Pakistan Shelling: ഷെല്ലാക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍; 15 സാധാരണക്കാര്‍ കൊല്ലപ്പെട്ടു, 43 പേര്‍ക്ക് പരിക്ക്

Pakistan Shelling Kills 15 Civilians: ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടു. ഷെല്ലാക്രമണം അതിര്‍ത്തിയില്‍ കനത്ത നാശനഷ്ടം വിതയ്ക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുകള്‍, കടകള്‍, വാഹനങ്ങള്‍ തുടങ്ങിയ ആക്രമണത്തില്‍ തകര്‍ന്നു.

Pakistan Shelling: ഷെല്ലാക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍; 15 സാധാരണക്കാര്‍ കൊല്ലപ്പെട്ടു, 43 പേര്‍ക്ക് പരിക്ക്

പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്ന കെട്ടിടം

Updated On: 

07 May 2025 | 07:50 PM

ശ്രീനഗര്‍: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്‍ ആരംഭിച്ച ഷെല്ലാക്രണം തുടരുന്നു. പതിനഞ്ച് പേര്‍ക്കാണ് ആക്രമണത്തില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. മരണപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. 43 പേര്‍ക്ക് പരിക്കേറ്റു. 2 സിആര്‍പിഎഫ് ജവന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടു. ഷെല്ലാക്രമണം അതിര്‍ത്തിയില്‍ കനത്ത നാശനഷ്ടം വിതയ്ക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുകള്‍, കടകള്‍, വാഹനങ്ങള്‍ തുടങ്ങിയ ആക്രമണത്തില്‍ തകര്‍ന്നു.

പൂഞ്ചിലും താങ്ധറിലും താമസിക്കുന്ന സാധാരണക്കാര്‍ക്ക് നേരെയാണ് പാകിസ്ഥാന്‍ ആക്രമണം നടത്തുന്നത്. ജമ്മുവിലെ രജൗരിയിലും കുപ്വാര, ഉറി, കര്‍ണ്ണ തുടങ്ങിയ മേഖലകളിലും ആക്രമണമുണ്ടാകുന്നുണ്ട്. പൂഞ്ചിലാണ് കനത്ത നാശനഷ്ടം സംഭവിച്ചത്.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ മെയ് 7ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പാകിസ്ഥാന്‍ ആക്രമണം ആരംഭിച്ചത്. സ്‌ഫോടന ശബ്ദം കേട്ട് ജനങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഇന്ത്യയില്‍ പാകിസ്ഥാന്‍ സാധാരണക്കാര്‍ക്ക് നേരെ ആക്രമണം ശക്തമാക്കിയിരിക്കുമ്പോള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ സാധാരണക്കാര്‍ കൊല്ലപ്പെട്ടട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കൃത്യതയോടെയാണ് സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Also Read: Operation Sindoor: പ്രത്യാക്രമണം കൃത്യമായ ശ്രദ്ധയോടെ; ഓപ്പറേഷന്‍ സിന്ദൂറില്‍ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി

ഇന്ത്യയ്‌ക്കെതിരെ നടന്ന ആക്രമണത്തിന് മറുപടി നല്‍കിയെന്നും ഇന്ത്യ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ശക്തമായി പ്രതികരിക്കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്