Vande Bharat Express vs. Hydrogen Train: മുന്നിൽ രണ്ട് ഓപ്ഷൻ, വന്ദേഭാരതും ഹൈഡ്രജൻ ട്രെയിനും…. വേഗതയുടെ തമ്പുരാനാര്?
Key Differences Between Vande Bharat Express and Hydrogen train: ഹൈഡ്രജൻ ട്രെയിൻ വേഗതയേക്കാൾ കൂടുതൽ 'ഗ്രീൻ എനർജി' അല്ലെങ്കിൽ പരിസ്ഥിതി സൗഹൃദ യാത്രയ്ക്കാണ് ഊന്നൽ നൽകുന്നത്. ഇതിന്റെ പ്രാരംഭ വേഗത മണിക്കൂറിൽ 140 കിലോമീറ്ററിൽ താഴെയായിരിക്കും.

Hydrogen Train, Vande Bharat
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റുന്ന രണ്ട് വൻപദ്ധതികളാണ് വന്ദേ ഭാരത് എക്സ്പ്രസും വരാനിരിക്കുന്ന ഹൈഡ്രജൻ ട്രെയിനുകളും. എന്നാൽ വേഗതയുടെ കാര്യത്തിൽ വന്ദേ ഭാരതിനെ ഇവ മറികടക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇത് മാത്രമല്ല, ടിക്കറ്റ് നിരക്ക് റൂട്ട് , പ്രകൃതിയ്ക്ക് യോജിച്ചത് ഏത് എന്നെല്ലാമുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്.
വേഗതയിൽ ആര് മുന്നിൽ?
ഇത് അതിവേഗ യാത്രയ്ക്കായി നിർമ്മിച്ച ‘സെമി ഹൈസ്പീഡ്’ ട്രെയിനാണ് വന്ദേഭാരത്. മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ വരെ വേഗതയിൽ ഓടാൻ ഇതിന് സാധിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ നഗരങ്ങൾക്കിടയിൽ സഞ്ചരിക്കാനാണ് വന്ദേ ഭാരത് മുൻതൂക്കം നൽകുന്നത്.
Also read – റോക്കറ്റ് വേഗത്തിൽ രണ്ടാം ഘട്ടപണികൾ… കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന്റെ വിശദപദ്ധതി ഉടൻ
ഹൈഡ്രജൻ ട്രെയിൻ വേഗതയേക്കാൾ കൂടുതൽ ‘ഗ്രീൻ എനർജി’ അല്ലെങ്കിൽ പരിസ്ഥിതി സൗഹൃദ യാത്രയ്ക്കാണ് ഊന്നൽ നൽകുന്നത്. ഇതിന്റെ പ്രാരംഭ വേഗത മണിക്കൂറിൽ 140 കിലോമീറ്ററിൽ താഴെയായിരിക്കും. അതിനാൽ വേഗതയുടെ കാര്യത്തിൽ വന്ദേ ഭാരത് തന്നെയാണ് താരം. പാതകൾക്ക് മുകളിലുള്ള വൈദ്യുത ലൈനുകളിൽ നിന്ന് വൈദ്യുതി സ്വീകരിച്ചാണ് വന്ദേ ഭാരത് പ്രവർത്തിക്കുന്നത്.
ഹൈഡ്രജൻ ട്രെയിനുകൾക്ക് വൈദ്യുത ലൈനുകൾ ആവശ്യമില്ല. ട്രെയിനിൽ സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എൻജിൻ ആണ ഇതിലുള്ളത്. മലിനീകരണത്തിന് പകരമായി ഇവ പുറന്തള്ളുന്നത് വെറും നീരാവിയും വെള്ളവുമാണ്.
സർവീസ് നടത്തുന്ന റൂട്ടുകൾ
തിരക്കേറിയ പ്രധാന നഗരങ്ങളെയും സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാനാണ് വന്ദേ ഭാരത് ഉപയോഗിക്കുന്നത്.
മലയോര പാതകളിലും പൈതൃക റൂട്ടുകളിലുമാണ് ഹൈഡ്രജൻ ട്രെയിൻ ആദ്യം വിന്യസിക്കുക. ഡാർജിലിങ് ഹിമാലയൻ റെയിൽവേ, നീലഗിരി മൗണ്ടൻ പാതകൾ തുടങ്ങിയ ഇടങ്ങളിൽ വൈദ്യുത ലൈനുകൾ സ്ഥാപിക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമായതിനാൽ ഹൈഡ്രജൻ ട്രെയിനുകൾ അവിടെ മികച്ച ഓപ്ഷനാണ്.
എപ്പോൾ എത്തും?
ഈ വർഷം അവസാനത്തോടെ ഹരിയാനയിലെ ജിന്ദ് – സോനിപത് റൂട്ടിൽ ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ ഇതിനായുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ദീർഘദൂര യാത്രയ്ക്കും വേഗതയ്ക്കും വന്ദേ ഭാരത് എക്സ്പ്രസ് മികച്ചതായി തുടരുമ്പോൾ, പ്രകൃതിഭംഗി ആസ്വദിക്കാനും മലിനീകരണം കുറയ്ക്കാനുമുള്ള ഭാവിയിലെ പ്രധാന മാർഗ്ഗമായി ഹൈഡ്രജൻ ട്രെയിനുകൾ മാറും.