IndiGo Crisis: ‘നിങ്ങളുടെ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു’; ഇന്‍ഡിഗോ സിഇഒ നോട്ടീസിന് ഇന്ന് മറുപടി നല്‍കും

DGCA Issues Show-Cause Notice to IndiGo: കമ്പനി മേധാവി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയില്ലെന്നും യാത്രക്കാര്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിന് കമ്പനി വഴിവെച്ചുവെന്നും നോട്ടീസില്‍ പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസം 500 ലധികം വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്.

IndiGo Crisis: നിങ്ങളുടെ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു; ഇന്‍ഡിഗോ സിഇഒ നോട്ടീസിന് ഇന്ന് മറുപടി നല്‍കും

ഇന്‍ഡിഗോ

Published: 

07 Dec 2025 | 06:30 AM

ന്യൂഡല്‍ഹി: വിമാന സര്‍വീസുകളിലുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്‍ഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). നോട്ടീസിന് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സന്‍ ഇന്ന് മറുപടി നല്‍കും. വ്യോമയാന നിയമങ്ങള്‍ ലംഘിച്ചുവെന്നും ആസൂത്രണത്തിലും, വിഭവ ഉപയോഗത്തിലും വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദവസമാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് നിര്‍ദേശമുണ്ട്.

കമ്പനി മേധാവി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയില്ലെന്നും യാത്രക്കാര്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിന് കമ്പനി വഴിവെച്ചുവെന്നും നോട്ടീസില്‍ പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസം 500 ലധികം വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ബെംഗളൂരുവിലെ 124 സര്‍വീസുകള്‍ റദ്ദാക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും 106, ചെന്നൈയില്‍ നിന്ന് 48, പൂനെയില്‍ നിന്ന് 42, ഹൈദരാബാദില്‍ നിന്ന് 66 എന്നിങ്ങനെയും സര്‍വീസുകള്‍ റദ്ദാക്കി.

ഇന്നും സര്‍വീസുകള്‍ റദ്ദാക്കുമെന്നാണ് വിവരം. രാത്രി എട്ട് മണിയോടെ റദ്ദാക്കപ്പെട്ട എല്ലാ ടിക്കറ്റുകളുടെയും തുക തിരികെ നല്‍കണമെന്ന് ഡിജിസിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ റീഫണ്ട് നടപടിക്രമങ്ങള്‍ കമ്പനി വേഗത്തിലാക്കി. തിങ്കളാഴ്ചയോടെ യാത്രക്കാരുടെ ബാഗേജുകള്‍ തിരികെ എത്തിച്ച് നല്‍കണമെന്നും നിര്‍ദേശമുണ്ട്.

Also Read: Fight ticket new rates: വിമാനയാത്ര ഇനി ചിലവേറുമോ? പരിധി നിശ്ചയിച്ച് കേന്ദ്രം… പുതിയ ടിക്കറ്റ് നിരക്ക് ഇങ്ങനെ

അതേസമയം, ഇന്‍ഡിഗോയിലെ പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതോടെ കേന്ദ്രം വിഷയത്തില്‍ ഇടപെട്ടു. വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചു. നിരക്കുകള്‍ സാധാരണ നിലയിലാകും വരെ നിയന്ത്രണം തുടരാനാണ് നീക്കം.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ