Mumbai Airport: 45 മൃഗങ്ങളുമായി മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍; പലതും ശ്വാസംമുട്ടി ചത്ത നിലയില്‍

Passenger Caught With Animals At Mumbai Airport: തായ് എയര്‍വേയ്‌സ് വിമാനത്തിലാണ് ഇയാള്‍ മുംബൈയിലെത്തിയത്. ഇയാളെ തടഞ്ഞുനിര്‍ത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. എന്നാല്‍ ഇയാളുടെ ബാഗിലുണ്ടായിരുന്ന ഭൂരിഭാഗം മൃഗങ്ങളും ശ്വാസംമുട്ടി ചത്തതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

Mumbai Airport: 45 മൃഗങ്ങളുമായി മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍; പലതും ശ്വാസംമുട്ടി ചത്ത നിലയില്‍

പ്രതീകാത്മക ചിത്രം

Published: 

07 Jul 2025 | 09:34 AM

മുംബൈ: 45 മൃഗങ്ങളുമായി യാത്രക്കാരനെ പിടികൂടി. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ പിടികൂടിയത്. റാക്കൂണുകള്‍, കറുത്ത കുറുക്കന്മാര്‍, ഇഗ്വാനകള്‍ എന്നിവയുള്‍പ്പെടെയുള്ള 45 മൃഗങ്ങളായിരുന്നു ഇയാളുടെ പക്കലുണ്ടായിരുന്നത്.

തായ് എയര്‍വേയ്‌സ് വിമാനത്തിലാണ് ഇയാള്‍ മുംബൈയിലെത്തിയത്. ഇയാളെ തടഞ്ഞുനിര്‍ത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. എന്നാല്‍ ഇയാളുടെ ബാഗിലുണ്ടായിരുന്ന ഭൂരിഭാഗം മൃഗങ്ങളും ശ്വാസംമുട്ടി ചത്തതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനും മാറ്റുന്നതിനും റെസ്‌ക്വിങ്ക് അസോസിയേഷന്‍ ഫോര്‍ വൈല്‍ഡ് ലൈഫ് വെല്‍ഫെയറിലെ വിദഗ്ധര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ സഹായിച്ചു. എവിടെ നിന്നാണോ കൊണ്ടുവന്നത് അങ്ങോട്ട് തന്നെ മൃഗങ്ങളെ തിരിച്ച് അയക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തായ്‌ലാന്‍ഡില്‍ നിന്നും പാമ്പുകളുമായെത്തിയ യുവാവിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. 16 ജീവനുള്ള പാമ്പുകളായിരുന്നു ഇയാളില്‍ നിന്നും പിടികൂടിയത്.

Also Read: പോയത് ഒറ്റയ്ക്ക് വന്നത് 16 പാമ്പുകളുമായി; തായ്‌ലാന്‍ഡില്‍ നിന്നും വീണ്ടും ഉരഗക്കടത്ത്

ജൂണ്‍ മാസത്തില്‍ തായ്‌ലാന്‍ഡില്‍ നിന്നും മൃഗങ്ങളുമായി വന്ന മൂന്നുപേരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ഗാര്‍ട്ടര്‍ പാമ്പുകള്‍, കണ്ടാമൃഗ റാറ്റ് പാമ്പ്, കെനിയന്‍ മണല്‍ ബോവ തുടങ്ങിയ പാമ്പുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിരുന്നു.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്