Operation Sindoor: സംയമനം പാലിക്കണം, സംഘര്‍ഷം ഒഴിവാക്കണം; ഇന്ത്യയോടും പാകിസ്ഥാനോടും യുഎഇ

Sheikh Abdullah bin Zayed Al Nahyan calls for restraint: പ്രതിസന്ധികൾ സമാധാനപരമായി പരിഹരിക്കുന്നതിനും സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനും നയതന്ത്രമാണ് മികച്ച മാര്‍ഗം. സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ യുഎഇ പിന്തുണയ്ക്കുമെന്നും ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ

Operation Sindoor: സംയമനം പാലിക്കണം, സംഘര്‍ഷം ഒഴിവാക്കണം; ഇന്ത്യയോടും പാകിസ്ഥാനോടും യുഎഇ

ഓപ്പറേഷന്‍ സിന്ദൂര്‍-ഉപഗ്രഹ ചിത്രം

Updated On: 

07 May 2025 | 01:09 PM

ന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ രംഗത്ത്. സംഘർഷങ്ങൾ ലഘൂകരിക്കണമെന്നും, പ്രാദേശിക, അന്തർദേശീയ സമാധാനത്തിന് ഭീഷണിയായേക്കാവുന്ന കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൈനിക സംഘര്‍ഷം തടയണം. ദക്ഷിണേഷ്യയില്‍ സ്ഥിരത ശക്തിപ്പെടുത്തണം. സംഘര്‍ഷം ഒഴിവാക്കാന്‍ പരസ്പര ധാരണയില്‍ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധികൾ സമാധാനപരമായി പരിഹരിക്കുന്നതിനും സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനും നയതന്ത്രമാണ് മികച്ച മാര്‍ഗം. സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ യുഎഇ പിന്തുണയ്ക്കുമെന്നും ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

അതേസമയം, പഹല്‍ഗാമില്‍ മരിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി ലഭിക്കാനാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടപ്പിലാക്കിയതെന്ന് ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: Operation Sindoor: ലക്ഷ്യമിട്ടത് തീവ്രവാദ കേന്ദ്രങ്ങള്‍ മാത്രം; ദൗത്യം നടപ്പിലാക്കിയത് സാധാരണക്കാരെ ബാധിക്കാതെ; വ്യക്തമാക്കി ഇന്ത്യ

ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനിലെ സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്നും, തീവ്രവാദ കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നും അവര്‍ വിശദീകരിച്ചു. ഭീകരതയെ തടയുന്നതിന് പാകിസ്ഥാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് തെളിവുകളടക്കം ചൂണ്ടിക്കാട്ടി ഇന്ത്യ വിശദീകരിച്ചു.

Related Stories
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ