Uttarakhand Helicopter Crash: വീണ്ടും ആകാശദുരന്തം; ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു; ഏഴു പേര്‍ക്ക് ദാരുണാന്ത്യം

Uttarakhand Helicopter Accident: ത്രിജുഗിനാരായണനും ഗൗരികുണ്ഡിനും ഇടയിൽ ഹെലികോപ്റ്റർ കാണാതാവുകയായിരുന്നുവെന്ന്‌ ഉത്തരാഖണ്ഡ് എഡിജി ഡോ. വി. മുരുകേശൻ എഎൻഐയോട് പറഞ്ഞു

Uttarakhand Helicopter Crash: വീണ്ടും ആകാശദുരന്തം; ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു; ഏഴു പേര്‍ക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

Updated On: 

15 Jun 2025 | 11:10 AM

ത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴു പേര്‍ക്ക് ദാരുണാന്ത്യം. ഡെറാഡൂണിൽ നിന്ന് കേദാർനാഥിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഗൗരികുണ്ഡില്‍ വച്ചാണ് ഹെലികോപ്ടര്‍ കാണാതായത്. ത്രിജുഗിനാരായണനും ഗൗരികുണ്ഡിനും ഇടയിൽ ഹെലികോപ്റ്റർ കാണാതാവുകയായിരുന്നുവെന്ന്‌ ഉത്തരാഖണ്ഡ് എഡിജി ഡോ. വി. മുരുകേശൻ എഎൻഐയോട് പറഞ്ഞു. പിന്നീട് ഹെലികോപ്ടര്‍ തകര്‍ന്നനിലയില്‍ കണ്ടെത്തി. ഏഴു പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.

തീര്‍ത്ഥാടകസംഘമാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. ആര്യന്‍ ഏവിയേഷന്‍ കമ്പനിയുടേതാണ് അപകടത്തില്‍പെട്ട ഹെലികോപ്ടര്‍. ടേക്ക് ഓഫിന് പിന്നാലെ അപകടത്തില്‍പെടുകയായിരുന്നു. മരിച്ചവരില്‍ ഒരു കുട്ടിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Read Also: UK Fighter Jet: യുകെ യുദ്ധവിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ്; പറന്നിറങ്ങിയത് യുദ്ധക്കപ്പലില്‍ നിന്നു പുറപ്പെട്ട വിമാനം

അപകടകാരണം വ്യക്തമല്ല. പ്രതികൂല കാലാവസ്ഥയോ, സാങ്കേതികപ്രശ്‌നമോ ആയിരിക്കാം കാരണമെന്നാണ് നിലവിലെ വിലയിരുത്തല്‍. നാട്ടുകാരാണ് അപകടവിവരം ആദ്യമറിഞ്ഞത്‌. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ജൂണ്‍ ഏഴിനും ഹെലികോപ്ടര്‍ കേദാര്‍നാഥില്‍ അപകടത്തില്‍പെട്ടിരുന്നു. തുടര്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നിര്‍ദ്ദേശിച്ചു. വിദഗ്ധസമിതി രൂപീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ