസൈലുകളും തടഞ്ഞതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഓപ്പറേഷന്‍ ബുന്യന്‍ ഉല്‍ മര്‍സൂസ് എന്ന പേരിലാണ് പാകിസ്ഥാന്‍ നിലവില്‍ ഇന്ത്യയ്‌ക്കെതിരെ സൈനിക ഓപ്പറേഷന്‍ നടത്തുന്നത്. ഈ ആക്രമണങ്ങള്‍ക്കിടെ ഫത്ത 2 എന്ന ദീര്‍ഘദൂര മിസൈല്‍ പാകിസ്ഥാന്‍ പരീക്ഷിച്ചതായും ഹരിയാനയിലെ സിര്‍സയില്‍ വെച്ച് തടഞ്ഞതായുമാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹിയെ ലക്ഷ്യമിട്ടായിരുന്നു മിസൈല്‍ എത്തിയിരുന്നത് എന്നാണ് വിവരം. ഡല്‍ഹിക്ക് 250 കിലോമീറ്റര്‍ അകലെ വെച്ചാണ് മിസൈല്‍ ഇന്ത്യന്‍ തകര്‍ത്തത്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ഏറ്റവും ഗുരുതരമായ പ്രകോപനമായാണ് സര്‍ക്കാര്‍ ഇതിനെ വിലയിരുത്തുന്നതെന്ന് വിവിധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

പാകിസ്ഥാന്റെ ഫത്ത 2വിന് ഏകദേശം 400 കിലോമീറ്റര്‍ ദൂരപരിധിയുണ്ടെന്നാണ് വിവരം. പാകിസ്ഥാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഗൈഡഡ് ആര്‍ട്ടിലറി റോക്കറ്റ് സംവിധാനമാണ് ഫത്ത 2 മിസൈല്‍. 2021ലാണ് ഇതാദ്യമായി പാകിസ്ഥാന്‍ പരീക്ഷിച്ചതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read: India Pakistan Conflict: പത്താന്‍കോട്ടില്‍ ഡ്രോണ്‍ തരിപ്പണമാക്കി എയര്‍ ഡിഫന്‍സ് സിസ്റ്റം; സിയാല്‍കോട്ടില്‍ ഭീകരരുടെ ലോഞ്ച് പാഡ് തകര്‍ത്തു

റഡാര്‍ സംവിധാനങ്ങള്‍, ലോജിസ്റ്റിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയവ ലക്ഷ്യം വെക്കുന്നതിനായാണ് ഫത്ത രൂപകല്‍പന ചെയ്തിരിക്കുന്നത്. ഫത്ത 1 ന് 140 കിലോമീറ്റര്‍ മാത്രമായിരുന്നു പ്രഹരശേഷി. റഡാറുകളുടെയും മിസൈല്‍വേധ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച് പറക്കാന്‍ കഴിയുന്ന വിധത്തിലാണ് ഫത്ത 2 നിര്‍മിച്ചരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.