AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mumbai Weather: പിടിച്ചുനിന്നോ എല്ലാരും! മുംബൈയില്‍ അതിശക്തമായ കാറ്റ്, കൂടെ മഴയും ഇടിയും

Mumbai Temperature to Rise Till May 5 Rain: മെയ് മൂന്ന് മുതല്‍ ചന്ദ്രപൂരില്‍ തുടര്‍ച്ചയായി മഴ ലഭിച്ചേക്കും. ഇതോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മെയ് മൂന്ന് മുതല്‍ ഗഡ്ചിരോളി, വാര്‍ധ, യവത്മാല്‍ ജില്ലകളില്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടി മഴ പെയ്‌തേക്കാം. നാല്, അഞ്ച് തീയതികളില്‍ ഗോണ്ടിയ ജില്ലയിലാണ് ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളത്. മെയ് അഞ്ചിന് വാഷിമിലും മഴയുണ്ടാകും.

Mumbai Weather: പിടിച്ചുനിന്നോ എല്ലാരും! മുംബൈയില്‍ അതിശക്തമായ കാറ്റ്, കൂടെ മഴയും ഇടിയും
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Published: 02 May 2026 | 12:06 PM

മുംബൈ: കനത്ത ചൂടില്‍ നിന്ന് ആശ്വാസം പകരാന്‍ മുംബൈയിലേക്ക് മഴയെത്തുന്നു. മഹാരാഷ്ട്രയിലുടനീളം കനത്ത ചൂടാണ് നിലവില്‍ അനുഭവപ്പെടുന്നത്. പലയിടത്തും താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ചില മേഖലകളില്‍ ഇടിയും മിന്നലും മഴയും എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയോടൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍ മെയ് രണ്ടിന് ഉഷ്ണതരംഗം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഴയും കാറ്റും അതോടൊപ്പം ചൂടും ഉയരുന്നത് വിവിധ രോഗങ്ങള്‍ക്കും കാരണമായേക്കും.

മുംബൈയില്‍ യെല്ലോ അലര്‍ട്ട്

മെയ് രണ്ടിന് നാഗ്പൂരിലാണ് ഉഷ്ണതരംഗം പ്രവചിച്ചിരിക്കുന്നത്. അതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ മെയ് മൂന്ന് മുതല്‍ താപനിലയില്‍ വ്യത്യാസമുണ്ടാകും. മെയ് 4, 5 തീയതികളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്.

മെയ് മൂന്ന് മുതല്‍ ചന്ദ്രപൂരില്‍ തുടര്‍ച്ചയായി മഴ ലഭിച്ചേക്കും. ഇതോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മെയ് മൂന്ന് മുതല്‍ ഗഡ്ചിരോളി, വാര്‍ധ, യവത്മാല്‍ ജില്ലകളില്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടി മഴ പെയ്‌തേക്കാം. നാല്, അഞ്ച് തീയതികളില്‍ ഗോണ്ടിയ ജില്ലയിലാണ് ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളത്. മെയ് അഞ്ചിന് വാഷിമിലും മഴയുണ്ടാകും.

മെയ് 5 വരെ കനത്ത ചൂട്

മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ മെയ് അഞ്ച് വരെ കനത്ത ചൂടാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൊങ്കണ്‍, മറാത്ത്‌വാഡ, വിദര്‍ഭ തുടങ്ങിയ മേഖലകളില്‍ ചൂട് റെക്കോഡിട്ടു. 40 ഡിഗ്രി സെല്‍ഷ്യസ് മുകളിലാണ് ഇവിടങ്ങളിലെ താപനില. മെയ് 5 വരെ ഇത് തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

മെയ് അഞ്ച് വരെ മുംബൈയിലും കനത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ചില ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്നാണ് വിവരം. അതിനാല്‍ താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ആരോഗ്യത്തില്‍ ശ്രദ്ധ വേണം

പ്രവചനാതീതമായ അളവില്‍ ചൂട് ഉയരുകയും മഴ ഇടയ്ക്കിടെ പെയ്യുകയും ചെയ്യുന്നതിനാല്‍ മുംബൈയിലെ കാലാവസ്ഥ അസ്ഥിരമായി തുടരുകയാണ്. ഇത് പൊതുജനാരാഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. ചൂട് ഉയര്‍ന്നതിന് പിന്നാലെ വിവിധ അസുഖങ്ങളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു.

Also Read: Bengaluru Weather: മലയാളികളേ…ബെംഗളൂരുവിലേക്ക് ഒരുയാത്ര വേണ്ടാ, അപകടം പതിയിരിക്കുന്നു

ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് നാല് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാനാണ് നിര്‍ദേശം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കണം. ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ശരീരത്തിന് നല്ലത്. കണ്ണുകളെ സംരക്ഷിക്കാനായി കൂളിങ് ഗ്ലാസുകള്‍ ധരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.

ശരീരം പൂര്‍ണമായി മൂടിയതിന് ശേഷം പുറത്തേക്ക് ഇറങ്ങുന്നതാണ് നല്ലത്. ഭൂമിയിലേക്ക് എത്തുന്ന അള്‍ട്രാ വയലറ്റ് രശ്മികളുടെ അളവില്‍ വര്‍ധനവുണ്ടായത് ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്ക് കാരണമായേക്കാം. മുംബൈയ്ക്ക് പുറമെ രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലും മഴയ്ക്കും ചൂടിനും ഒരുപോലെ സാധ്യത പ്രവചിക്കുന്നുണ്ട്.

English Summary

The weather department has issued a warning for Mumbai, predicting rising temperatures until May 5. Along with the heat, strong winds, rain, and thunderstorms are also expected, prompting caution for residents in the coming days.

Follow Us