Operation Sindoor: ഭീകര പ്രവര്‍ത്തനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് പാകിസ്ഥാനെന്ന് ഇന്ത്യ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി: അമിത് ഷാ
Amit Shah About Operation Sindoor: സാധാരണക്കാരെ ലക്ഷ്യം വെച്ചതിലൂടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ തങ്ങള്‍ തന്നെയായിരുന്നു എന്ന് പാകിസ്ഥാന്‍ തെളിയിച്ചു. പാകിസ്ഥാന്റെ എല്ലാ നീക്കങ്ങളെയും ഇന്ത്യന്‍ സേന പൂര്‍ണമായും ചെറുത്തു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് മുന്നില്‍ വിജയിക്കാന്‍ പാകിസ്ഥാന് സാധിച്ചില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് പാകിസ്ഥാനാണെന്ന് ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പഹല്‍ഗാം ആക്രമണത്തിന് മറുപടി നല്‍കുന്നതിന് ഇന്ത്യ ആക്രമിച്ചത് ഭീകരകേന്ദ്രങ്ങളെ മാത്രമാണ്. എന്നാല്‍ ഇന്ത്യയിലെ സാധാരണക്കാരെയാണ് പാകിസ്ഥാന്‍ ലക്ഷ്യം വെച്ചതെന്നും അതിര്‍ത്തി രക്ഷാ സേനയുടെ ചടങ്ങില്‍ നടന്ന റുസ്തംജി സ്മാരക പ്രഭാഷണത്തിനിടെ അദ്ദേഹം പറഞ്ഞു.
സാധാരണക്കാരെ ലക്ഷ്യം വെച്ചതിലൂടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ തങ്ങള്‍ തന്നെയായിരുന്നു എന്ന് പാകിസ്ഥാന്‍ തെളിയിച്ചു. പാകിസ്ഥാന്റെ എല്ലാ നീക്കങ്ങളെയും ഇന്ത്യന്‍ സേന പൂര്‍ണമായും ചെറുത്തു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് മുന്നില്‍ വിജയിക്കാന്‍ പാകിസ്ഥാന് സാധിച്ചില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍ സാധാരണക്കാരെ ലക്ഷ്യം വെച്ചതിന്റെ മറുപടിയായി പാക് വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഉറിയില്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടന്നു, ഇതിന് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ സേന പാകിസ്ഥാന്റെ തിരിച്ചടി നല്‍കി.
പുല്‍വാമയിലുണ്ടായ ആക്രമണത്തിന് മറുപടിയായി പാകിസ്ഥാനില്‍ ഇന്ത്യ വ്യോമാക്രമണം നടത്തി. ഏറ്റവുമൊടുവില്‍ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ മതം ചോദിച്ച് നടത്തിയ ആക്രമണത്തിന് മറുപടിയായ ഓപ്പറേഷന്‍ സിന്ദൂരും രാജ്യം നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ നല്‍കിയ തിരിച്ചടിയെ ലോകം മുഴുവന്‍ അഭിനന്ദിക്കുകയാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് പാകിസ്ഥാന്റെ സ്‌പോണ്‍സേഡ് തീവ്രവാദത്തിന് കൃത്യമായ മറുപടി നല്‍കി തുടങ്ങിയതെന്നും അമിത് ഷാ പറഞ്ഞു.