Parliament Monsoon Session: ഓപ്പറേഷന്‍ സിന്ദൂരില്‍ ലോകം മെയ്ഡ് ഇന്‍ ഇന്ത്യയുടെ ശക്തി കണ്ടു: പ്രധാനമന്ത്രി

Narendra Modi About Operation Sindoor: മെയ് 6,7 തീയതികളിലെ രാത്രികളിലാണ് ഇന്ത്യ ഓപ്പറേഷന്‍ ആരംഭിച്ചത്. 22 മിനിറ്റിനുള്ളില്‍ നമ്മുടെ സൈന്യം ഏപ്രില്‍ 22ന് പ്രതികാരം ചെയ്തു. അവരുടെ ഭീകര താവളങ്ങള്‍ നമ്മുടെ സൈന്യം തകര്‍ത്തു. പാകിസ്ഥാന്റെ ആണവ ഭീഷണിക്ക് മുന്നില്‍ ഇന്ത്യ വഴങ്ങില്ലെന്ന് ഞങ്ങള്‍ തെളിയിച്ചു. അവരുടെ വ്യോമ താവളങ്ങള്‍ ഇപ്പോഴും തകര്‍ന്ന് തന്നെ കിടക്കുകയാണ്.

Parliament Monsoon Session: ഓപ്പറേഷന്‍ സിന്ദൂരില്‍ ലോകം മെയ്ഡ് ഇന്‍ ഇന്ത്യയുടെ ശക്തി കണ്ടു: പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി

Updated On: 

29 Jul 2025 19:02 PM

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിന്റെ ഏഴാം ദിവസം ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട നടന്ന പ്രത്യേക ചര്‍ച്ചയില്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതി നടപ്പാക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്ന് അദ്ദേഹം സഭയില്‍ പറഞ്ഞു.

ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്നത് ക്രൂരമായ സംഭവമാണ്. മതം ചോദിച്ചതിന് ശേഷം തീവ്രവാദികള്‍ നമ്മുടെ പൗരന്മാരെ കൊലപ്പെടുത്തി രീതി ഏറ്റവും ക്രൂരമായ പ്രവൃത്തിയാണ്. അന്ന് ഞാന്‍ വിദേശത്തായിരുന്നു. അവിടെ നിന്നും ഉടന്‍ തന്നെ തിരിച്ചെത്തി യോഗം വിളിച്ചുചേര്‍ത്തു. ഭീകരതയ്ക്ക് ഉചിതമായ മറുപടി നല്‍കണമെന്ന് ഞങ്ങള്‍ നിര്‍ദേശിച്ചു. അതിന് സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് 6,7 തീയതികളിലെ രാത്രികളിലാണ് ഇന്ത്യ ഓപ്പറേഷന്‍ ആരംഭിച്ചത്. 22 മിനിറ്റിനുള്ളില്‍ നമ്മുടെ സൈന്യം ഏപ്രില്‍ 22ന് പ്രതികാരം ചെയ്തു. അവരുടെ ഭീകര താവളങ്ങള്‍ നമ്മുടെ സൈന്യം തകര്‍ത്തു. പാകിസ്ഥാന്റെ ആണവ ഭീഷണിക്ക് മുന്നില്‍ ഇന്ത്യ വഴങ്ങില്ലെന്ന് ഞങ്ങള്‍ തെളിയിച്ചു. അവരുടെ വ്യോമ താവളങ്ങള്‍ ഇപ്പോഴും തകര്‍ന്ന് തന്നെ കിടക്കുകയാണ്.

ഓപ്പറേഷന്‍ സിന്ദൂരിന്റെ സമയത്താണ്‌ ലോകം ആദ്യമായി മെയ്ഡ് ഇന്‍ ഇന്ത്യയുടെ ശക്തി കണ്ടത്. മെയ്ഡ് ഇന്‍ ഇന്ത്യ ആയുധങ്ങള്‍ പാകിസ്ഥാന്റെ ആയുധങ്ങളെ തുറന്നുകാട്ടുകയും തകര്‍ക്കുകയും ചെയ്തു. മുമ്പും ഭീകരവാദ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ഭീകരതയുെ സൂത്രധാരന്മാര്‍ സമ്മര്‍ദ്ദരഹിതരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ വന്ന് ഞങ്ങളെ കൊല്ലുമെന്ന് അറിയാവുന്നതിനാല്‍ അവര്‍ ഉറക്കമില്ലാതെ കഴിയുകയാണ്. സിന്ദൂര്‍ മുതല്‍ സിന്ധു വരെ ഞങ്ങള്‍ പാകിസ്ഥാനെതിരെ പ്രവര്‍ത്തിച്ചു.

ഇന്ത്യ ആക്രമിക്കപ്പെട്ടാല്‍ നിബന്ധനകള്‍ക്ക് അനുസൃതമായി തന്നെ പ്രതികരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആണവ ഭീഷണിക്ക് ഇവിടെ സ്ഥാനമില്ല. ഭീകരതയ്‌ക്കെതിരെ ഇന്ത്യ നടപടിയെടുക്കുന്നത് തടയാന്‍ ലോകത്തിലെ ഒരു രാജ്യത്തിനും സാധിച്ചിട്ടില്ല.

നമുക്ക് മറ്റ് രാജ്യങ്ങളുടെ പിന്തുണ ലഭിക്കുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ ഇപ്പോഴും നമുക്ക് ലഭിച്ചില്ല എന്നത് നിര്‍ഭാഗ്യകരമാണ്. മെയ് 10ന് ഓപ്പറേഷന്‍ സിന്ദൂരിന്റെ കീഴിലുള്ള പ്രവര്‍ത്തനം ഞങ്ങള്‍ നിര്‍ത്തിവെച്ചു. അതിനെതിരെ പലരും സംസാരിച്ചു. ചില ആളുകള്‍ സൈന്യം പറയുന്നത് വിശ്വസിക്കുന്നില്ല. പക്ഷെ അവര്‍ പാകിസ്ഥാന്‍ പറയുന്നത് വിശ്വസിക്കുന്നു.

Also Read: PM Narendra Modi: ‘ജയശങ്കറിന്റെയും രാജ്‌നാഥ് സിങ്ങിന്റെയും പ്രസംഗം മികച്ചത്’: അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇത് ഞങ്ങളുടെ ദൗത്യമാണെന്നും ഞങ്ങള്‍ അത് പൂര്‍ത്തിയാക്കിയെന്നും ഇന്ത്യന്‍ സൈന്യം ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പാകിസ്ഥാന്‍ സൈന്യത്തെ അറിയിച്ചു. പാകിസ്ഥാന്‍ ഭീകരര്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യ നല്‍കിയത് അവര്‍ക്ക് വര്‍ഷങ്ങളോളം മറക്കാന്‍ സാധിക്കാത്ത മറുപടിയാണ്. മെയ് 9ന് നമ്മുടെ മിസൈലുകള്‍ വിക്ഷേപിച്ചു. അത് അക്ഷരാര്‍ത്ഥത്തില്‍ പാകിസ്ഥാനെ മുട്ടുകുത്തിക്കുകയായിരുന്നു. പാകിസ്ഥാന്‍ സൈന്യം ഇന്ത്യയോട് വെടിനിര്‍ത്തലിന് അപേക്ഷിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും