India vs Pakistan Conflict: ഒന്നല്ല, ഇന്ത്യയുടെ കസ്റ്റഡിയിലുള്ളത് രണ്ട് പാക് പൈലറ്റുമാര്‍? റിപ്പോര്‍ട്ട്‌

India vs Pakistan Conflict Pakistani Pilots Under Custody: നേരത്തെ റാവല്‍പിണ്ടിയില്‍ നടന്ന ആക്രമണത്തില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന് കേടുപാടുകള്‍ സംഭവിച്ചു. റാവല്‍പിണ്ടിയില്‍ ഇന്ന് നടക്കേണ്ടിയിരുന്ന പിഎസ്എല്‍ മത്സരം ഉപേക്ഷിച്ചു. ഐപിഎല്ലിലെ പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം മുന്‍കരുതലെന്നോണം നിര്‍ത്തിവച്ചു

India vs Pakistan Conflict: ഒന്നല്ല, ഇന്ത്യയുടെ കസ്റ്റഡിയിലുള്ളത് രണ്ട് പാക് പൈലറ്റുമാര്‍? റിപ്പോര്‍ട്ട്‌

ധര്‍മശാലയില്‍ നിലയുറപ്പിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍

Updated On: 

08 May 2025 23:57 PM

ണ്ട് പാക് പൈലറ്റുമാരെ ഇന്ത്യ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ഇത് നിലവില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ജയ്‌സാല്‍മീറില്‍ പാക് പൈലറ്റിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ അഖ്‌നൂറില്‍ മറ്റൊരു പൈലറ്റിനെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. നേരത്തെ ഇന്ത്യയിലെ വടക്കന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഡ്രോണുകള്‍, മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവ അയച്ചെങ്കിലും ഇന്ത്യ എല്ലാം നിര്‍വീര്യമാക്കി. പാക് ആക്രമണത്തിന് പ്രത്യാക്രമണം ഇന്ത്യ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

ലാഹോര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളില്‍ വോമ്യാക്രമണം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കറാച്ചി, ഇസ്ലാമാബാദ് എന്നിവിടങ്ങളിലും ആക്രമണം നടക്കുന്നതായി അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല.

നേരത്തെ റാവല്‍പിണ്ടിയില്‍ നടന്ന ആക്രമണത്തില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന് കേടുപാടുകള്‍ സംഭവിച്ചു. റാവല്‍പിണ്ടിയില്‍ ഇന്ന് നടക്കേണ്ടിയിരുന്ന പിഎസ്എല്‍ മത്സരം ഉപേക്ഷിച്ചു. ഐപിഎല്ലിലെ പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം മുന്‍കരുതലെന്നോണം നിര്‍ത്തിവച്ചു.

Read Also: India vs Pakistan Tension Live : പ്രകോപനത്തിന് മറുപടി; പാക് മണ്ണിൽ ഇന്ത്യയുടെ പ്രഹരം; പാകിസ്താൻ പൈലറ്റ് പിടിയിൽ

അതേസമയം, വെബ് സീരീസ്, സിനിമകൾ, ഗാനങ്ങൾ, പോഡ്‌കാസ്റ്റുകൾ എന്നിവയുൾപ്പെടെ പാക് ഉള്ളടക്കമുള്ള പരിപാടികളെല്ലാം ഉടനടി നിർത്തണമെന്ന് ഒടിടി പ്ലാറ്റ്‌ഫോമുകൾ, മീഡിയ സ്ട്രീമിംഗ് സര്‍വീസസ് തുടങ്ങിയവയ്ക്ക്‌ ൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും