MGNREG അല്ല ഇനി VB G RAM G; ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും
Viksit Bharat Guarantee for Rozgar and Ajeevika Mission: 2047ലെ വിക്ഷിത് ഭാരത് എന്ന ലക്ഷ്യം നിറവേറ്റുന്നതിനായാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 2005ലാണ് അന്നത്തെ യുപിഎ സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുന്നത്.

Parliament (1)
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്ന ബില്‍ കേന്ദ്രം പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കും. എംജിഎന്‍ആര്‍ജിഎ എന്നതിന് പകരം വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് അജീവിക മിഷന്‍ (വിബിജിആര്‍ആര്‍എംജി ബില്‍) എന്നാണ് പുതിയ പേര്. ഉച്ചകഴിഞ്ഞ് ബില്‍ അവതരിപ്പിക്കാനാണ് നീക്കം.
2047ലെ വിക്ഷിത് ഭാരത് എന്ന ലക്ഷ്യം നിറവേറ്റുന്നതിനായാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 2005ലാണ് അന്നത്തെ യുപിഎ സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ 100 ദിവസത്തെ തൊഴില്‍ ഉറപ്പുനല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
2009ലാണ് തൊഴിലുറപ്പ് പദ്ധതി, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാക്കി മാറ്റിയത്. രാജ്യത്ത് 15.4 കോടി പേരാണ് പദ്ധതിയ്ക്ക് കീഴില്‍ ജോലി ചെയ്യുന്നത്. മൂന്നിലൊന്ന് ഭാഗം പേരും സ്ത്രീകളാണ്.
Also Read: MGNREGA: തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; പേര് മാറ്റാൻ കേന്ദ്രസർക്കാർ
തൊഴില്‍ ദിനങ്ങളുടെ എണ്ണം 100 ല്‍ നിന്നും 125 ആയി ഉയര്‍ത്താന്‍ പുതിയ ബില്‍ നിര്‍ദേശിക്കുന്നു. ജോലി പൂര്‍ത്തിയായി ഒരാഴ്ചയ്ക്കുള്ളിലോ 15 ദിവസത്തിനുള്ളിലോ വേതനം നല്‍കണമെന്നും നിര്‍ദേശമുണ്ട്. സമയപരിധിയ്ക്കുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ തൊഴിലില്ലാ വേതനത്തിനും തൊഴിലാളികള്‍ അര്‍ഹരാണ്.