AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Pakistan Conflict: പത്താന്‍കോട്ടില്‍ ഡ്രോണ്‍ തരിപ്പണമാക്കി എയര്‍ ഡിഫന്‍സ് സിസ്റ്റം; സിയാല്‍കോട്ടില്‍ ഭീകരരുടെ ലോഞ്ച് പാഡ് തകര്‍ത്തു

India Pakistan Conflict Latest Updates: മെയ് 8, 9 തീയതികളിൽ ജമ്മു & കാശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിലെ നിരവധി നഗരങ്ങളിൽ പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണ ശ്രമങ്ങൾക്ക് മറുപടിയായി, സൈന്യം തീവ്രവാദ ലോഞ്ച്പാഡുകളില്‍ വെടിവയ്പ് നടത്തിയതായും, അത് തകര്‍ത്തതായും സൈന്യം

India Pakistan Conflict: പത്താന്‍കോട്ടില്‍ ഡ്രോണ്‍ തരിപ്പണമാക്കി എയര്‍ ഡിഫന്‍സ് സിസ്റ്റം; സിയാല്‍കോട്ടില്‍ ഭീകരരുടെ ലോഞ്ച് പാഡ് തകര്‍ത്തു
അമൃത്സറില്‍ തകര്‍ത്ത ഡ്രോണുകള്‍ Image Credit source: x.com/adgpi
Jayadevan AM
Jayadevan AM | Updated On: 10 May 2025 | 01:21 PM

ത്താന്‍കോട്ടില്‍ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണ്‍ തകര്‍ത്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സിയാൽകോട്ടിലെ ലൂണിയിലെ ഭീകരരുടെ ലോഞ്ച് പാഡ് ബിഎസ്എഫ് തകർത്തുവെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മെയ് 8, 9 തീയതികളിൽ ജമ്മു & കാശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിലെ നിരവധി നഗരങ്ങളിൽ പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണ ശ്രമങ്ങൾക്ക് മറുപടിയായി, സൈന്യം തീവ്രവാദ ലോഞ്ച്പാഡുകളില്‍ വെടിവയ്പ് നടത്തിയതായും, അത് തകര്‍ത്തതായും സൈന്യം സ്ഥിരീകരിച്ചു.

നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ലോഞ്ച്പാഡുകൾ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള കേന്ദ്രമായിരുന്നു. ഇന്ന് പുലർച്ചെ ഏകദേശം 5 മണിയോടെ, അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ നിരവധി ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. ഉടനടി ഇന്ത്യ അത് തകര്‍ത്തു.

Read Also: India vs Pakistan Conflict Live : എസ്-400 മിസൈൽ തകർത്തുവെന്ന പാക് വാദം പൊളിഞ്ഞു; വാര്‍ത്താ സമ്മേളനത്തില്‍ അക്കമിട്ട് നിരത്തി വിദേശകാര്യ സെക്രട്ടറി

അതേസമയം, ന്യൂഡല്‍ഹിയില്‍ നടന്ന മിസൈല്‍ ആക്രമണം പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വീഡിയോകള്‍ പ്രചരിക്കുന്നു. 2024ല്‍ യെമനില്‍ നടന്ന ഒരു ഗ്യാസ് സ്റ്റേഷന്‍ സ്‌ഫോടനമാണ് പാക് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. പിഐഫി ഫാക്ട് ചെക്കാണ് പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയത്.