Viral Video: എട അത് പാമ്പാടാ! ഇത്രയും ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ

Viral Video Of King Cobra: കട്ടിലില്‍ കിടന്നുറങ്ങുന്ന യുവാവിന്റെ ശരീരത്തിലൂടെയാണ് രാജവെമ്പാല ഇഴഞ്ഞ് നീങ്ങുന്നത്. കാലിലൂടെ പാമ്പ് നീങ്ങുമ്പോഴും വളരെ ശാന്തനായി കിടക്കുന്ന യുവാവിന്റെ പ്രതികരണം എല്ലാവരെയും അമ്പരപ്പിക്കുകയാണ്. ഉത്തരാഖണ്ഡില്‍ നിന്നുള്ളതാണ് വീഡിയോ.

Viral Video: എട അത് പാമ്പാടാ! ഇത്രയും ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ

വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍

Published: 

24 May 2025 13:44 PM

പാമ്പെന്നൊക്കെ കേട്ടാല്‍ തന്നെ നമുക്ക് പേടിയാണ്. അത്രയും പേടിയുള്ള നമ്മുടെ തൊട്ടടുത്ത് ഒരു പാമ്പ് വന്നാല്‍ എങ്ങനെയിരിക്കും, ഹൊ ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല അല്ലേ? എന്നാല്‍ ഭീമാകാരനായ ഒരു രാജവെമ്പാല തൊട്ടടുത്ത് കിടന്നിട്ടും യാതൊരു കുലുക്കവുമില്ലാത്ത യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സൈബറിടത്ത് വൈറലാകുന്നത്.

കട്ടിലില്‍ കിടന്നുറങ്ങുന്ന യുവാവിന്റെ ശരീരത്തിലൂടെയാണ് രാജവെമ്പാല ഇഴഞ്ഞ് നീങ്ങുന്നത്. കാലിലൂടെ പാമ്പ് നീങ്ങുമ്പോഴും വളരെ ശാന്തനായി കിടക്കുന്ന യുവാവിന്റെ പ്രതികരണം എല്ലാവരെയും അമ്പരപ്പിക്കുകയാണ്. ഉത്തരാഖണ്ഡില്‍ നിന്നുള്ളതാണ് വീഡിയോ.

വൈറല്‍ വീഡിയോ

രാജവെമ്പാല യുവാവിന്റെ കാലുകള്‍ക്ക് മുകളിലൂടെ പതുക്കെ പോകുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ആ യുവാവ് പരിഭ്രാന്തനാകുകയോ രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. പെട്ടെന്നുണ്ടാകുന്ന ചലനം പാമ്പിനെ പ്രകോപിപ്പിക്കാം എന്നറിഞ്ഞുകൊണ്ട് തന്നെയാകാം അയാള്‍ അങ്ങനെ ചെയ്തതെന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്.

Also Read: Viral Video : ഗേൾസ് ഹോസ്റ്റലിൽ കരിമൂർഖൻ ; വമ്പൻ ബഹളം

പാമ്പുകളില്‍ ഏറ്റവും വിഷമേറിയ രാജവെമ്പാല തന്റെ തലയോട് ചേര്‍ന്ന് വരുമ്പോഴും ചിരിക്കുന്ന മുഖവുമായാണ് അയാളുള്ളത്. എന്നാല്‍ കൂടുതല്‍ അടുത്തേക്ക് വരാന്‍ തുടങ്ങിയതോടെ യുവാവ് കിടക്കയില്‍ നിന്നും ചാടിയെഴുന്നേറ്റു. എന്നാല്‍ ആക്രമണത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെ പാമ്പ് പ്രകടിപ്പിച്ചില്ല. എന്തായാലും യുവാവിന്റെ ധൈര്യത്തെ വാനോളം പ്രശംസിക്കുകയാണ് നെറ്റിസണ്‍സ്.

Related Stories
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം